Connect with us

Hi, what are you looking for?

Exclusive

പോപുലർ ഫ്രണ്ട് അഹങ്കാരത്തിനെതിരെ ഹൈക്കോടതി … കുട്ടി ഭീകരനെ പൂട്ടും

പോപ്പുലർ ഫ്രണ്ട് സംസ്ഥാന സമ്മേളനത്തിൽ ഒരു കുട്ടി നടത്തിയ വിദ്വേഷ മുദ്രാവാക്യം വിളിക്കെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം.
കുട്ടികളെ രാഷ്ട്രീയ പാർട്ടികളുടെ റാലികളിൽ പങ്കെടുപ്പിക്കുന്നതും മുദ്രാവാക്യം വിളിപ്പിക്കുന്നതും നിരോധിക്കേണ്ടതല്ലേയെന്ന്​ ഹൈക്കോടതി ചോദിച്ചു. പോക്സോ കേസുകളുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്നതിനിടെ, ആലപ്പുഴയിൽ കഴിഞ്ഞ ദിവസം പോപുലർ ഫ്രണ്ട്​ നടത്തിയ റാലിയിൽ ഒരു കുട്ടി പ്രകോപനപരമായ മുദ്രാവാക്യം വിളിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ കണ്ടത്​ പരാമർശിക്കുകയായിരുന്നു സിംഗിൾ ബെഞ്ച്​.
കുട്ടികളെ പാർട്ടിയുടെ റാലികളിൽ പങ്കെടുപ്പിച്ച് പ്രകോപനപരമായ മുദ്രാവാക്യം വിളിപ്പിക്കുന്നത് പുതിയ പ്രവണതയാവുകയാണെന്ന്​ ജസ്റ്റിസ്​ പി. ഗോപിനാഥ്​ അഭിപ്രായപ്പെട്ടു.

ഈ കുട്ടികൾ വളർന്നുവരുമ്പോൾ ഇവരുടെ മനസ്സ്​ എങ്ങനെയാണ് രൂപപ്പെട്ടിട്ടുണ്ടാവുക? അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും മതസ്വാതന്ത്ര്യത്തിന്റെയും പേരിൽ കുട്ടികളെ ഇത്തരത്തിൽ ഉപയോഗിക്കുന്നത് അഭികാമ്യമാണോയെന്നു ചിന്തിക്കേണ്ടതുണ്ടെന്നും സിംഗിൾ ബെഞ്ച് വാക്കാൽ പറഞ്ഞു.

കഴിഞ്ഞ ശനിയാഴ്ചയായിരുന്നു പോപ്പുലർ ഫ്രണ്ടിന്റെ നേതൃത്വത്തിൽ ജനമഹാ സമ്മേളനം നടന്നത്. ആ ദിവസമാണ് പോപ്പുലർ ഫ്രണ്ട് റാലിയിൽ ഒരു കൊച്ചു കുട്ടി ആക്രമണ സ്വഭാവമുള്ളതും പ്രകോപനപരവുമായ മുദ്രാവാക്യം വിളിച്ചത്. ‘ഈ നാട്ടിലെ ഹിന്ദുക്കളുടെയും ക്രിസ്ത്യാനികളുടെയും കാലന്മാരാണ് ഞങ്ങൾ എന്നായിരുന്നു ആ കുട്ടിയുടെ മുദ്രാവാക്യത്തിന്റെ ഉള്ളടക്കം. ഒരു പ്രവർത്തകന്റെ തോളിലേറിയാണ് കുട്ടി വിദ്വേഷ മുദ്രാവാക്യം വിളിക്കുന്നത്.
അതേസമയം കുട്ടി വിളിച്ചത് സംഘാടകർ നൽകിയ മുദ്രവാക്യമല്ലെന്നാണ് പോപ്പുലർ ഫ്രണ്ടിന്റെ വിശദീകരണം. കുട്ടി വിളിക്കുന്ന മുദ്രവാക്യം മുതിർന്നവർ ഏറ്റുവിളിക്കുന്നതും വീഡിയോയിലുണ്ട്. വീഡിയോ ഇന്നലെയാണ് ശ്രദ്ധയിൽപ്പെട്ടത്, ഇത് സംബന്ധിച്ച് അന്വേഷണം നടക്കുകയാണെന്നും പോലീസ് വ്യക്തമാക്കി .അന്നേദിവസം തന്നെ വിശ്വഹിന്ദുപരിഷത്തിന്റെ യുവജന വിഭാഗമായ ബജ്‌റംഗ് ദളിന്റെയും റാലി നടന്നിരുന്നു. ഒരേസമസയത്താണ് ഇരു സംഘടനകളും നേരത്തെ പ്രകടനങ്ങൾ നിശ്ചയിച്ചത്.

എന്തായാലും റിപ്പബ്ലിക്കിന്റെ കാവലാകാൻ നടത്തിയ ജന മഹാസംഗമം ഇന്ത്യൻ ഭരണഘടനയ്ക്ക് തന്നെ വെല്ലുവിളി ഉയർത്തുന്ന വേദിയാകുന്നു എന്ന സത്യം വിസ്മരിക്കാനാകില്ല. ഭാവി തലമുറയ്‌ക്കെങ്കിലും ഇത്തരം വിഷ ചിന്തകളെ; എം,അനസിൽ തിങ്ങി നിരയാതിരിക്കുവാൻ രാഷ്ട്രീയ റാലികളിൽ കുഞ്ഞുമക്കളുടെ സാന്നിധ്യം പൂർണമായും നിരോധിക്കപ്പെടണം. ബഹുമാനപെട്ട നീതിപീഠം തന്നെ ഇടപെട്ട് അതിന് തടയിടണം. SDPI’ ആയാലും RSS ആയാലും എല്ലാവരും സ്വതന്ത്ര ഭാരതതിന്റെ മക്കൾ തന്നെ. അവർക്കിടയിൽ ഇത്തരം പരസ്പരം വെട്ടിമറിക്കാബിനുള്ള ചിതകൾ കുത്തി വെയ്ക്കുന്നവരാണ് യദാർത്ഥത്തിൽ ശിക്ഷിക്കപ്പെടേണ്ടത്. മോഹനൻ ആയാലും മുഹമ്മദായാലും ഇതൊന്നും അംഗീകരിക്കാൻ പറ്റുന്ന കാര്യങ്ങളല്ല. ഇല്ലെങ്കിൽ ഭാരതം തകരും. അതാണ് ചരിത്രം. ഫറോവ മുതൽ ശ്രീലങ്ക വരെ . ബാബരി മസ്ജിദിന്റെ ഗ്യാൻ വാപി , കുത്തുബ് മിനാർ , താജ് മഹൽ , ഇന്ത്യയെ മൊത്തം വിറ്റു . 69 വർഷം കൊണ്ട് നമ്മൾ നേടിയത് 6 വർഷം കൊണ്ട് നശിപ്പിച്ചു . ഇതിനെതിരെ ശക്തമായി തന്നെ പ്രതികരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...