Connect with us

Hi, what are you looking for?

Kerala

എന്റെ അമ്മയോടൊ പെങ്ങളോടൊ വൃത്തികേട് പറഞ്ഞാല്‍ വീട്ടില്‍ പോയി അവന്റെ പിണുങാണ്ടി വലിച്ചു പറിച്ചെടുക്കും

മീടു എന്താണെന്ന് തനിക്ക് അറിയില്ലെന്നും ഒരാളോട് സെക്സ് ചെയ്യാന്‍ തോന്നിയാല്‍ അത് നേരിട്ട് ചോദിക്കുമെന്നുമുള്ള നടന്‍ വിനായകന്റെ വിവാദ പരാമര്‍ശങ്ങള്‍ക്കെതിരെ സമൂഹമാദ്ധ്യമങ്ങളില്‍ വ്യാപകമായ പ്രതിഷേധം ആണ് ഉയർന്നു വന്നത് .
ഇതിനെതിരെ ഇപ്പോൾ രംഗത്തെത്തിയിരിക്കുമാകയാണ് സംവിധായകൻ അഖിൽ മാരാർ . ഇതുപോലെ അമ്മയോടൊ പെങ്ങളോടൊ വൃത്തികേട് പറഞ്ഞാല്‍ വീട്ടില്‍ പോയി അവന്റെ പിണുങാണ്ടി വലിച്ചു പറിച്ചെടുക്കും എന്ന് അഖിൽ പറയുന്നു
പൂർണ രൂപം ഇങ്ങനെ
ആരാണ് സ്ത്രീ…
ചോദിച്ചത് കേട്ടില്ലേ ആരാണ് സ്ത്രീ..
സ്ത്രീയുടെ വ്യാഖാനം പറയൂ…
വിനായകന്‍ ഇത് പറഞ്ഞത് ആധ്യാത്മിക പ്രഭാഷണ വേദിയില്‍ അല്ല…
മറിച്ചു ഒരു സ്ത്രീ നേരിടുന്ന ദുരിതങ്ങള്‍ പറയുന്ന അവരുടെ പോരാട്ടം പറയുന്ന “ഒരുത്തി” എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടന്ന മാധ്യമ സമ്മേളനം.
എല്ലാം ചിരിച്ചു കൊണ്ട് കേള്‍ക്കേണ്ടി വന്ന വികെപി എന്ന പ്രിയപ്പെട്ട സംവിധായകനോട് സഹതാപം..
ഇനി പ്രിയപ്പെട്ട വിനായകന് മീ ടു വിന്റെ അര്‍ത്ഥം പറഞ്ഞു കൊടുക്കാന്‍ അറിവില്ലാതെ വായും പൊളന്ന് ഇരുന്ന് കൈ അടിച്ച മാദ്ധ്യമ സിംഗങ്ങളുടെ അറിവിലേക്ക്….
നിങ്ങളുടെ മുഖത്ത് നോക്കി പല പ്രാവശ്യം എന്താണ് മീ ടു എന്ന് ചോദിച്ചപ്പോള്‍ ദാ ഇത് പോലെ പറഞ്ഞു കൊടുക്കണം..
മിസ്റ്റര്‍ വിനായകന്‍ വിഡ്ഢിത്തരം പറയാം, പക്ഷെ അതൊരലങ്കാരം ആയി കൊണ്ട് നടക്കരുത്..താങ്കള്‍ പറഞ്ഞു 10 സ്ത്രീകളുമായി സെക്‌സില്‍ ഏര്‍പ്പിട്ടിട്ടുണ്ട് എന്ന്… അതിലൊരാള്‍ക്ക് എന്തെങ്കിലും കാരണം കൊണ്ട് താങ്കള്‍ക്ക് വഴങ്ങേണ്ടി വന്നതായി തോന്നിയേക്കാം.. അതിന്റെ കാരണം ചിലപ്പോള്‍ ഭയം ആകാം അല്ലെങ്കില്‍ മറ്റ് കാരണങ്ങള്‍ ആകാം..
ഇത്തരത്തില്‍ പീഡനം ഏല്‍ക്കേണ്ടി വന്ന പല പെ‌ണ്‍കുട്ടികളും അവരുടെ അഭിപ്രായങ്ങള്‍ തുറന്ന് പറയുമ്ബോള്‍ അതില്‍ ഒരാളാണ് ഞാനും എന്നൊരു പെണ്‍കുട്ടി പറയുന്നതാണ് മീ ടു..
ഇനി താങ്കള്‍ പറയുന്നത് പോലെ താങ്കളുടെ അമ്മയോടൊ പെങ്ങളോടൊ താങ്കളെ പോലൊരുവന്‍ വഴിയില്‍ വെച്ചു ഇന്ന് രാത്രിയില്‍ എന്റെ കൂടെ കിടക്കാമോ ..?
കിടക്കാമോ.. പറ Yes.. or no ..?
എന്ന് ചോദിച്ചാല്‍ അവര്‍ക്കതില്‍ വിഷമം തോന്നി താങ്കളോട് വന്ന് പറഞ്ഞാല്‍ അമ്മയ്ക്ക് താല്പര്യം ഇല്ലെങ്കില്‍ പോണ്ട ..അതിന് ഞാന്‍ എന്ത് വേണം എന്ന് ചോദിക്കുമോ..
അതോ അമ്മയെയും പെങ്ങളെയും അപമാനിച്ചവനെ അവന്റെ വീട്ടില്‍ പോയി ഒന്ന് പൊട്ടിക്കുമോ..?
ഞാന്‍ ആണെങ്കില്‍ അവന്റെ പിണുങാണ്ടി വലിച്ചു പറിച്ചെടുക്കും…
ഇനി വിനായകന്‍ പറഞ്ഞത് സൗഹൃദ വലയത്തില്‍ പെട്ട ഒരാളോട് എന്ന അര്‍ത്ഥത്തില്‍ ആണെങ്കില്‍ വ്യക്തിപരമായി പോട്ടെ എന്ന് വയ്ക്കാം..
പക്ഷെ സദസില്‍ ഇരുന്ന ഒരു പെണ്ണിനെ നോക്കി എനിക്ക് താല്പര്യം തോന്നിയാല്‍ ഞാന്‍ ആ കുട്ടിയോട് ചോദിക്കും എന്ന് വിളിച്ചു പറയുമ്ബോള്‍ താങ്കള്‍ പറയുന്നത് താല്‍പ്പര്യം തോന്നുന്ന ആരോടും ചോദിക്കും എന്ന് തന്നെയാണ്..
വായില്‍ തോന്നുന്നത് വിളിച്ചു കൂവുമ്ബോള്‍ താങ്കള്‍ പരിഹസിച്ച ആ മഹാ നടന്‍ പണ്ടൊരു സിനിമയില്‍ പറഞ്ഞത് മറക്കണ്ട..
കൈ വിട്ട ആയുധം വാ വിട്ട വാക്ക്… ഓര്‍ത്താല്‍ നന്ന്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...