Connect with us

Hi, what are you looking for?

Exclusive

ലൗ ജിഹാദ് ആരോപണത്തിന് പിന്നിലെ വിശ്വാസവഞ്ചനയും അവസരവാദവും

കേരളത്തിലും കർണ്ണാടകയിലും അമുസ്ലിം യുവതികളെ പ്രണയം നടിച്ച് ഇസ്‌ലാം മതത്തിലേക്ക് പരിവർത്തനം ചെയ്യുവാനായി സംഘടിത തീവ്രവാദ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്ന ആരോപണത്തെ തുടർന്ന് ഉയർന്നു വന്ന വിവാദമാണ് ലൗ ജിഹാദ് വിവാദം. മലയാളത്തിലെ ഒരു ദിനപത്രത്തിലാണ് ഇതിനെക്കുറിച്ചുള്ള വാർത്ത ആദ്യമായി പ്രത്യക്ഷപ്പെട്ടത്. പിന്നീട് കർണ്ണാടകയിലെയും കേരളത്തിലെയും ഹിന്ദു ജനജാഗ്രതി സമിതി, ക്ഷേത്രസം‌രക്ഷണസമിതി തുടങ്ങിയ സംഘടനകൾ ഇതുമായി ബന്ധപ്പെട്ട ആരോപണങ്ങളുമായി രംഗത്ത് വന്നതോടെ ഈ വിവാദം ചൂടുപിടിച്ചു.. മുസ്ലിം പുരുഷനും അമുസ്ലിം സ്ത്രീയും തമ്മിലുള്ള, മതപരിവർത്തനത്തിനു വേണ്ടിയെന്നാരോപിക്കപ്പെടുന്ന, വിവാദപരമായ പ്രണയബന്ധങ്ങളെ സൂചിപ്പിക്കാനാണ് കേരളത്തിലെ മാധ്യമങ്ങൾ ‘ലൗ ജിഹാദ്’ എന്ന സംജ്ഞ ഉപയോഗിക്കുന്നത് . ലൗ ജിഹാദിനെ കുറിച്ച് ആദ്യം റിപ്പോർട്ട്‌ ചെയ്തത് കേരള കൗമുദി ഫ്ലാഷ് റിപ്പോർട്ടർ ജയൻ കോന്നി എന്ന മാധ്യമ പ്രവർത്തകൻ ആയിരുന്നു. ഈ അന്വേഷണാത്മക വാർത്തയാണ് പിന്നെ മറ്റു മാധ്യമങ്ങൾ ഏറ്റു പിടിച്ചത്.

ഈ വിവാദത്തെത്തുടർന്ന് ലൗ ജിഹാദിനെ കുറിച്ചും അങ്ങനെയുള്ളവരുണ്ടെങ്കിൽ അവർക്കുള്ള ദേശീയ- അന്തർദ്ദേശീയ ബന്ധവും അത്തരക്കാർക്ക് മയക്കുമരുന്ന്- കൊള്ളസംഘങ്ങൾ തുടങ്ങിയവരുമായുള്ള ബന്ധങ്ങളും അന്വേഷിക്കണമെന്ന് കേരള ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. തുടർന്ന് കേരള ഡി.ജി.പി. ജേക്കബ് പുന്നൂസ് ഹൈക്കോടതിയിൽ നടത്തിയ സത്യവാങ് മൂലത്തിൽ ഇത്തരത്തിൽ സംഘടനകൾ കേരളത്തിൽ ഉള്ളതിനു തെളിവില്ലെന്നു വ്യക്തമാക്കി.. കള്ളക്കടത്ത്, മയക്കുമരുന്ന് വ്യാപാരം, ഭീകരപ്രവർത്തനങ്ങൾ തുടങ്ങിയ ആരോപിതമായ പ്രവർത്തനങ്ങളുമായി വിവാദ മിശ്രവിവാഹങ്ങൾക്ക് ബന്ധമുണ്ടെന്നതിന് തെളിവുകളില്ലെന്ന് ഡി.ജി.പി നൽകിയ റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ഇത്തരത്തിൽ ചില ശ്രമങ്ങൾ നടക്കുന്നുണ്ടെന്നു സ്ഥിരീകരിക്കപ്പെടാത്ത വിവരങ്ങൾ ഉണ്ടെന്നും ഡി.ജി.പി. നൽകിയ സത്യവാങ്മൂലത്തിൽ ഉണ്ട്.

‘ലൗ ജിഹാദ്’ വഴി ദക്ഷിണ കർണ്ണാടകയിലെ 3000 ഹിന്ദു പെൺകുട്ടികളും കർണ്ണാടകയിലുടനീളമായി 30,000 പെൺകുട്ടികളും തിരോധാനം ചെയ്യപ്പെട്ടു എന്ന് ഹിന്ദു ജനജാഗ്രതി സമിതി ആരോപിച്ചിരുന്നു. തുടർന്ന് ഈ ആരോപണത്തെക്കുറിച്ച് ദക്ഷിണ കർണ്ണാടക പോലീസ് ഔദ്യോഗിക വിശദീകരണം നൽകുകയുണ്ടായി. 2009 സെപ്റ്റംബർ അവസാനം വരെ 404 പെൺകുട്ടികളെ മാത്രമാണ് കാണാതായതായി റിപ്പോർട്ട് ചെയ്തത് എന്നും അതിൽ 332 പേരെ കണ്ടെത്തിയതായും വിശദീകരിക്കപ്പെട്ടു. അവശേഷിക്കുന്ന 57 പേരിൽ വിവിധ മതക്കാർ ഉൾപ്പെടുന്നുണ്ടെന്നും പോലീസ് വ്യക്തമാക്കി .

കലാലയക്യാമ്പസുകളിലും മറ്റും വ്യത്യസ്ത മതവിഭാഗക്കാർക്കിടയിലെ പ്രണയം സാധാരണമായപ്പോൾ അത്തരം സംഭവങ്ങളിൽ നിന്ന് മുസ്ലിം യുവാക്കൾ ഉൾപ്പെടുന്നവയെ മാത്രം എടുത്തുകാട്ടി, മുസ്ലിം സമുദായത്തിനെതിരെയുള്ള പ്രചരണത്തിൽ ആയുധമാക്കാനുള്ള ശ്രമമാണ് ലൗ ജീഹാദ് വിവാദത്തിനു പിന്നിലുള്ളതെന്നും പറയപ്പെടുന്നു… 

പത്തനംതിട്ടയിൽ രണ്ട് എം.ബി.എ വിദ്യാർത്ഥിനികളെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ[10] രണ്ടുപേർ സ്നേഹം നടിച്ച് മതപരിവർത്തനം നടത്താനും തട്ടിക്കൊണ്ടുപോകാനും ശ്രമിച്ചുവെന്ന കേസ് പരിഗണിക്കവെ കേരള ഹൈക്കോടതി ലൗ ജിഹാദിനെപ്പറ്റിയും ഇതിന്റെ രാജ്യാന്തര, തീവ്രവാദബന്ധങ്ങളെക്കുറിച്ചും അന്വേഷിക്കണമെന്നു കേരള ഡിജിപിയോടും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തോടും ആവശ്യപ്പെട്ടു[11]. ഇതെത്തുടർന്ന് ലൗ ജിഹാദിനെ പ്രധാനപ്പെട്ട പ്രശ്നമായി കാണണമെന്ന് കേരളത്തിലെ ഹൈന്ദവസംഘടനകളും[ക] ബി.ജെ.പിയും[ഖ] ആവശ്യമുന്നയിച്ചു തുടങ്ങി.

എന്നാൽ ഇന്ത്യയിലെ മതന്യൂനപക്ഷങ്ങളോട്‌ വംശഹത്യാ സമീപനം സ്വീകരിക്കുകയും തങ്ങളുടേതല്ലാത്ത സംസ്‌കാരത്തെ അപമതിക്കുകയും ചെയ്യുന്ന തീവ്രവാദ ഹിന്ദുത്വ വാദികളുടെ പുതിയ കണ്ടെത്തലാണ്‌ ലൗ ജിഹാദ് എന്നും അന്വേഷണത്തിനുള്ള ഹൈക്കോടതി ഉത്തരവ് തല്പരകക്ഷികളുടെ കുപ്രചരണത്തെ സാമാന്യവത്കരിക്കലാണെന്നും കേരള ഇമാംസ് കൗൺസിൽ ആരോപണമുന്നയിച്ചിട്ടുണ്ട്[12]. ലൗ ജിഹാദ് എന്ന പ്രയോഗം തന്നെ തെറ്റാണെന്നും ഇവർ പറയുന്നു. ലൗ ജിഹാദ് പോലുള്ള പ്രവർത്തനങ്ങൾ ഇസ്ലാമിക വിരുദ്ധമാണെന്ന് വിവിധ ഇസ്ലാമിക സംഘടനകളും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ബി.ജെ.പി, ഹിന്ദു ഐക്യവേദി മുതലായ സംഘടനകൾ ലൗ ജിഹാദിനെതിരെ പ്രതിരോധത്തിന്‌ ആഹ്വാനമുന്നയിച്ചിട്ടുണ്ട്. ലൗ ജിഹാദ് എസ്.എൻ.ഡി.പി. യോഗത്തെയും ബാധിച്ചു വെന്നും നാല് ലക്ഷം രൂപ നൽകിയാണ് മതം മാറ്റം നടത്തുന്നതെന്നും യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ആരോപിച്ചു ..

ലൗ ജിഹാദിനെതിരെ ഹിന്ദുമതസംഘടനകളോട് ഒത്തു പ്രവർത്തിക്കാൻ ചില ക്രിസ്തീയസംഘടനകൾ തീരുമാനിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കേരളാ കത്തോലിക്കാ മെത്രാൻ സമിതിയുടെ കീഴിലുള്ള സാമൂഹ്യസന്തുലന ജാഗ്രതാ കമ്മീഷന്റെ സെക്രട്ടറിയായ ജോണി കൊച്ചുപറമ്പിൽ ലൗ ജിഹാദിനെതിരെ മുന്നറിയിപ്പ് നൽകി. എന്നാൽ മലയാളത്തിലെ പ്രമുഖ ക്രിസ്തീയ ആനുകാലികമായ സത്യദീപം വാരിക ഈ വിവാദത്തെ പെരുപ്പിച്ചുകാട്ടുന്നതിനും മതങ്ങൾക്കിടയിലെ ഭിന്നതക്ക് കാരണമാക്കുന്നതിനും എതിരെ മുന്നറിയിപ്പു നൽകി. “ഇല്ലാത്ത കറുത്തപൂച്ചയെ ഇരുട്ടിലിട്ടു തല്ലിക്കൊല്ലാൻ ശ്രമിക്കുന്ന വ്യാജപരാക്രമമാണ്” ഈ വിവാദത്തോടു പ്രതികരിച്ചുള്ള ചില പ്രസ്താവനകൾ എന്നു വിമർശിക്കപ്പെട്ടിട്ടുണ്ട്.

സംഘപരിവാർ ശക്തികളുടെ രാഷ്ട്രീയ താല്പര്യങ്ങളും സമൂഹത്തിൽ സവർണബോധം അടിച്ചേൽപ്പിക്കാനുള്ള ശ്രമവുമാണ് ഈ വിവാദത്തിനു പിന്നിൽ എന്നും മിശ്രവിവാഹിതരെ സംശയദൃഷ്ടിയോടു കൂടി വീക്ഷിക്കുന്ന സാഹചര്യം ഈ വിവാദം കൊണ്ട് സൃഷ്ടിക്കപ്പെടുമെന്നും ഡി.വൈ.എഫ്.ഐ. ആരോപിക്കുന്നു.  സംഘപരിവാരത്തിൽ നിന്ന് മാസപ്പടി വാങ്ങുന്ന മാധ്യമ പ്രവർത്തകരാണ് ‘ലവ് ജിഹാദ്’ കെട്ടുകഥകൾ പ്രചരിപ്പിക്കുന്നതെന്ന് എൻ.സി.എച് ആർ.ഒ കേരളാ ചാപ്റ്റർ പ്രസിഡന്റ് ഡോ. എം.എസ് ജയപ്രകാശ് പറഞ്ഞു. മലയാളത്തിന്റ് സുപ്രഭാതങ്ങൾ വർഗീയ നുണ പ്രചാരൺത്തിലൂടെ മലായാളിയുടെ കരാള രാത്രികളാക്കാനാണ് മലയാള മനോരമയും മറ്റും ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.മതം മാറ്റത്തിന്റെ പേരിൽ മുസ്ലിം കേന്ദ്രങ്ങളിൽ റെയ്ഡ് നടത്താനൊരുങ്ങുന്ന സംഘടനകൾ ‘അസ്സവർണർക്ക് ഇസ്ലാം’ തുടങ്ങിയ ആദ്യകാല ഈഴവ പ്രസ്ദ്ധീകരണങ്ങൽ ഒരാവർത്തികൂടി വായിക്കണമെന്നും അദ്ദേഹം അഭിപ്രായപെട്ടു  .. ലൈംഗിക പീഡനത്തിൽ അടിസ്ഥാന പരിശീലനം നേടിയ സംഘപരിവാരം ഗുജറാത്തിനു പിറകേ, ലവ് ജിഹാദ് ആരോപത്തിലൂടെയും അത് തെളിയിക്കുകയാണെന്ന് തേജസ് എഡിറ്റർ പ്രഫ.പി കോയ ആരോപിച്ചു… ലൗ ജിഹാദ് പ്രവർത്തിക്കുന്നുണ്ടോ എന്ന് അന്വേഷിക്കുന്നതിന്‌ സംസ്ഥാന ഡി.ജി.പി യോടും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോടും ഹൈക്കോടതി ആവശ്യപ്പെട്ടത് പ്രകാരം,കേരള സംസഥാന ഡി.ജി.പി ജേക്കബ് പുന്നൂസും കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ,സംസ്ഥാനത്തോ രാജ്യത്ത് മറ്റെവിടെയെങ്കിലുമോ ലൗ ജിഹാദ് പ്രവർത്തിക്കുന്നില്ലെന്ന് വ്യക്തമാക്കി[22]. ലൗജിഹാദ് നിർവ്വചിക്കപ്പെടുകയോ ഏതെങ്കിലും കേന്ദ്ര അന്വേഷണ ഏജൻസികൾ അത് ഇതുവരെ സ്ഥിരീകരിക്കുകയോ ചെയ്തിട്ടില്ലന്ന് ബെന്നി ബെഹ്നാന്റെ ചോദ്യത്തിനു ഉത്തരമായി കേന്ദ്ര മന്ത്രി കിഷൻ റെഡ്ഡി 2020 ഫെബ്രുവരി 4 ന് പാർലമെന്റിൽ മറുപടി നൽകി .. പോലീസ് മനഃപൂർവ്വം കെട്ടിച്ചമച്ച കേസാണിതെന്നും ഒരു പ്രത്യേക സമുദായത്തെ മാത്രം കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നതെന്നും ജസ്റ്റീസ് എം ശശിധരൻ ഉത്തരവിൽ വ്യക്തമാക്കി. ഇതിനെക്കുറിച്ച് പൊലീസ് സത്യവാങ്‌മൂലം നല്കണമെന്നും കോടതി നിർദ്ദേശിച്ചു. പത്തനംതിട്ടയിലെ സ്വാശ്രയ കോളജിലെ രണ്ടു വിദ്യാർത്ഥിനികളെ നിർബന്ധിച്ച് മതം മാറ്റാൻ ശ്രമിച്ചു എന്നതായിരുന്നു കേസ്.ഇവർക്കെതിരായ തുടർ നടപടിയും ഹൈക്കോടതി സ്റ്റേ ചെയ്തിട്ടുണ്ട്. സമൂഹത്തിൽ മിശ്രവിവാഹങ്ങൾ സാധാരണമായതിനാൽ അതൊരു കുറ്റമായി കാണാൻ കഴിയില്ലെന്നും ജഡ്ജി പറഞ്ഞു .

ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന പ്രസ്‌താവനയിൽ വിവാദം തുടരുന്നതിനിടെ ലൗ ജിഹാദ് വിഷയത്തിൽ നിലപാട് ശക്തമാക്കി പിസി ജോർജ്. ലൗ ജിഹാദ് ഇല്ലെന്ന് സുപ്രീം കോടതി പറഞ്ഞാലും ഉണ്ടെന്ന് തന്നെയാണ് തൻ്റെ അഭിപ്രായമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കാനുള്ള ജിഹാദികളുടെ നേതൃത്വത്തിൽ നടക്കുന്ന ശ്രമങ്ങളെ തടയേണ്ടതുണ്ടെന്ന് ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ വ്യക്തമാക്കിയതിന് പിന്നാലെയാണ് ലൗ ജിഹാദ് വിഷയത്തിൽ ജോർജ് നിലപാടറിയിച്ചത്. പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ പെൺകുട്ടികൾ ജിഹാദിന് ഇരയായെന്ന് അദ്ദേഹം വ്യക്തമാക്കി. രാജ്യത്ത് ലൗ ജിഹാദ് ഉണ്ടെന്ന ബോധ്യം തനിക്കുണ്ടെന്ന് പിസി ജോർജ് വ്യക്തമാക്കി. സുപ്രീം കോടതിയുടെ പക്കൽ ലൗ ജിഹാദ് എന്ന വാക്ക് ഉണ്ടായിരിക്കില്ല. ഈ വാക്ക് നിയമവ്യവസ്ഥയിൽ എവിടെ എങ്കിലും പറയുന്നുണ്ടോ? ലൗ ജിഹാദ് ഇല്ലെന്ന് തന്നെയാകും സുപ്രീം കോടതിയും പറയുക. എന്നാൽ ലൗ ജിഹാദ് ഉണ്ടെന്ന് തന്നെയാണ് ഞാൻ പറയുക. ഇക്കാര്യത്തിൽ ബോധ്യമുള്ളതിനാലാണ് പറയുന്നതെന്നും പിസി ജോർജ് വ്യക്തമാക്കി. തൻ്റെ മണ്ഡലമായ പൂഞ്ഞാറിൽ നിന്ന് മാത്രം 47ഓളം പെൺകുട്ടികൾ ലൗ ജിഹാദിന് ഇരകളായെന്ന് പിസി ജോർജ് വ്യക്തമാക്കി. ഈരാറ്റുപേട്ടയിലെ കണക്കുകളിൽ നിന്നാണ് ഇക്കാര്യം മനസിലാകുന്നത്. ഇവരിൽ 12 പേർ ഹിന്ദു വിഭാഗത്തിൽ നിന്നുള്ള പെൺകുട്ടികളും 35 പേർ ക്രിസ്‌ത്യൻ സമുദായത്തിൽ നിന്നുമുള്ളവരുമാണ്. പെൺകുട്ടികളെ എങ്ങനെ മുസ്ലീമാക്കുന്നുവെന്ന് ചോദിച്ച അദ്ദേഹം ഇവരെ എങ്ങോട്ടാണ് കൊണ്ട് പോകുന്നതെന്ന് അറിയില്ലെന്നും പറഞ്ഞു. ഇക്കാര്യങ്ങൾ തുറന്ന് പറയുമ്പോൾ ആരും വിഷമിച്ചിട്ട് കാര്യമില്ലെന്നും ജോർജ് കൂട്ടിച്ചേർത്തു. ലൗ ജിഹാദ് അടക്കമുള്ള ഇടപെടലുകൾക്ക് പിന്നിലുള്ളത് മുസ്ലീം സമുദായമല്ല. മുസ്ലീം വിഭാഗത്തിലെ ചില തീവ്രവാദികളാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നത്. സഖാവ് വിഎസ് അച്യൂതാനന്ദൻ വളരെ വ്യക്തമായിട്ട് ലൗ ജിഹാദിനെ കുറിച്ച് പറഞ്ഞിട്ടുണ്ട്. ലൗ ജിഹാദിൽപ്പെട്ട് പെൺകുട്ടികൾ പോയാൽ പിന്നെ കിട്ടില്ല. നായർ, ഈഴവ, ക്രിസ്‌ത്യൻ വിഭാഗങ്ങളെ ഏറ്റവും സൗന്ദര്യമുള്ള പെൺകുട്ടികളാണ് ഇരയാകുന്നത്. ഇവരെ എങ്ങനെ ചാക്കിടുന്നുവെന്ന് അറിയില്ല. ഒരാഴ്‌ച മുൻപാണ് ഒരു പെൺകുട്ടി പോയതെന്നും പിസി ജോർജ് പറഞ്ഞു. ലൗ ജിഹാദ് എന്നത് പെൺകുട്ടികളെ തട്ടിക്കൊണ്ട് പോകുന്ന പരിപാടിയാണെന്ന് പിസി ജോർജ്. തീക്കോയിയിൽ നിന്നും ഒന്നരമാസം മുൻപ് ഒരു പെൺകുട്ടി പോയി. പ്രാർഥിച്ച് കൊണ്ടിരുന്ന കുട്ടി കൊന്തയുമായിട്ടാണ് മോട്ടോർസൈക്കിളിൽ കയറി പോയത്. പിറ്റേന്ന് ഞങ്ങൾ വിവാഹിതരായി എന്നും പറഞ്ഞ് തലയിൽ മുണ്ട് ഇട്ടാണ് പടം കണ്ട്. ഇതൊക്കെ തന്തയും തള്ളയും എങ്ങനെ സഹിക്കും. അതാണ് ഇവിടുത്തെ പ്രശ്‌നമെന്നും  അഭിമുഖത്തിൽ ജോർജ് വ്യക്തമാക്കി.  അതേസമയം ഇപ്പോൾ കേരളത്തിൽ ലൗ ജിഹാദ് ഇല്ലെന്ന് പറയാനാകില്ലെന്ന് എസ്എൻഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി. ലൗ ജിഹാദ് ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ല. ചില മതങ്ങളിൽപെട്ടവർ നിർബന്ധിച്ച് ആളുകളെ മതപരിവർത്തനം നടത്തുന്നുണ്ട്. ഒരു വിഭാഗത്തിൽ പെട്ടവർ മാത്രം അല്ല ഇത്തരം പ്രവർത്തനം നടത്തുന്നത്. ഓരോരുത്തരേയും അവരവരുടെ വിശ്വാസത്തിന് അനുസരിച്ച് ജീവിക്കാനാണ് വിടേണ്ടതെന്നും തുഷാർ വെള്ളാപ്പള്ളി ഇടുക്കി എൻആർ സിറ്റിയിൽ പറഞ്ഞു.

ലൗ ജിഹാദ് അംഗീകരിക്കാനാവില്ല, ലൗ ജിഹാദ് ഉണ്ടെന്ന് ആദ്യം പറഞ്ഞത് എസ് എൻഡിപിയാണെന്നും തുഷാർ പറഞ്ഞു.

വർഗ്ഗീയതയിൽ കുരുങ്ങുന്ന പ്രണയമോ? എന്ന ശീർ‍ഷകത്തിൽ എഴുതിയ ലേഖനത്തിൽ എഡിറ്റർ കുരിയാക്കോസ് മുണ്ടാടൻ  അഭിപ്രായപ്പെട്ടുത്  ഞാൻ ഇവിടെ ഒന്നുകൂടി ആവർത്തിച്ചു പറയുകയാണ് .

ഒരാളെ സ്നേഹിക്കുന്നത് സ്വാതന്ത്ര്യത്തോടെയുള്ള സ്വമനസ്സിന്റെ തീരുമാനമാണ്. ലോകത്തിൽ ഒരിടത്തും, യാതൊരു സമൂഹത്തിലും പ്രണയത്തിൽ ജാതി, മത, വർണ്ണ വ്യത്യാസങ്ങൾ നിലനിൽക്കുന്നില്ല. മതപരിവർത്തനവും സ്വതന്ത്രമായ മനസ്സിന്റെ തീരുമാനമാണ്. അതിനാൽ ഇക്കാര്യത്തിൽ ആർക്കും ആരുടെമേലും ഒന്നും അടിച്ചേല്പ്പിക്കാൻ സാധിക്കുകയില്ല. ആരെയെങ്കിലും തട്ടിക്കൊണ്ടുപോയി വിവാഹം കഴിച്ചാൽ അക്കാര്യത്തിൽ തീരുമാനമെടുക്കാൻ ഇവിടെ പൊതുനിയമമുണ്ട്. മതേതരരാജ്യമായ ഭാരതത്തിൽ ഇന്നും ഇന്നലേയും ആരംഭിച്ചതല്ല വ്യത്യസ്തമതവിഭാഗത്തിൽ പെട്ടവർ തമ്മിലുള്ള വിവാഹങ്ങൾ.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...