പാലക്കാട്: പാലക്കാട് ആര് എസ് എസ് നേതാവിനെ വെട്ടിക്കൊന്നു.്മേലാമുറിയില് വെട്ടേറ്റ ആര്‍എസ്എസ് നേതാവ് ശ്രീനിവാസനാണ് കൊല്ലപ്പെട്ടത്. രണ്ട് ബൈക്കുകളിലായെത്തിയ അഞ്ചുപേരാണ് ആക്രമം നടത്തിയത്. ഉച്ചയ്ക്ക് ഒരു മണിയോടെ കടയില്‍ കയറിയാണ് വെട്ടിയത്. എസ് ഡി പി ഐ നേതാവിനെ ഇന്നലെ വെട്ടിക്കൊന്നതിനെ തുടര്‍ന്ന് പാലക്കാട്ട് അതീവ ജാഗ്രതയിലായിരുന്നു പൊലീസ്. ഇതിന് പിന്നാലെയാണ് തിരിച്ചടിയെന്ന് തോന്നിപ്പിക്കും വിധം ആര്‍എസ്എസ് നേതാവിനും വെട്ടേല്‍ക്കുന്നത്.അതിക്രൂരമായിട്ടായിരുന്നു ആക്രണം.
അക്രമികള്‍ കടയിലേക്ക് കയറി ശ്രീനിവാസനെ തുരുതുരെ വെട്ടുകയായിരുന്നുവെന്ന് ദൃക്സാക്ഷി പറഞ്ഞു. ശ്രീനിവാസന്റെ തലയ്ക്കും കൈ കാലുകള്‍ക്കും ഗുരുതരമായ പരിക്കുകളുണ്ടായിരുന്നു.ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. കൊലയ്ക്ക് പിന്നില്‍ എസ്ഡിപിഐ ആണെന്ന് ബിജെപി നേതാക്കള്‍ ആരോപിച്ചു. സ്ഥലത്ത് പൊലീസ് പരിശോധന നടത്തിവരികയാണ്. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് പാലക്കാട് ജില്ലയില്‍ കൂടുതല്‍ പൊലീസിനെ വിന്യസിക്കും.കഴിഞ്ഞ ദിവസം പാലക്കാട് എസ്ഡിപിഐ പ്രവര്‍ത്തകനായ സുബൈര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ജില്ലയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. തുടരെത്തുടരെയുള്ള കൊലപാതകങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ കടുത്ത ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നത്.
സുബൈറിന്റെ കൊലയ്ക്കു പിന്നില്‍ ആര്‍എസ്എസ് ആണെന്നായിരുന്നു എസ്ഡിപിഐ യുടെ ആരോപണം. സുബൈറിന്റെത് രാഷ്ട്രീയ കൊലപാതകമാണെന്ന് പൊലീസ് എഫ്ഐആറിലും പറഞ്ഞിരുന്നു. മാരകായുധങ്ങള്‍ ഉപയോഗിച്ച് നടത്തിയ കൊലപാതകത്തില്‍ അഞ്ച് പേര് പങ്കെടുത്തിട്ടുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.ആര്‍എസ്എസിന് സുബൈറിനോട് ശത്രുതയുണ്ടെന്ന് സുബൈറിന്റെ പിതാവ് അബൂബക്കര്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിട്ടുണ്ട്. കൊലയാളി സംഘം ഉപയോഗിച്ചത് കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്ത്തകന് സഞ്ജിത്തിന്റെ പേരിലുള്ള കാറാണെന്നും പൊലീസ് കണ്ടെത്തിയിരുന്നു