Connect with us

Hi, what are you looking for?

Kerala

സുബൈര്‍ വധം: അക്രമികള്‍ രക്ഷപ്പെട്ട വാഹനം കണ്ടെത്തി.

പാലക്കാട്: എസ്ഡിപിഐ പ്രവര്‍ത്തകന്‍ സുബൈറിനെ കൊലപ്പെടുത്തിയ ശേഷം സംഘാംഗങ്ങള്‍ രക്ഷപ്പെട്ട വാഹനമെന്നു കരുതുന്ന കാര്‍ കണ്ടെത്തി. കഞ്ചിക്കോട് ഉപേക്ഷിച്ചനിലയിലാണ് കാര്‍ കണ്ടെത്തിയത്. പ്രതികള്‍ തമിഴ്‌നാട്ടിലേക്കു കടന്നെന്നാണ് നിഗമനം.അതേസമയം, സംഭവം രാഷ്ട്രീയ കൊലപാതകമാണെന്ന് പൊലീസ് എഫ്‌ഐആറില്‍ പറയുന്നു. മാരകായുധങ്ങള്‍ ഉപയോഗിച്ച് നടത്തിയ കൊലപാതകത്തില്‍ അഞ്ച് പേര്‍ പങ്കെടുത്തിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. എന്നാല്‍ ആരെയും പ്രതി ചേര്‍ത്തിട്ടില്ല.ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ 5 സിഐമാരടങ്ങിയ സംഘമാണ് കേസ് അന്വേഷിക്കുന്നത്.

ജില്ലാ പൊലീസ് മേധാവി ആര്‍.വിശ്വനാഥിന്റെ നേതൃത്വത്തില്‍ കൊലപാതകം നടന്ന സ്ഥലത്തെത്തി തെളിവെടുത്തു.ആര്‍എസ്എസിന് സുബൈറിനോട് ശത്രുതയുണ്ടെന്ന് സുബൈറിന്റെ പിതാവ് അബൂബക്കര്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കി. കൊലയാളി സംഘം ഉപയോഗിച്ചത് കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ പേരിലുള്ള കാറാണ്.സുബൈറിന്റെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ രാവിലെ തന്നെ ആരംഭിക്കും. വൈകിട്ട് എലപ്പള്ളിയിലാണ് കബറടക്കം.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...