Connect with us

Hi, what are you looking for?

Kerala

പാലക്കാട്ടെ തുടർകൊലപാതകത്തിലെ പ്രതികളെ തിരിച്ചറിഞ്ഞു.അറസ്റ്റ് ഉടൻ ;എ.ഡി.ജി.പി വിജയ് സാഖറെ

പാലക്കാട്: പാലക്കാട്ടെ തുടർകൊലപാതകങ്ങളിലെ പ്രതികളെ മുഴുവൻ തിരിച്ചറിഞ്ഞുവെന്ന് എ.ഡി.ജി.പി വിജയ് സാഖറെ. അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. അഞ്ച് സംഘങ്ങളായാണ് കേസ് അന്വേഷിച്ചു കൊണ്ടിരിക്കുന്നത്. എസ്.ഡി.പി.ഐ, ആർ.എസ്.എസ്, ബിജെപി ബന്ധമുള്ളവരാണ് ഇരു കേസുകളിലേയും പ്രതികളെന്ന് വിജയ് സാഖറെ വ്യക്തമാക്കി.സുബൈർ വധക്കേസിലെ പ്രതികളെ മുഴുവന്‍ തിരിച്ചറിഞ്ഞു.

ഇതുവരെ മൂന്ന് പേർക്കാണ് കേസിൽ നേരിട്ട് പങ്കുള്ളത്. പ്രതികളുടെ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ശ്രീനിവാസൻ കൊലപാതകത്തിന് പിന്നിൽ എസ്.ഡി.പി.ഐ, പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ്.
പ്രതികളെക്കുറിച്ച് കൃത്യമായ സൂചന അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. രണ്ടു പേരുടെ വിവരങ്ങളിൽ സ്ഥിരീകരണം ലഭിക്കാനുണ്ട്. ബാക്കിയുള്ളവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതികൾ ഇപ്പോൾ ഒളിവിലാണ്. ഇവർ ഉടൻ പിടിയിലാകുമെന്നും വിജയ് സാഖറെ കൂട്ടിച്ചേർത്തു.കേസിൽ ഗൂഢാലോചന നടത്തിയവരേയും കേസുമായി ബന്ധപ്പെട്ട എല്ലാവരേയും കണ്ടെത്തി ശക്തമായ നടപടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

കൊലപാതകത്തിന് ഉപയോഗിച്ച വാഹനത്തിന്റെ ഉടമയായ യുവതിക്ക് കേസുമായി ബന്ധമില്ലെന്നും കുറേ ആളുകൾ കൈമാറിയാണ് പ്രതികളിൽ എത്തിയതെന്നും അദ്ദേഹം പറഞ്ഞു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...