Connect with us

Hi, what are you looking for?

Exclusive

പിരിച്ചു വിട്ട PRO യെ തിരിച്ചെടുക്കണമെന്ന് ഗവർണർ , പറ്റില്ലെന്ന് വി സി

പിരിച്ചുവിട്ട പി.ആര്‍.ഒയെ തിരിച്ചെടുക്കണമെന്ന ഗവർണറുടെ ആവശ്യം തള്ളി കലാമണ്ഡലം കല്‍പിത സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.ടി.കെ.നാരായണന്‍. പിരിച്ചു വിട്ട പി ആർ ഓ ഗപീകൃഷ്ണനെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് ഗവർണർ നൽകിയ ഉത്തരവ് നടപ്പിലാക്കാൻ കഴിയില്ല എന്നാണ് ഡോ. ടി കെ നാരായണൻ നൽകിയത് മറുപടി . തിരിച്ചെടുക്കാനുള്ള ഉത്തരവ് നടപ്പാക്കാത്തതിന് രാജ്ഭവനില്‍ നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്ന ചാന്‍സലറായ ഗവര്‍ണറുടെ നിർദ്ദേശം അനുസരിക്കാൻ കഴിയില്ല എന്നും അദ്ദേഹം വ്യക്തമാക്കി .
ബോര്‍ഡ് യോഗത്തില്‍ അധ്യക്ഷത വഹിച്ച ഒരംഗം മാത്രമാണ് വി സി. കലാമണ്ഡലം ഡീംഡ് സര്‍വകലാശാല നിയമാവലി പ്രകാരം വ്യക്തിപരമായി തെളിവെടുപ്പിന് നേരിട്ട് ഹാജരാകുന്നതിന് നിര്‍ബന്ധിച്ച്‌ നിര്‍ദ്ദേശം നല്‍കാന്‍ ചാന്‍സലറായ ഗവര്‍ണര്‍ക്ക് അധികാരമില്ല എന്നും അദ്ദേഹം തുറന്നടിച്ചു. പി.ആര്‍.ഒയായിരുന്ന ആര്‍. ഗോപീകൃഷ്ണനെ പിരിച്ചുവിടാനുള്ള തീരുമാനം എടുത്തത് സര്‍വകലാശാലയുടെ പരാമാധികാര സമിതിയായ ബോര്‍ഡ് ഓഫ് മാനേജ്‌മന്റ് ആണ്. ഇതിന്റെ പേരില്‍ വ്യക്തിപരമായി ഹാജരാകാന്‍ ഗവർണർ പറഞ്ഞാൽ അത് അനുസരിക്കാൻ തനിക്ക് കഴിയില്ലെന്നും ഗവര്‍ണര്‍ക്ക് അയച്ച കത്തില്‍ വി സി വ്യക്തമാക്കി.

മുഖ്യ നിര്‍വഹണ അധികാരി സ്ഥാനം വഹിക്കുന്ന ആളെന്ന നിലയിൽ ബോര്‍ഡ് ഓഫ് മാനേജ്‌മെന്റ് എടുക്കുന്ന ഏതു തീരുമാനവും നടപ്പാക്കേണ്ടത് വി സി യുടെ അധികാരമാണ്. എന്നാൽ ആ തീരുമാനം നടപ്പാക്കുക മാത്രമാണ താൻ ചെയ്തത്. അതിന്റെ പേരിൽ മാത്രം തന്നെ വ്യക്തിപരമായി വിളിച്ചു വരുത്താനുള്ള അധികാരം ഗവര്ണര്ക്കില്ല എന്നും ടി കെ നാരായണൻ പറഞ്ഞു. അങ്ങനെ ചെയ്യുന്നതിനുള്ള നിയമവ്യവസ്ഥയൊന്നും തന്നെ ഗവര്‍ണറോ ഗവര്‍ണറുടെ സെക്രട്ടറിയോ ഇതുസംബന്ധിച്ച കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുമില്ല എന്നും വി സി പറഞ്ഞു.

പി.ആര്‍.ഒ നിയമനവുമായി ബന്ധപ്പെട്ട പ്രസക്തമായ കാര്യങ്ങൾ അടങ്ങിയ വിശദമായ കത്ത് ഇതിനകം രാജ്ഭവന് കൈമാറിയിട്ടുണ്ട്. സര്‍വകലാശാല നിയമപ്രകാരം ഇല്ലാത്ത തസ്തികയാണ് പി.ആര്‍.ഒയുടേത്. 2019 ജൂണ്‍ ഒന്നിനാണ് സര്‍വകലാശാല നിയമാവലി സര്‍ക്കാര്‍ അംഗീകരിച്ച്‌ നിലവില്‍വന്നത്. സര്‍ക്കാര്‍ അനുമതി നല്‍കുന്ന അദ്ധ്യാപക, അനധ്യാപക തസ്തികകളാണ് സര്‍വകലാശാല നിയമാവലിയില്‍ ചേര്‍ക്കുന്നത്. പി.ആര്‍.ഒ തസ്തിക സര്‍ക്കാര്‍ സൃഷ്ടിക്കുകയോ നിലവില്‍ ഒരാള്‍ ഈ തസ്തികയില്‍ തുടരുകയോ ചെയ്യുന്നില്ല. തസ്തിക നിലവിലില്ലാത്തതിനാല്‍ തന്നെ ഗോപീകൃഷ്ണനെ സര്‍വിസില്‍ തിരിച്ചെടുക്കാനാകില്ല എന്നും വി സി വ്യക്തമാക്കി.

അഡ്‌ഹോക് അടിസ്ഥാനത്തില്‍ നിയമിതനായ ആളായിരുന്നു ഗോപീകൃഷ്ണൻ. എന്നാൽ ഇദ്ദേഹം പ്രൊബേഷന്‍ കാലഘട്ടം തൃപ്തികരമായി പൂര്‍ത്തിയാക്കിയിട്ടില്ല. ഇതിനും പുറമെ ജോലി ചെയ്ത കാലയളവിൽ സര്‍വകലാശാലയില്‍നിന്ന് വന്‍ തുക അപഹരിച്ചതായി കണ്ടെത്തുകയുംചെയ്തിരുന്നു . ഇത്തരത്തിൽ ഒരാൾ സര്‍വിസില്‍ തുടരാന്‍ പാടില്ലെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഗോപീകൃഷ്ണനെ പിരിച്ചുവിട്ടതെന്നും കത്തില്‍ വ്യക്തമാക്കുന്നു. മഹാകവി വള്ളത്തോള്‍ നാരായണ മേനോന്‍ സ്ഥാപിച്ച കലാമണ്ഡലം പോലുള്ള സ്ഥാപനത്തില്‍ ഇത്തരം വ്യക്തിയെ നിലനിര്‍ത്തുന്നത് സര്‍വകലാശാലയുടെ സല്‍പേരിന് കളങ്കമാകും. ഇങ്ങനെ ഒരാൾക്ക് വേണ്ടിയാണ് ഗവർണർ വാശി കാണിക്കുന്നതും പക്ഷം പിടിക്കുന്നതും . ആ വാശി സമ്മതിച്ചു തരാനാവില്ല എന്നും വി സി വ്യക്തമാക്കി. പി.ആര്‍.ഒ തസ്തിക നിലവിലുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളില്‍ സര്‍വകലാശാല സര്‍ക്കാറില്‍നിന്ന് വ്യക്തത തേടിയിട്ടുണ്ടെന്നും മറുപടിക്ക് കാത്തിരിക്കുകയാണെന്നും കത്തില്‍ പറയുന്നു.

ഗോപീകൃഷ്ണനെ തിരിച്ചെടുക്കാനുള്ള ഗവര്‍ണറുടെ ഉത്തരവിനെ ചോദ്യം ചെയ്ത് സുബീഷ് കുമാര്‍ എന്നയാള്‍ ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തതായും കത്തില്‍ പറയുന്നു. വിഷയത്തില്‍ കൂടുതല്‍ വ്യക്തത ആവശ്യമെങ്കില്‍ നല്‍കാമെന്നും എന്നാല്‍ സര്‍വകലാശാല സമിതി എടുത്ത തീരുമാനത്തിന്റെ പേരില്‍ തനിക്ക് വ്യക്തിപരമായി മറുപടി നല്‍കാനാകില്ലെന്നും വി സി തുറന്നടിച്ചു.

വൈസ് ചാന്‍സലര്‍ സര്‍വകലാശാലയുടെ ഉയര്‍ന്ന അക്കാദമിക, ഭരണ നിര്‍വഹണ അഥോറിറ്റിയാണെന്നും എന്നാല്‍ തീരുമാനങ്ങളെടുക്കുന്ന ഉന്നതാധികാര സമിതി സമൂഹത്തിന്റെ വിവിധ മേഖലകളില്‍ ആദരിക്കപ്പെടുന്ന വ്യക്തികള്‍ അടങ്ങിയ ബോര്‍ഡ് ഓഫ് മാനേജ്‌മെന്റ് ആണെന്നും വി സി കത്തില്‍ വ്യക്തമാക്കുന്നു. വി സിയുടെ കത്തില്‍ ഗവര്‍ണര്‍ തുടര്‍നടപടി സ്വീകരിച്ചിട്ടില്ല. തിങ്കളാഴ്ച നേരിട്ട് ഹാജരാകാനായിരുന്നു വി സിക്കുള്ള നിര്‍ദ്ദേശം. എന്നാൽ ഗവർണറുടെ ഉത്തരവ് അനുസരിക്കാനാകില്ല എന്ന് വി സി വെല്ലുവിളിച്ചതോടെ ഗവർണറുടെ അടുത്ത നടപടി എന്തായിരിക്കുമെന്ന് ആകാക്ഷയിലാണ് എല്ലാവരും .

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...