Connect with us

Hi, what are you looking for?

Kerala

എസ്.ഡി.പി.ഐ. പ്രവര്‍ത്തകന്റെ കൊലപാതകം ; പിന്നല്‍ ആര്‍.എസ്.എസ് ആണെന്ന് ആരോപണവുമായി എസ്.ഡി.പി.ഐ.

പാലക്കാട്: എലപ്പുള്ളിയിലെ കൊലപാതകത്തിന് പിന്നില്‍ ആര്‍.എസ്.എസ്. ആണെന്ന ആരോപണവുമായി എസ്.ഡി.പി.ഐ. എലപ്പുള്ളിയില്‍ എസ്.ഡി.പി.ഐ. പ്രവര്‍ത്തകന്‍ സുബൈറിനെ വെട്ടിക്കൊന്ന സംഭവത്തിലാണ് ആര്‍.എസ്.എസിനെതിരേ എസ്.ഡി.പി.ഐ. രംഗത്തെത്തിയത്. അതേസമയം, സംഭവത്തിന് പിന്നില്‍ രാഷ്ട്രീയവൈരാഗ്യമാണോ എന്നതടക്കം അന്വേഷിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു.

അതിനിടെ, അക്രമിസംഘം ഉപയോഗിച്ച കാര്‍ നേരത്തെ മമ്പറത്ത് കൊല്ലപ്പെട്ട ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റേതാണെന്നും സംശയമുണ്ട്. KL 11 AR 641 എന്ന നമ്പറിലുള്ള കാറിലെത്തിയാണ് അക്രമിസംഘം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന സുബൈറിനെ ഇടിച്ചുവീഴ്ത്തിയത്. സുബൈറിനെ മാരകമായി വെട്ടിപരിക്കേല്‍പ്പിച്ച ശേഷം ഈ കാര്‍ ഉപേക്ഷിച്ച് മറ്റൊരു കാറില്‍ അക്രമിസംഘം രക്ഷപ്പെടുകയായിരുന്നു.

വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. പള്ളിയില്‍നിന്ന് ജുമുഅ നമസ്‌കാരം കഴിഞ്ഞ് പിതാവിനൊപ്പം ബൈക്കില്‍ വീട്ടിലേക്ക് വരികയായിരുന്നു സുബൈര്‍. ഇതിനിടെയാണ് കാറിലെത്തിയ സംഘം ബൈക്ക് ഇടിച്ചുവീഴ്ത്തിയത്. പിന്നാലെ പിതാവിനെ തള്ളിമാറ്റി അദ്ദേഹത്തിന്റെ കണ്മുന്നിലിട്ട് സുബൈറിനെ വെട്ടിപരിക്കേല്‍പ്പിക്കുകയായിരുന്നു. യുവാവിന്റെ കൈകളിലും കാലുകളിലും തലയിലും ഉള്‍പ്പെടെ വെട്ടേറ്റു.

ആക്രമണത്തിന് ശേഷം പ്രതികള്‍ മറ്റൊരു കാറില്‍ രക്ഷപ്പെടുകയും ചെയ്തു.ഗുരുതരമായി പരിക്കേറ്റ സുബൈറിനെ ആദ്യം സമീപത്തെ ആശുപത്രിയിലും പിന്നീട് ജില്ലാ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബൈക്കില്‍നിന്ന് വീണ് സുബൈറിന്റെ പിതാവിനും പരിക്കേറ്റിട്ടുണ്ട്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...