Connect with us

Hi, what are you looking for?

Kerala

എത്രയും വേഗം സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാക്കും: നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി .

കണ്ണൂര്‍: സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പിലാക്കുമെന്ന് പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ പ്രഖ്യാപിച്ചു മുഖ്യമന്ത്രി പിണറായി വിജയന്‍. വസ്തുതാപരമല്ലാത്ത ആരോപണങ്ങള്‍ ഉയര്‍ത്തി കെ-റെയില്‍ പദ്ധതിയെ പ്രതിപക്ഷം തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. എത്രയും വേഗം പദ്ധതി നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്. പദ്ധതിക്ക് കേന്ദ്രാനുമതി ലഭിക്കാന്‍ ശ്രമിക്കുകയാണെന്നും സിപിഐ.എം പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ സംസാരിക്കവെ മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിന്റെ വടക്കേയറ്റം മുതല്‍ തെക്കയറ്റം വരെ നാല് മണിക്കൂറില്‍ എത്താന്‍ കഴിയുന്നതാണ് സെമി ഹൈസ്പീഡ് ട്രെയിന്‍ കൊണ്ട് ലക്ഷ്യമിടുന്നത്. കുടിയൊഴിപ്പിക്കുന്നവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം ഉറപ്പാക്കും. ജനങ്ങള്‍ക്കിടയില്‍ ബോധവത്കരണം നടത്തുകയാണ്. പദ്ധതിക്കെതിരേ രാഷ്ട്രീയ എതിര്‍പ്പ് ഉയര്‍ന്നുകൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ ആരോപിച്ചു.
പാര്‍ട്ടി കോണ്‍ഗ്രസ് സംഘാടക സമിതിയുടെ അധ്യക്ഷന്‍ എന്ന നിലയില്‍ പ്രതിനിധി സമ്മേളനത്തില്‍ സ്വാഗതം പറഞ്ഞ് സംസാരിക്കുമ്പോള്‍ ആണ് സില്‍വര്‍ ലൈന്‍ പദ്ധതിയെക്കുറിച്ചുളള തന്റെ നിലപാട് മുഖ്യമന്ത്രി വ്യക്്തമാക്കിയത്്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...