Connect with us

Hi, what are you looking for?

Exclusive

മൊട്ടയടിച്ചാല്‍ പഴനിയ്ക്ക് പോകാം, എല്‍പി സ്‌കൂള്‍ അധ്യാപകരെ അപമാനിച്ച്‌ കെ ടി ജലീല്‍

കെ ടി ജലീലിനെതിരെ എൽ പി സ്കൂൾ അധ്യാപകരുടെ പ്രതിഷേധം . പിണറായി സർക്കാർ നൽകിയ ഉറപ്പ് പാലിക്കാത്തതിനെത്തുടർന്ന് കഴിഞ്ഞ ദിവസമാണ് സമരം ചെയ്യുന്ന ഉദ്യോഗാർഥികൾ കെടി ജലീലിനെ കാണാന്‍ പോയത്. ജലീലുമായി അവർ തങ്ങളുടെ സമരത്തെക്കുറിച്ച് വിശദമായി സംസാരിക്കുകയും ചെയ്തിരുന്നു . ഇതിനിടെയാണ് പ്രതിഷേധത്തിന്റെ ഭാഗമായി തല മുണ്ഡനം ചെയ്ത് കൊണ്ടുള്ള നീക്കത്തെക്കുറിച്ച് ഇവര്‍ കെടി ജലീലുമായി സംസാരിച്ചത് .

എന്നാൽ ‘തല മുണ്ഡനം ചെയ്താല്‍ പളനിക്ക് പോകാമല്ലോ’ എന്ന് പറഞ്ഞു ഇദ്ദേഹം അധ്യാപികമാരെ അപമാനിക്കുകയായിരുന്നുവെന്നാണ് ആരോപണത്തില്‍ പറയുന്നത്..

കഴിഞ്ഞ നാല് ദിവസമായി ഉദ്യോഗാര്‍ത്ഥികള്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ നിരാഹാര സമരത്തിലായിരുന്നു . നേരത്തെ മലപ്പുറം സിവില്‍ സ്റ്റേഷനു മുന്നില്‍ 90 ദിവസം നടത്തിവന്ന സമരമാണ് ഇപ്പോള്‍ സെക്രട്ടേറിയറ്റ് പടിക്കലെത്തിയത്. ആദ്യ ദിവസം ഉദ്യോഗാര്‍ത്ഥികള്‍ മുട്ടിലിഴഞ്ഞാണ് പ്രതിഷേധം നടത്തിയത്. ഇതിന്റെ തുടര്‍ പ്രതിഷേധമായാണ് തല മുണ്ഡനം ചെയ്തത്.

ഇതിനിടെയാണ് മലപ്പുറത്ത് എംഎൽഎ കൂടിയായ കെ ടി ജലീലിനെ ഇവർ സന്ദർശിച്ചത്. എന്നാൽ തല മുണ്ഡനം ചെയ്തുള്ള പ്രതിഷേധ പരിപാടികളെപ്പറ്റി അറിയിച്ചപ്പോള്‍ ‘തല മുണ്ഡനം ചെയ്താല്‍ പളനിക്ക് പോകാമല്ലോ’ എന്ന് പറഞ്ഞ് ജലീല്‍ അധിക്ഷേപിച്ചു എന്ന് ഇവര്‍ ആരോപിക്കുന്നു.

നിലവില്‍ പി എസ് സി 997 പേരുടെ മുഖ്യപട്ടിക മാനദണ്ഡങ്ങള്‍ പാലിച്ച് വിപൂലീകരിക്കണമെന്നാവശ്യപ്പെട്ടാണ് ഇവർ സമരം.ചെയ്യുന്നത് . ഇതുവരെ വിഷയത്തില്‍ ഒരു നടപടിയും ഉണ്ടാവാത്ത സാഹചര്യത്തിലാണ് 90 ശതമാനം അടങ്ങുന്ന വനിതാ ഉദ്യോഗാര്‍ഥികള്‍ മരണം വരെ സമരം തുടങ്ങിയത്. ലിസ്റ്റ് വരുന്നതിന് മുമ്പ് തന്നെ പരാതിയുമായി ഉദ്യോഗാര്‍ഥികള്‍ രംഗത്തുവന്നിരുന്നു.


എന്നാൽ സർക്കാർ തങ്ങളോട് കാണിക്കുന്ന ഈ ക്രൂരതയിൽ മാനനൊന്ത ഇവരുടെ വാക്കുകൾ ഇങ്ങനെ ..
മുഖ്യമന്ത്രിയോട് സമരപരിപാടിയെപ്പറ്റി പറഞ്ഞപ്പോള്‍, ‘സമരം നിങ്ങളുടെ അവകാശമാണ്. നിങ്ങള്‍ ചെയ്‌തോ’ എന്നാണ് പറഞ്ഞത്. ഭരണപക്ഷത്തുള്ള എംഎല്‍എയെ പോയി കണ്ടപ്പോള്‍ ഞങ്ങളോട് ചോദിച്ചത്, ‘നിങ്ങളോട് ആരുപറഞ്ഞു സമരത്തിനിറങ്ങാന്‍?’ എന്നാണ്. ഞങ്ങള്‍ സമരം കണ്ടിട്ടില്ല. ആദ്യമായാണ് സമരത്തിനിറങ്ങുന്നത്. എല്ലാവരെപ്പോലെ ഒരു സര്‍ക്കാര്‍ ജോലി ഞങ്ങള്‍ ആഗ്രഹിച്ചു.

യാതൊരു മാനദണ്ഢവും പാലിക്കാതെ മലപ്പുറത്ത് ലിസ്റ്റ് ചുരുക്കി. ചെയ്തത് ശരിയെന്നോ തെറ്റെന്നോ പറയണം. ഇനി ഞങ്ങളെന്താ ചെയ്യേണ്ടത്. ഞങ്ങള്‍ തിരഞ്ഞെടുത്ത ജനാധിപത്യ സര്‍ക്കാരിനെ ഞങ്ങള്‍ വിശ്വസിച്ചു.അത് ഞങ്ങളുടെ തെറ്റാണെന്നു ഇപ്പോൾ മനസിലാക്കുന്നു .

എത്ര വനിതാ മന്ത്രിമാരുണ്ട് നിയമസഭയില്‍. ഒരു മന്ത്രി പോലും ഞങ്ങളെ തിരിഞ്ഞുനോക്കിയോ? എല്ലാവരെപ്പോലെ ഞങ്ങളും ഒരു സര്‍ക്കാര്‍ ജോലി ആഗ്രഹിച്ചു. യാതൊരു മാനദണ്ഡവും പാലിക്കാതെയാണ് മലപ്പുറത്തെ ലിസ്റ്റ് ചുരുക്കിയ്തത്. ചെയ്തത് ശരിയെന്നോ തെറ്റെന്നോ സര്‍ക്കാര്‍ പറയണം. ഇനി ഞങ്ങളെന്താ ചെയ്യേണ്ടത്’,എന്നും അധ്യാപിക വിദ്യാര്‍ത്ഥികള്‍ ചോദിക്കുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...