Connect with us

Hi, what are you looking for?

Exclusive

നാണമുണ്ടോടോ വെള്ളാപ്പള്ളീ .. ഇറങ്ങിപ്പൊയ്ക്കൂടെ ? കട്ടക്കലിപ്പിൽ ഗോകുലം ഗോപാലൻ

എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷവിമര്‍ശനവുമായി ഗോകുലം ഗോപാന്‍.
എസ്‌എന്‍ ട്രസ്റ്റില്‍ നിന്ന് വെള്ളാപ്പള്ളി ശതകോടികള്‍ മോഷ്ടിച്ചു എന്നതിന് തെളിവുകളുണ്ടെന്ന് ഗോകുലം ഗോപാലൻ പറയുന്നു. എസ്‌എന്‍ഡിപിയിൽ നടക്കുന്നത് വെള്ളാപ്പള്ളിയുടെ ഗുണ്ടായിസവും കുടുംബാധിപത്യവും ആണ് . അത് ഇനിയും അനുവദിച്ചു നല്‍കേണ്ടതില്ല എന്നും . അല്പമെങ്കിലും നാണമുണ്ടെങ്കില്‍ വെള്ളാപ്പള്ളി സ്ഥാനമൊഴിയണമെന്നും ഗോകുലം ഗോപാലന്‍ ആവശ്യപ്പെട്ടു.

ഈഴവരുടെ നേതാവെന്നാണ് എന്ന് സ്വയം പറഞ്ഞു നടക്കുന്ന ആളാണ് വെള്ളാപ്പള്ളി നടേശൻ . എന്നാൽ ആരാണ് ഇയാളെ നേതാവാക്കിയത് .. മക്കളും കുടുംബക്കാരും വേണ്ടപ്പെട്ടവരും ചേർന്നതാണോ ഒരു സമുദായത്തിന്റെ നേതാവിനെ തിരഞ്ഞെടുക്കേണ്ടത്. ഇത്രയും നാൾഎസ്എൻഡി പി എന്ന മഹത്തായ പ്രസ്ഥാനത്തിൽ അള്ളിപ്പിടിച്ചിരുന്നു കട്ട് മുടിച്ച വെള്ളാപ്പള്ളി എന്ന ഗുണ്ടാ നേതാവിനെ തന്റെ ജീവൻ കൊടുത്തിട്ടായാലും ആ സ്ഥാനത്തു നിന്നിറക്കുമെന്ന് ഗോകുലം ഗോപാലൻ പറഞ്ഞു. എത്ര ത്യാഗം സഹിക്കേണ്ടി വന്നാലും വെള്ളാപ്പള്ളിയുടെ കരങ്ങളില്‍ നിന്ന് യൂണിയനെ മോചിപ്പിക്കും എന്നും ചെയ്തു കൂട്ടിയ എല്ലാ പാപങ്ങൾക്കും കാട്ടിക്കൂട്ടിയ അഴിമതികൾക്കും വെള്ളാപ്പള്ളിയെക്കൊണ്ട് മറുപടി പറയിക്കുമെന്നും ഗോകുലം ഗോപാലന്‍ പറഞ്ഞു.
ജനറല്‍ സെക്രട്ടറി സ്ഥാനം വെള്ളാപ്പള്ളി ഒഴിയണം എന്നും എസ്‌എന്‍ഡിപിയില്‍ തെരെഞ്ഞെടുപ്പ് നടത്തണമെന്ന കോടതി ഉത്തരവ് ഉടന്‍ നടപ്പിലാക്കണം എന്നും ഗോപാലൻ പറയുന്നു . ധൈര്യമുണ്ടെങ്കില്‍ വെള്ളാപ്പള്ളി തെരെഞ്ഞെടുപ്പ് നേരിടണമെന്നും ഗോകുലം ഗോപാലന്‍ വെല്ലുവിളിച്ചു.

ഗോകുലം ഗോപാലന്‍ ശകുനിമാരെ മുന്നില്‍നിര്‍ത്തി കളിക്കുന്നയാളാണെന്നാ ആരോപണവുമായി നേരത്തെ ഗോകുലം ഗോപാലനെതിരെ ആരോപണവുമായി വെള്ളാപ്പള്ളി നടേശന്‍ രംഗത്തുവന്നിരുന്നു. വീട്ടിൽ കയറ്റാൻ കൊള്ളാത്ത ആളാണ് ഗോകുലം ഗോപാലൻ എന്നായിരുന്നു വെള്ളാപ്പള്ളിയുടെ ആരോപണം . ഗോപാലന്‍ എവിടെ ഒട്ടിയാലും അവിടം പറിച്ചോണ്ട് പോകുന്നയാളാണ്. മറ്റുള്ളവരെ ചതിച്ച്‌ സ്വത്തുണ്ടാക്കിയ ചരിത്രമാണ് ഗോപാലന്റേതെന്നും എസ്‌എന്‍ഡിപി എന്നതിന്റെ പൂര്‍ണ്ണ രൂപം പോലും അക്ഷരം തെറ്റാതെ പറയാന്‍ ഗോകുലം ഗോപാലന് അറിയില്ലെന്നും വെള്ളാപ്പള്ളി പരിഹസിച്ചിരുന്നു.

ശ്രീനാരായണ ധര്‍മ്മവേദി ചെയര്‍മാന്‍ ഗോകുലം ഗോപാലനാണെന്ന സുഭാഷ് വാസുവിന്റെ ആരോപണത്തോടെയാണ് ഗോകുലം ഗോപാലനും വെള്ളാപ്പള്ളിയും തമ്മിൽപരസ്യമായ വാഗദ്വത്തിലേക്ക് നീങ്ങിയത്. അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് സുഭാഷ് വാസു വെള്ളാപ്പള്ളിയുമായി തെറ്റിപ്പിരിഞ്ഞിരുന്നു. പിന്നീട് സകലതും ഏറ്റുപറഞ്ഞാണ് തിരിച്ച്‌ വെള്ളാപ്പള്ളി നടേശന്റെ പാളയത്തിലെത്തിയത്. മാവേലിക്കരയിലെ മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട അസ്വാരസ്യങ്ങളെ തുടര്‍ന്ന് ഒന്നരവര്‍ഷം മുന്‍പാണ് സുഭാഷ് വാസു, വെള്ളാപ്പള്ളിയുമായി അകൽച്ചയിലാവുന്നത്. അന്ന് വെള്ളാപ്പള്ളി നടേശനെതിരെ സുഭാഷ് ബാബു ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.
എന്നാൽ ഇപ്പോൾ വേല്ലപ്പളളിയുമായി വീണ്ടും അടുത്തതോടെ ഗോകുലം ഗോപാലനെതിരെ തിരിഞ്ഞിരിക്കുകയാണ് സുഭാഷ് വാസു.
ഗോകുലം ഗോപാലന്റെ തന്ത്രങ്ങളില്‍ അകപ്പെട്ടാണ് താന്‍ ആരോപണങ്ങള്‍ ഉന്നയിച്ചതെന്നാണ് ഇപ്പോള്‍ സുഭാഷ് വാസു പറയുന്നത് . എന്നാൽ അപ്പക്കാണുന്നവനെ അപ്പാ എന്ന്ത വിളിക്കുന്ന സുഭാഷ്നി ബാബുവിനെ പോലെയുള്ളവരുടെ ആരോപണങ്ങൾക്ക് നേരെ കാറിത്തുപ്പുകയാണ് ഗോകുലം ഗോപാലൻ . ആരോപണമുന്നയിച്ച സുഭാഷ് വാസുവിന് ഏകാധിപത്യ സ്വഭാവമാണെന്നും കട്ടച്ചിറ എഞ്ചിനിയറിങ് കോളേജ് ഏറ്റെടുത്ത ശേഷം കണ്ടത് സുഭാഷ് വാസുവിന്റെ ധാര്‍ഷ്ട്യമാണെന്നും ഗോകുലം ഗോപാലന്‍ പ്രതികരിച്ചിരുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...