Connect with us

Hi, what are you looking for?

Kerala

ഗതാഗത നിയമ ലംഘനങ്ങള്‍ കണ്ടെത്താന്‍ ആധുനിക ക്യാമറകള്‍ സ്ഥാപിച്ച് മോട്ടര്‍ വാഹന വകുപ്പ്.

കോട്ടയം: ജില്ലയിലെ സമ്പൂര്‍ണ നീരീക്ഷണം ഏറ്റെടുത്തിരിക്കുകയാണ് പുതിയ ക്യാമറ കണ്ണുകള്‍.ഗതാഗത നിയമയങ്ങള്‍ ലംഘിക്കുന്നവരെ കണ്ടെത്തി പിഴ ഇടുന്നതിനു വേണ്ടി മോട്ടര്‍ വാഹന വകുപ്പ് സ്ഥാപിച്ച ക്യാമറകളാണ് നഗരത്തില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയത്. എംസി റോഡ്, കെകെ റോഡ്, കോട്ടയം കുമരകം റോഡ് എന്നിവടങ്ങളിലായി 8 ക്യാമറകള്‍ ആണ് പുതിയതായി സ്ഥാപിച്ചിരിക്കുന്നത്. നഗരത്തിലേക്കുള്ള പ്രവേശന കവാടങ്ങളിലാണ് എല്ലാ ക്യാമറകളും സ്ഥാപിച്ചിട്ടുള്ളത്. ഇന്നലെ മുതല്‍ ക്യാമറകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ശേഖരിച്ചു തുടങ്ങി.ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്,ക്യാമറകളാണ് ജില്ലയില്‍ സ്ഥാപിച്ചിരിക്കുന്നത്. ഇതിന്റെ പ്രോഗ്രാം ചെയ്തിട്ടുള്ള നിയമ ലംഘനങ്ങള്‍ കണ്ടാല്‍ ചിത്രം പകര്‍ത്തും. രാത്രിയിലും പകലും ഒരുപോലെ പ്രവര്‍ത്തിക്കാന്‍ ക്രമീകരിച്ചിട്ടുളളതാണിവ.

നിയമ ലംഘനങ്ങള്‍ കണ്ടെത്തി തിരിച്ചറിയുന്ന ഇത്തരം ക്യാമറകള്‍ക്ക് ഓരോന്നിനും 30 ലക്ഷം രൂപ വരെയാണ് വില. കെല്‍ട്രോണ്‍ നേരിട്ടാണ് ഈ ക്യാമറകള്‍ സ്ഥാപിച്ചിരിക്കുന്നത്. 8 വര്‍ഷത്തെ അറ്റകുറ്റപ്പണികള്‍ കെല്‍ട്രോണ്‍ തന്നെയാകും നിര്‍വഹിക്കുക. കെല്‍ട്രോണാകും ജീവനക്കാരെ നിയമിക്കുന്നക. അതോടൊപ്പം പിഴയായി ലഭിക്കുന്ന പണം നിശ്ചിത വര്‍ഷം കെല്‍ട്രോണിന് ലഭിക്കും.സൗരോര്‍ജം കൊണ്ടാണ് ക്യാമറ പ്രവര്‍ത്തിക്കുക. ആയതിനാല്‍ വൈദ്യുതി പ്രശ്നങ്ങള്‍ ക്യാമറയുടെ പ്രവര്‍ത്തനത്തെ ബാധിക്കില്ല.കേബിളോ മറ്റ് ലൈനുകളോ ഇല്ലാതെ സിം കാര്‍ഡ് ഉപയോഗിച്ചാണ് ക്യാമറകള്‍ ഇന്റര്‍നെറ്റ് വഴി ദൃശ്യങ്ങള്‍ അയ്ക്കുന്നത്.ക്യാമറ സ്ഥാപിച്ചിട്ടുള്ള ഏതെങ്കിലും സ്ഥലത്ത് നിയമലംഘനങ്ങളില്‍ കുറവുണ്ടായാല്‍ മറ്റൊരു സ്ഥലത്തെക്ക് സ്ഥാപിക്കാന്‍ എളുപ്പത്തില്‍ സാധിക്കും.

നിയമ ലംഘനങ്ങള്‍ക്ക് പിഴ ചിത്രങ്ങള്‍ ഉള്‍പ്പെടെ വാഹന ഉടമകളുടെ പേരില്‍ നോട്ടിസ് ആയി അടുത്ത ആഴ്ച മുതല്‍ലഭിക്കും.മുന്‍പ് ജില്ലയില്‍ കോടിമത നാലുവരി പാതയില്‍ മാത്രമായിരുന്നു നിയമ ലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി മോട്ടര്‍ വാഹന വകുപ്പിന്റെ ക്യാമറകള്‍ ഉണ്ടായിരുന്നത്. ജില്ലയില്‍ 44 ക്യാമറകളാണ് മോട്ടര്‍ വാഹന വകുപ്പ് വിവിധ റോഡുകളിലായി സ്ഥാപിച്ചത്.ഹെല്‍മറ്റില്ലാതെ ബൈക്ക് ഓടിച്ചാല്‍ 500 രൂപ,ഹെല്‍മറ്റില്ലാതെ ബൈക്കിന്റെ പിന്നിലിരുന്ന് യാത്ര ചെയ്താല്‍ 500 രൂപ,3 പേര്‍ ബൈക്കില്‍ യാത്ര ചെയ്താല്‍ 1000 രൂപ. ( നാല് വയസ്സിനു മുകളില്‍ പ്രായമുള്ള കുട്ടിയെ യാത്രക്കാരനായി പരിഗണിക്കും),വാഹന യാത്രയ്ക്കിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ 2000 രൂപ,സീറ്റ് ബെല്‍റ്റ് ഇടാതെ വാഹനം ഓടിച്ചാല്‍ 500 രൂപ, നിയമവിധേയമല്ലാതെ ക്രാഷ് ഗാര്‍ഡ്, എക്സ്ട്രാ ഫിറ്റിങ്സ് എന്നിവ കണ്ടെത്തിയാല്‍ 5000 രൂപ.അപകടകരമായ വിധം വാഹനത്തിനു പുറത്തേക്ക് ലോഡ് തള്ളി നില്‍ക്കുന്ന വിധം കയറ്റിയാല്‍ 20000 രൂപ.എന്നിങ്ങനെയാണ് പിഴ നിരക്കുകള്‍.

നിയമ ലംഘനങ്ങളുടെ ദൃശ്യങ്ങള്‍ പകര്‍ത്തി അപ്പോള്‍ത്തന്നെ തിരുവനന്തപുരത്തെ സംസ്ഥാന കണ്‍ട്രോള്‍ റൂമിലേക്ക് അയയ്ക്കുന്ന വിധത്തിലാണ് പുതിയ സംവിധാനം. നിയമലംഘനം നടത്തിയ വാഹനത്തിന്റെ ചിത്രവും പിഴയും ഉള്‍പ്പെടുന്ന നോട്ടിസ് അവിടെ നിന്ന് മോട്ടര്‍ വാഹന വകുപ്പിന്റെ കോട്ടയം തെള്ളകത്ത് പ്രവര്‍ത്തിക്കുന്ന ജില്ലാ ഓഫിസിലേക്ക് അയയ്ക്കും. ഇവിടെ നിന്നു തപാല്‍ വഴി നോട്ടിസ് വാഹന ഉടമകള്‍ക്ക് ലഭിക്കും. പിഴ ഓണ്‍ലൈന്‍ വഴി അടയ്ക്കണം. അക്ഷയ കേന്ദ്രങ്ങള്‍ വഴിയും പിഴ അടയ്ക്കാന്‍ സൗകര്യമുണ്ട്.ഈ പിഴ 30 ദിവസത്തിനകം അടച്ചില്ലെങ്കില്‍ മോട്ടര്‍ വാഹന വകുപ്പ് കേസ് കോടതിയിലേക്ക് കൈമാറും. അപ്പോള്‍ കേന്ദ്ര നിയമപ്രകാരമുള്ള ഇരട്ടി തുക കോടതിയില്‍ അടയ്ക്കേണ്ടി വരും. കേന്ദ്ര മോട്ടര്‍ വാഹന വകുപ്പ് നിയമത്തിലെ പിഴ സംസ്ഥാന സര്‍ക്കാര്‍ ഇളവു ചെയ്താണ് നിലവില്‍ മോട്ടര്‍ വാഹന വകുപ്പ് പിഴ ഈടാക്കുന്നത്. കേസ് കോടതിയില്‍ എത്തുമ്പോള്‍ കേന്ദ്ര നിയമത്തിലെ പിഴയാണ് അടയ്ക്കേണ്ടിവരുക.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...