Connect with us

Hi, what are you looking for?

Exclusive

വടക്കാഞ്ചേരിയിൽ മൊബൈൽ ഗൈമിനു അടിമപ്പെട്ട എട്ടാം ക്ലാസുകാരന്റെ പരാക്രമം

വടക്കാഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ ദിവസം മൊബൈൽ ഗെയിമിന് അടിമപ്പെട്ട ഒരു വിദ്യാർത്ഥി കാട്ടിക്കൂട്ടിയ പരാക്രമത്തെ കുറിച്ച് പോലീസ് പറഞ്ഞ വിവരങ്ങൾ ഞെട്ടിക്കുന്നത് .
‘ആരെങ്കിലും അടുത്തു വന്നാൽ ഞാൻ വീടിനു തീയിടും..’ വീട്ടുസാധനങ്ങൾ വാരിവലിച്ചിട്ടു മണ്ണെണ്ണയൊഴിച്ച ശേഷം തീപ്പെട്ടി തിരഞ്ഞു നടന്നു കൊണ്ട് ഒരു എട്ടാം ക്ലാസുകാരൻ മുഴക്കിയ ഭീഷണികേട്ട് പോലീസടക്കം ഒരു നിമിഷത്തേക്ക് പകച്ചുപോയി. ഓൺലൈൻ ഗെയിമായ ‘ഫ്രീഫയർ’ മൊബൈൽ ഫോണിൽ നിന്ന് അമ്മ ഡിലീറ്റ് ചെയ്തതിന്റെ ദേഷ്യത്തിലാണ് കുട്ടി ഭീഷണി മുഴക്കിയത്. മകൻ ഓൺലൈൻ ഗെയിമിന് അടിമപ്പെട്ട വിവരം അമ്മ അറിയിച്ചതോടെ സ്ഥലത്തെത്തിയ പോലീസ് സംഘം ശാന്തമായി സംസാരിച്ച് ഒരുവിധം കുട്ടിയെ പുറത്തെത്തിച്ചു മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിച്ചു. വടക്കാഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ ദിവസം മൊബൈൽ ഗെയിമിന് അടിമപ്പെട്ട ഒരു വിദ്യാർത്ഥി കാട്ടിക്കൂട്ടിയ പരാക്രമത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ:
എട്ടാം ക്ളാസ്സിൽ പഠിക്കുന്ന മകൻ. ആറാം ക്ളാസിൽ പഠിക്കുന്ന അവന്റെ അനുജത്തി. വീട്ടുജോലികഴിഞ്ഞാൽ അമ്മ രണ്ടുമക്കളുടേയും പഠനത്തിൽ ശ്രദ്ധിക്കുക പതിവായിരുന്നു. ഗൾഫിൽ ജോലിയുള്ള അച്ഛൻ ദിവസവും വീഡിയോകോളിലൂടെ വിശേഷങ്ങൾ അറിയാൻ വിളിക്കുമ്പോൾ മകൻ തൻെറ ആഗ്രഹമായ ഒരു മൊബൈലിനെ പറ്റി അച്ഛനോട് പറയുമായിരുന്നു. അങ്ങിനെയാണ് മകന് അച്ഛൻ ഒരു മൊബൈൽ വാങ്ങികൊടുത്തത്. ആദ്യം അനിയത്തിയുമായി ഒരുമിച്ച് മൊബൈൽ കാണുക പതിവായിരുന്നു. ഗെയിമുകൾ ഡൌൺലോഡ് ചെയ്തതോടെ അവൻ പിന്നീട് അനിയത്തിയെ ഒഴിവാക്കി സ്വയം എവിടെയെങ്കിലും പോയി ഒളിച്ചിരുന്ന് ഗെയിമിൽ മുഴുകാൻ തുടങ്ങി.
പഠനത്തിൽ പിറകോട്ടു പോകുന്നതിനെ പറ്റി ടീച്ചർ അമ്മയോട് ഓർമ്മപെടുത്തി. അങ്ങിനെയാണ് മകൻെറ മൊബൈൽ കളിഭ്രമം അമ്മ ശ്രദ്ധിക്കാൻ തുടങ്ങിയത്. പലവട്ടം ഉപദേശിച്ചു. ഗൾഫിൽ നിന്നും അച്ഛനും, സ്കൂളിലെ ടീച്ചർമാരും പറഞ്ഞതൊന്നും വിലപോയില്ല. മാനസികമായി അവൻ ഗെയിമിനു അടിമപ്പെട്ടതോടെ അവർ മകനേയും കൂട്ടി കൌൺസിലിങ്ങിനെത്തി. കൌൺസിലിങ്ങിനോട് സഹകരിച്ച മകൻ പതുക്കെ ഗെയിമിൽ നിന്നും, ഫോണിൽ നിന്നും പിന്തിരിഞ്ഞതോടെ കുടുംബത്തിൽ വീണ്ടും സമാധാനം വന്നു. മാസങ്ങൾക്കു ശേഷം എങ്ങിനേയോ മകൻെറ കയ്യിൽ വീണ്ടും കിട്ടിയ ഫോണിൽ അവൻ അമ്മയറിയാതെ അവൻ വീണ്ടും ഗെയിമുകൾ ഡൌൺലോഡ് ചെയ്തു. സംഭവം ആദ്യത്തേതിൽ നിന്നും കൂടുതൽ വഷളാകാൻ തുടങ്ങി. ഊണും ഉറക്കവുമില്ലാതെ അവൻ കളിയിൽ മുഴുകി. അനിയത്തിയും അമ്മയുമായും കൂട്ടുകാരുമായും ഒരു ബന്ധവുമില്ലാതെ മുറിയടച്ചിട്ട് ഗെയിമിൽ മാത്രം ഒതുങ്ങികൂടിയ അവൻ മാനസികമായി ഏറെ വഴിതെറ്റി പോയിരുന്നു. ഗൾഫിലുള്ള അച്ഛനോട് പലവട്ടം മകൻെറ മൊബൈൽ അഡിക്ഷനെപറ്റി പരാതിപറയാറുള്ള അമ്മയെ അവൻ തീരെ അനുസരിക്കാതെയായി. സഹികെട്ട അമ്മ ഒരു ദിവസം അവൻെറ മൊബൈൽ ഫോൺ വാങ്ങി അതിലെ ഗെയിമുകളും കോൺടാക്റ്റ് നമ്പരും ഡെലിറ്റ് ചെയ്തു. ഇതുവരെ കാണാത്ത ഒരു മകൻെറ രൂപത്തെയാണ് അന്ന് അവർ കണ്ടത്. അമ്മയേയും അനിയത്തിയേയും തള്ളിമാറ്റി അലറികൊണ്ട് വീട്ടിലുണ്ടായിരുന്ന സകല സാധനങ്ങളും വലിച്ചെറിഞ്ഞ് നശിപ്പിച്ചു. ചേട്ടന്റെ മാനസിക വിഭ്രാന്തി കണ്ട് അനുജത്തി പേടിച്ചു കരഞ്ഞ് ഒളിച്ചിരുന്നു. അവൻ അടുക്കളയിൽ പോയി മണ്ണെണ്ണയെടുത്ത് വീട്ടിൽ മുഴുവൻ ഒഴിച്ച് എല്ലാം ചുട്ടുചാമ്പലാക്കുമെന്ന് പറഞ്ഞ് അലറി നടക്കാൻ തുടങ്ങി. മാനസിക വിഭ്രാന്തിയോടെ അവൻ തീപ്പെട്ടിക്കായി തെരഞ്ഞു നടക്കുമ്പോൾ അമ്മ വേറെയൊന്നും ആലോചിച്ചില്ല ഉടൻതന്നെ വടക്കാഞ്ചേരി പോലീസ് സ്റ്റേഷനിലേക്ക് ഫോൺ വിളിച്ചു.
ഫോൺ അറ്റൻറു ചെയ്ത സീനിയർ സിവിൽ പോലീസ് ഓഫീസർ അനൂപ്. എസ്, അമ്മയുടെ ദയനീയ ശബ്ദത്തിലൂടെതന്നെ സംഭവത്തിൻെറ ഗുരുതര സ്വഭാവം മനസ്സിലാക്കി, ഉടൻ തന്നെ സ്റ്റേഷൻ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സീനിയർ സിവിൽ പോലീസ് ഓഫീസർ കെ.എസ്. സജിത്ത്മോൻ, ഹോം ഗാർഡ് സന്തോഷ് കെ. എന്നിവരെ സംഭവസ്ഥലത്തേക്കയച്ചു. സംഭവസ്ഥലത്തെത്തിയ അവർ കണ്ടത് വീടുമുഴുവനും മണ്ണെണ്ണയൊഴിച്ച് സാധനങ്ങൾ വാരിവലിച്ചെറിഞ്ഞ് നശിപ്പിച്ച നിലയിലായിരുന്നു. ബാത്ത് റൂമിൽ കയറി കതകടച്ച കുട്ടിയോട് പോലീസുദ്യോഗസ്ഥർ അനുനയത്തിൽ സംസാരിച്ച് വാതിലിൽ തട്ടികൊണ്ടിരുന്നു.
അടുത്തു വന്നാൽ തീയിടും… പൊയ്ക്കോ… എന്നുള്ള അവൻെറ ഭീഷണികളോട് വളരെ സൌമ്യമായി പ്രതികരിച്ച് അവന് മൊബൈൽ തിരിച്ചുതരാമെന്നും ഡെലിറ്റു ചെയ്ത ഗെയിം മുഴുവനും സൈബർ സെൽ മുഖേന ഉടൻ തന്നെ തിരിച്ചെടുക്കാമെന്നും വളരെ സമാധാനപരമായി പോലീസുദ്യോഗസ്ഥർ അവന് വാഗ്ദാനം നൽകി. അതോടെ അവൻ വാതിൽ തുറന്ന് പുറത്തിറങ്ങി.
പിന്നീട് അവനെ വളരെ സമാധാനത്തോടെ സാന്ത്വനപെടുത്തുകയും ചെയ്തു. അതിനിടയിൽ അവൻെറ മാനസിക നില വളരെ മോശമാകുന്നു എന്നു മനസലാക്കിയ അവർ ഇന്ന് ഡോക്ടറെ കണ്ട് നാളെ സൈബർ സെല്ലിൽ പോകാം അനുസരിക്കില്ലേ… എന്ന് വളരെ സ്നേഹത്തോടെ പറഞ്ഞ് മനസ്സിലാക്കിയതോടെ അവൻ സമ്മതിച്ചു.
ഉടൻ തന്നെ അവനെ മെഡിക്കൽ കോളേജിലെ മാനസികാരോഗ്യ വിഭാഗത്തിലേക്ക് എത്തിച്ചു. മെഡിക്കൽ കോളേജിൽ അവന് ചികിത്സയും കൌൺസിലിങ്ങും തുടർന്നു വരികയാണ്. ഇപ്പോൾ അവന് വളരെ മാറ്റമുണ്ട്. അതിൻെറ ആശ്വാസത്തിലാണ് അവൻെറ അമ്മയും അനുജത്തിയുമെല്ലാം.
പ്രിയപ്പെട്ട രക്ഷിതാക്കളോട്
കുട്ടികൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് സമയം സ്ഥലം എന്നിവ ശ്രിദ്ധിക്കുക .
കുട്ടികൾ മൊബൈൽ ഫോണിൽ കാണുന്നത് എന്തെന്നും എന്തിനെന്നും മനസ്സിലാക്കുക.
ഓൺലൈൻ ഗെയിമിൻെറ ദുരുപയോഗങ്ങളെ അവരെ സാവധാനം പറഞ്ഞ് മനസ്സിലാക്കുക. ഘട്ടം ഘട്ടമായി അവരെ പിന്തിരിപ്പിക്കുക.
മക്കളുമായി വിനോദത്തിനായി അല്പ സമയം കണ്ടെത്തുക.
കലാ കായികപരമായ ആക്റ്റിവിറ്റികൾ നൽകി അവരെ മൊബൈലിൽ നിന്നും പിൻതിരിക്കാൻ ശ്രമിക്കുക.
കുട്ടികളെ കുറ്റപെടുത്താതെ ചേർത്തു നിർത്തികൊണ്ടുതന്നെ പെരുമാറുക.
കുട്ടികൾ കളിക്കുന്ന ഗെയിമിനെ കുറിച്ച് രക്ഷിതാക്കൾക്കും അവബോധം ആവശ്യമാണ്.
കുട്ടികളുടെ കൂട്ടുക്കാരെകുറിച്ചും അവരുടെ ബന്ധങ്ങളെ കുറിച്ചും മനസ്സിലാക്കുക.
മൊബൈൽ അഡിക്ഷൻെറ ഗൌരവത്തെ കുറിച്ച് മക്കളെ പറഞ്ഞ് മനസിലാക്കാൻ ശ്രമിക്കണം.
മക്കൾ മൊബൈലിനു അഡിക്റ്റാണെന്നു മനസ്സിലായാൽ ഉടൻതന്നെ അവരെ കൌൺസിലിങ്ങിനു വിധേയമാക്കുക. മാനസികമായി ഏറെ തളർന്ന അവസ്ഥയിലാണെങ്കിൽ ഒരു മടിയും കൂടാതെ മാനസികാരോഗ്യ വിദഗ്ദരെ സമീപിക്കുക.
ഓരോ മാതാപിതാക്കൾക്കും ഇതിൽ പാഠം ഉണ്ട്. അറിയുന്നത് ഇത്ര മാത്രം, അറിയാത്തത് എത്രയോ.
ഭയപ്പെടുത്തുന്ന സംഭവങ്ങൾ, മാതാപിതാക്കളുടെ അടുത്ത ഇടപെടൽ സൗഹൃദം എന്നിവ തന്നെയാണ് പ്രാഥമിക പരിഹാരം. പുതിയ തലമുറ നേരിടുന്ന വലിയ പ്രശ്നങ്ങളിലൊന്നാണിത്. പഠനോപാധിയായി കുട്ടികളുടെ കൈകളിലെത്തിയ മൊബൈൽ ,പലരുടെയും ജീവിതം തന്നെ തകർത്തുകളഞ്ഞു….! മാതാപിതാക്കളും, വീട്ടിലുള്ള മുതിർന്നവരും തീർച്ചയായും ഇത് ശ്രദ്ധിയ്ക്കണം. ലഹരിമരുന്നുകളെക്കാൾ ഭീകരമായി കുട്ടികളെ വേട്ടയാടുകയും, വഴിതെറ്റിയ്ക്കുകയും ചെയ്യുന്നതാണ് ഈ മൊബൈൽ ഭ്രാന്ത്. യഥാസമയം ക്ഷമയോടെയും, കർത്തവ്യബോധത്തോടെയും
അവസരോചിതമായ ഇടപെടലിലൂടെ വലിയൊരു ദുരന്തം ഒഴിവാക്കിയ police team നു ഹൃദയപൂർവം അഭിനന്ദനങ്ങൾ നേരുന്നു .

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...