Connect with us

Hi, what are you looking for?

Kerala

പിസി ജോർജിനെ വന്ധ്യംകരണം ചെയ്യാൻ രാഹുൽ മാങ്കൂട്ടത്തിൽ

കേരളം ജനപക്ഷം നേതാവ് പി സി ജോർജിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍. മുന്‍ എംഎല്‍എ കൂടിയായ പിസി ജോര്‍ജ് പൊതു സമൂഹത്തിന് തന്നെ ഒരു ബാദ്ധ്യതയായി മാറിയിരിക്കുന്നുവെന്നാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ വിമർശനം.
വന്ധ്യതയ്ക്കുള്ള മരുന്ന് കലര്‍ത്തുന്ന ഹോട്ടലുകള്‍ ഉണ്ടായിരുന്നെങ്കില്‍ പിസി ജോര്‍ജിന്റെ മാതാപിതാക്കള്‍ അവിടെ നിന്ന് ഭക്ഷണം കഴിക്കേണ്ടതായിരുന്നു എന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
പി സി ജോർജ് നടത്തിയ മുസ്ലിം വിരുദ്ധ പരാമർശം ചൂണ്ടിക്കാട്ടിക്കൊണ്ടാണ് രാഹുൽ മാങ്കൂട്ടത്തിൽ പി സി ജോർജിനെതിരെ ആഞ്ഞടിച്ചു കൊണ്ട് ആക്ഷേപമുന്നയിച്ചത്.


കച്ചവടം ചെയ്യുന്ന മുസ്ലീംഗള്‍ പാനീയങ്ങളില്‍ വന്ധ്യത വരുത്താനുള്ള മരുന്നുകള്‍ ബോധപൂര്‍വം കലര്‍ത്തുന്നു എന്നയിരുന്നു കഴിഞ്ഞ ദിവസം പിസി ജോ‌ര്‍ജ് പരാമര്‍ശമുന്നയിച്ചത്. മുസ്ലീംഗള്‍ അവരുടെ ജനസംഘ്യ വര്‍ദ്ധിപ്പിച്ച്‌ ഇതൊരു മുസ്ലീം രാജ്യമാക്കി മാറ്റാന്‍ ശ്രമിക്കുന്നുവെന്നും, അതിനായി ഇതര മതസ്ഥരെ വന്ധ്യംകരിക്കുക എന്ന ഉദ്യേശത്തോടെ അവർക്കു നൽകുന്ന പാനീയങ്ങളും മറ്റും വന്ധ്യതയ്ക്കുള്ള മരുന്ന് ബോധപൂർവം തന്നെ കലർത്തുന്നു എന്നുമാണ് പി സി ജോർജ് ആരോപിച്ചത്. ഇതിനെതിരെയാണ് രാഹുല്‍ മാങ്കൂട്ടത്തിൽ തന്റെ ഫേസ്ബുക്കിലൂടെ പ്രതികരണവുമായെത്തിയത്. ഹിന്ദു മഹാ പരിഷത്ത് തിരുവനന്തപുരത്ത് നടത്തുന്ന അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിൽ പ്രസഗിക്കവെയാണ് ജോര്‍ജിന്റെ ഈ പ്രസ്താവന . പ്രസംഗത്തിനെതിരെ യൂത്ത് ലീഗും പരാതി നല്‍കിയിരുന്നു.
മുസ്‌ലിം സമുദായത്തെ ശക്തമായി അധിക്ഷേപിച്ചും വർഗ്ഗീയത മാത്രം നിറഞ്ഞ പ്രഭാഷണം നടത്തിയും കേരളീയ സമൂഹത്തിനിടയിൽ വിഷലിപ്ത സാന്നിധ്യമായി മാറിയ പിസി ജോർജ്ജിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയതായി യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പികെ ഫിറോസ് പറഞ്ഞു.

മുസ്‌ലിം സമുദായത്തെ സംശയത്തിന്‍റെ മുനയിൽ നിറുത്താനും മറ്റു സമുദായത്തിലെ വിശ്വാസികൾക്കും ഇവർക്കുമിടയിൽ വർഗ്ഗീയ ചേരിതിരിവ് സൃഷ്ടിക്കാനും മാത്രമേ ഇത്തരം ആരോപണങ്ങളെല്ലാം ഉപകരിക്കൂ . അതുകൊണ്ട് തന്ന ഇത്തരം പ്രസ്താവന നടത്തുന്നവർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കേണ്ടത് നാട്ടിൽ ക്രമസമാധാനവും മതസൗഹാർദ്ധവും നിലനിർത്താൻ അനിവാര്യമാണ്’ പി കെ ഫിറോസ് നൽകിയ പരാതി പറയുന്നു. പിസി ജോർജിനെതിരെ ഐപിസി 153 എ പ്രകാരവും മറ്റു വകുപ്പുകൾ പ്രകാരവും കേസെടുത്ത് നിയമനടപടികൾ സ്വീകരിക്കണം എന്നും യൂത്ത് ലീഗ് പരാതിയിൽ പറയുന്നു.

ലൈംലൈറ്റില്‍ നില്‍ക്കാന്‍ എന്ത് നീചമായ നെറികേടും പറയുന്ന വ്യക്തി എന്ന ലേബല്‍ ജോര്‍ജ് ലൈസന്‍സാക്കി മാറ്റിയിരിക്കുകയാണ്. ഏത് വൃത്തികേടും വര്‍ഗീയതയും ഒഴുകുന്ന അഴുക്കുചാലാണ് അതില്‍ നിന്നും വരുന്ന വാക്കുകളുടെ ദുര്‍ഗന്ധവും അറപ്പും ഇനിയും മാറിയിട്ടില്ലെന്നും രാഹുല്‍ കുറിച്ചു. ജോ‌ര്‍ജ് പറഞ്ഞത് പോലൊരു ഹോട്ടല്‍ ഇല്ല എന്നത് നമുക്കറിയാം എന്നും, ഇനി പതിറ്റാണ്ടുകള്‍ക്ക് മുമ്ബ് അങ്ങനെയൊരു ഹോട്ടല്‍ ഉണ്ടായിരുന്നെങ്കില്‍ അവിടെ നിന്ന് പിസി ജോര്‍ജിന്റെ മാതാപിതാക്കള്‍ ഭക്ഷണം കഴിച്ചിരുന്നെങ്കില്‍ എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിച്ച്‌ പോകുന്നു എന്നും പറഞ്ഞുകൊണ്ടാണ് രാഹുല്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്.
ലവ് ജിഹാദ് – നാർക്കോട്ടിക് ജിഹാദ് വിഷയങ്ങളിൽ ആദ്യം മുതൽക്കേ ശക്തമായ പ്രതികരണം നടത്തിയിട്ടുള്ള വ്യക്തിയാണ് ശ്രീ പി സി ജോർജ് . കേരളത്തിൽ ഇസ്‌ലാമിക തീവ്ര വാദ ശക്തികൾ പിടി മുറുക്കുന്നുവെന്ന് അദ്ദേഹം പല തവണ ആവർത്തിച്ചിട്ടുള്ള കാര്യമാണ്. എന്നാൽ വർഗീയത ആയുധമാക്കാൻ സ്‌ററാമിക്കുന്നു എന്ന് കാട്ടി അപ് സി ജോർജിനെ പലരും തള്ളിപ്പറയാനാണ് ആവേശം കൊണ്ടിട്ടുള്ളത് . എന്നാൽ പിന്നീട് ഉയർന്നു വന്ന ലവ് ജിഹാദിന്റെ തെളിവുകളെല്ലാം പി സി ജോർജിന്റെ വാദത്തെ അംഗീകരിക്കപ്പെടുന്നവയായിരുന്നു എന്നത് മറ്റൊരു യാഥാർഥ്യം.

രാഹുൽ മാങ്കൂട്ടത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ …:

പി. സി ജോര്‍ജ്ജ് എന്നത് പൊതുസമൂഹത്തിന്റെ തന്നെ ഒരു ബാധ്യതയായി മാറിയിരിക്കുന്നു. ലൈംലൈറ്റില്‍ നില്ക്കുവാന്‍ എന്ത് നീചമായ നെറികേടും പറയുന്ന ഒരു വ്യക്തി എന്ന ലേബല്‍ ഒരു ലൈസന്‍സാക്കി മാറ്റിയിരിക്കുന്നു ജോര്‍ജ്ജ്.

തരാതരം പോലെ ഏത് വൃത്തികേടും, എന്ത് തരം വര്‍ഗ്ഗീയതയും ഒഴുകുന്ന ആ അഴുക്കു ചാലില്‍ നിന്ന് കഴിഞ്ഞ ദിവസം ബഹിര്‍ഗമിച്ച വാക്കുകളുടെ ദുര്‍ഗന്ധവും അറപ്പും ഇനിയും മാറിയിട്ടില്ല.

‘മുസ്ലിംഗളുടെ ഹോട്ടലുകളില്‍ ഒരു ഫില്ലര്‍ വെച്ചിട്ടുണ്ട്. അതില്‍ നിന്ന് ഒരു തുള്ളി ഒഴിച്ചാല്‍ പിന്നെ കുട്ടികളുണ്ടാകില്ല’ impotent ആയി പോകും. വന്ധ്യംകരിക്കുകയാണ് സ്ത്രീയെയും പുരുഷനെയും. അങ്ങനെ ചെയ്ത് ഇന്ത്യയെ പിടിച്ചടക്കുവാന്‍ പോവുകയാണ്”

എത്ര നീചമായ വാക്കുകളാണിത്. അത്തരം ഒരു ഹോട്ടലും ഇല്ലായെന്ന് നമുക്കറിയാം. പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് അത്തരത്തില്‍ ഒരു ഹോട്ടലുണ്ടായിരുന്നെങ്കിലെന്നും, ആ ഹോട്ടലില്‍ നിന്ന് പ്ലാന്തോട്ടത്തില്‍ ചാക്കോയും, മറിയാമ്മ ചാക്കോയും ഭക്ഷണം കഴിച്ചിരിന്നെങ്കിലെന്നും ആത്മാര്‍ത്ഥമായി ആഗ്രഹിച്ചു പോകുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...