Connect with us

Hi, what are you looking for?

Kerala

സുബൈര്‍ വധ കേസ്: അക്രമികള്‍ സഞ്ചരിച്ച കാര്‍ മകന്റെത് തന്നെ ; സ്ഥിരീകരിച്ച് സഞ്ജിത്തിന്റെ അമ്മ.

പാലക്കാട്: എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ സുബൈറിന്റെ കൊലയാളികള്‍ സഞ്ചരിച്ച കാര്‍ ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റേതെന്ന് സ്ഥിരീകരിച്ചത് അമ്മ സുനിത. മകന്‍ കൊല്ലപ്പെടുന്നതിന് ഒന്നരമാസം മുന്‍പ് കാര്‍ വര്‍ക്ഷോപ്പില്‍ കൊടുത്തിരുന്നെന്ന് അവര്‍ പറഞ്ഞു.കാറിന്റെ കേടുപാടുകള്‍ തീര്‍ക്കാന്‍ വലിയ തുക വേണമെന്ന് മകന്‍ പറഞ്ഞിരുന്നു. കാര്‍ കൊടുത്ത വര്‍ക്ഷോപ്പ് ഏതാണന്നോ പിന്നെ എന്ത് സംഭവിച്ചെന്നോ അറിയില്ല. കൊലയാളികള്‍ ഈ കാറിലാണ് സഞ്ചരിച്ചതെന്ന് അറിഞ്ഞത് മാദ്ധ്യമങ്ങളിലൂടെയാണ്-സുനിത ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.

കെ എല്‍ 11 എ ആര്‍ 641 എന്ന കാറാണ് സുബൈറിനെ ഇടിച്ചിടുന്നതിന് വേണ്ടി അക്രമികള്‍ ഉപയോഗിച്ചത്. മുമ്പ് കൊല്ലപ്പെട്ട ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റേതാണ് ഈ കാറെന്ന് പൊലീസ് പറഞ്ഞു.രണ്ട് കാറുകളിലാണ് അക്രമി സംഘം എത്തിയത്. ഇതില്‍ കെ.എല്‍ 11 എ.ആര്‍ 641 എന്ന നമ്പറിലുള്ള കാര്‍ സുബൈറിനെ ഇടിച്ചിട്ട ശേഷം സംഭവസ്ഥലത്ത് തന്നെ ഉപേക്ഷിക്കുകയായിരുന്നു. കൃത്യം നടത്തിയ ശേഷം മറ്റൊരു കാറിലാണ് അക്രമികള്‍ രക്ഷപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ സുബൈറിനെ ഓട്ടോയില്‍ തൊട്ടടുത്ത ആശുപത്രിയില്‍ എത്തിച്ചു. അവിടെ നിന്ന് ജില്ലാ ആശുപത്രിയിലേയ്ക്ക് കൊണ്ട് പോകും വഴിയാണ് മരണപ്പെട്ടത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...