Connect with us

Hi, what are you looking for?

Kerala

പാലക്കാട് കൊലപാതകം: ബി.ജെ.പിക്ക് പങ്കില്ല;കൊലപാതകത്തിന്റെ ഉത്തരവാദിത്തം ബി.ജെ.പിയുടെ മേല്‍ കെട്ടിവയ്ക്കാന്‍ എസ്.ഡി.പി ഐയുടെ ശ്രമം: ഇത് ജില്ലയില്‍ കലാപം സൃഷ്ടിക്കാനുള്ള എസ്.ഡി.പി.ഐയുടെ നീക്കത്തിന്റെ ഭാഗമെന്ന് ജില്ലാ അദ്ധ്യക്ഷന്‍.

പാലക്കാട്: പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ സുബൈര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ബി.ജെ.പി, സംഘപരിവാര്‍ അനുകൂല സംഘടനകള്‍ക്കോ പങ്കില്ല. ജില്ലയിലെ സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ചിലരുടെ ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ് കൊലപാതകമെന്നും ബി ജെ പി പാലക്കാട് ജില്ലാ അദ്ധ്യക്ഷന്‍ കെ എം ഹരിദാസ് പറഞ്ഞു. കൊലപാതകത്തിന്റെ ഉത്തരവാദിത്തം ബി.ജെ.പിയുടെ മേല്‍ കെട്ടിവയ്ക്കാനാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ ശ്രമം. ഇത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും ഹരിദാസ് പറഞ്ഞു.

നാട്ടില്‍ കലാപമുണ്ടാക്കാനാണ് എസ് ഡി പി ഐയുടെ ശ്രമം. സംഭവത്തില്‍ പൊലീസ് അന്വേഷണം പൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ ഉത്തരവാദിത്തം ബി ജെ പിയുടെ തലയില്‍ കെട്ടിവയ്ക്കാനാണ് ഇക്കൂട്ടര്‍ ശ്രമിക്കുന്നതെന്നും ഹരിദാസ് ആരോപിച്ചു.അതേസമയം സുബൈറിനെ ഇടിച്ചിടാന്‍ ഉപയോഗിച്ച കാര്‍ മുമ്പ് കൊല്ലപ്പെട്ട ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ പേരിലുള്ളതാണെന്ന് പൊലീസ് കണ്ടെത്തി. കെ എല്‍ 11 എ ആര്‍ 641 എന്ന കാറാണ് സുബൈറിനെ ഇടിച്ച് വീഴ്ത്താന്‍ വേണ്ടി ഉപയോഗിച്ചത്. ഈ നമ്പറിലുള്ള വാഹനം മുമ്പ് സമാന രീതിയില്‍ കൊല്ലപ്പെട്ട ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റേതാണെന്ന് പൊലീസ് പറഞ്ഞു. വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു.ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം.

പിതാവിന്റെ മുന്നില്‍ വച്ചാണ് അക്രമി സംഘം സുബൈറിനെ കൊലപ്പെടുത്തിയത്. കൊലപാതകത്തിന് പിന്നില്‍ ആര്‍.എസ്.എസ് ആണെന്നാണ് എസ്.ഡി.പി.ഐയുടെ ആരോപണം. രണ്ട് കാറുകളിലാണ് അക്രമികള്‍ എത്തിയത്. ഇതില്‍ കെ.എല്‍ 11 എ.ആര്‍ 641 എന്ന നമ്പറിലുള്ള കാറാണ് സുബൈര്‍ സഞ്ചരിച്ച ബൈക്കിനെ ഇടിച്ചിട്ടത്. ഈ കാര്‍ സംഭവസ്ഥലത്ത് തന്നെ ഉപേക്ഷിച്ച ശേഷം മറ്റൊന്നിലാണ് അക്രമന്ന്‌സംഘം രക്ഷപ്പെട്ടത്. കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ഗുരുതരമായി പരിക്കേറ്റ സുബൈറിനെ ഓട്ടോയില്‍ തൊട്ടടുത്ത ആശുപത്രിയില്‍ എത്തിച്ചു.എന്നാല്‍ അവിടെ നിന്ന് ജില്ലാ ആശുപത്രിയിലേയ്ക്ക് കൊണ്ട് പോകും വഴിയാണ് സുബൈര്‍ മരണപ്പെട്ടത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...