Connect with us

Hi, what are you looking for?

Exclusive

അധ്വാനിച്ച് തിന്നുന്ന ശീലം പന്നികൾക്ക് പണ്ടേയില്ല… ലോകായുക്തയ്‌ക്കെതിരെ കെ ടി ജലീൽ

ലോകായുക്ത ഓർഡിനാന്സ് വിഷയത്തിൽ കെ ടി ജലീൽ- സിറിയക് തോമസ് വാഗ്‌വാദങ്ങൾ തുടരുമ്പോൾ ആരോപണങ്ങളും പരാമർശങ്ങളും പലപ്പോഴും മാന്യതയിടെ അതിർവരമ്പുകൾ ലംഘിക്കുന്നു. ലോകായുക്ത വിഷയത്തിൽ സിറിയക് ജോസഫിന് അഭയാ കേസ് അട്ടിമറിച്ചതിന് പിന്നിൽ പോലും ബന്ധമുണ്ടെന്ന തരത്തിലും ജലീൽ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. സർക്കാരിന്റെ തീരുമാനത്തിന് കുട പിടിച്ച് ഗവർണർ ലോകായുക്ത നിയമ ഭേദഗതിയിൽ ഒപ്പുവെച്ചു എങ്കിലും വിവാദങ്ങൾ കെട്ടടങ്ങാറായിട്ടില്ല.
ഇപ്പോൾ വിഷയത്തിൽ ‘പട്ടി എല്ലുമായി ഗുസ്തി തുടരട്ടെ’യെന്ന് തന്നെ പരിഹസിച്ച ലോകായുക്താ ജസ്റ്റിസ് സിറിയക് ജോസഫിന് കടുത്ത ഭാഷയില്‍ മറുപടിയുമായി എത്തിയിരിക്കുകയാണ് കെ ടി ജലീല്‍.

പുലി എലിയായ കഥ അഥവാ ഒരു പന്നി പുരാണം എന്ന തലക്കെട്ടോടെയാണ് സിറിയക് തോമസിനെതിരെ കെ ടി ജലീൽ ഫേസ്ബുക്കിലൂടെ പരിഹാസകുറിപ്പ് പങ്കു വെച്ചത്.
അധ്വാനിച്ച്‌ തിന്നുന്ന ഏര്‍പ്പാട് മുമ്ബേ പന്നികള്‍ക്ക് ഇല്ലെന്നും മറ്റുള്ളവര്‍ ഉണ്ടാക്കിയത് നശിപ്പിച്ച്‌ അകത്താക്കലാണ് എക്കാലത്തെയും അവയുടെ ഹോബിയെന്നും ജലീല്‍ തന്റെ കുറിപ്പിൽ പറയുന്നു.
ലോകായുക്തയെക്കതിരെയുള്ള പരോക്ഷ വിമർശനമാണ് ജലീൽ നടത്തിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ നടത്തിയ പട്ടി എല്ലുമായി ഗുസ്തി തുടരട്ടേയെന്ന പരാമര്‍ശത്തിനു മറുപടിയായിട്ടാണ് ജലീല്‍ ഇത്തരത്തിലൊരു പരോക്ഷ വിമര്‍ശനം നടത്തിയിരിക്കുന്നത്.

ജലീലിന്റെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ …
പന്നികള്‍ക്ക് പണ്ടേ മനുഷ്യ വിസര്‍ജ്യത്തോടാണല്ലോ പഥ്യം. അതില്‍ കിടന്ന് ഗുസ്തി പിടിച്ച്‌ പുളയാനാണ് അവക്കെപ്പോഴും ഇഷ്ടം.
‘കാട്ടുപന്നികള്‍ക്ക് ശിപാര്‍ശ മാത്രമാണ് ശരണം. പന്നി ബന്ധുക്കളും തഥൈവ. മുംബൈയിലെ ആന്ധ്രക്കാരന്‍ കര്‍ഷകന്റെ തോട്ടത്തിലെ വിളയെല്ലാം ഒരു കൊളുന്ത പന്നി നശിപ്പിച്ചു. സ്ഥിരോല്‍സാഹിയായ പാവം കര്‍ഷകന് കൃഷിപ്പണി തന്നെ ഉപേക്ഷിക്കേണ്ടി വന്നു.

കൊളീജിയം കര്‍ഷകര്‍ സൂക്ഷിക്കുക. പന്നിയും കൊളുന്തയും എറണാകുളത്തും പരിസരത്തും കറങ്ങി നടക്കുന്നുണ്ട്. മുന്‍കരുതല്‍ എടുത്തില്ലെങ്കില്‍ ആന്ധ്ര കര്‍ഷകന്റെ ഗതി വരുമെന്നും ജാഗ്രത വേണമെന്നും ജലീല്‍ ഓര്‍മിപ്പിക്കുന്നു.

ഇതിനു മുൻപും പല പോസ്റ്റുകളിലൂടെ കെ ടി ജലീൽ സിറിയക് ജോസഫിനെതിരായ ആരോപണങ്ങൾ ഉയർത്തിയിട്ടുണ്ട് . ജലീലിന്റെ പോസ്റ്റുകളിൽ ഏറെ ശ്രദ്ധ നേടിയ മറ്റൊന്നായിരുന്നു സിറിയക് ജോസഫിനെ അലസ ജീവിത പ്രേമി എന്നാക്ഷേപിച്ചു കൊണ്ട് പങ്കു വെച്ച നീണ്ട കുറിപ്പ് .

പൂർണരൂപം ഇങ്ങനെ …
അലസ ജീവിത പ്രേമി’ശമ്പളവും ആനുകൂല്യവും പറ്റിയത് കോടികള്‍!! വിധി പറഞ്ഞതോ ഏഴേഏഴ്!!!
ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി പ്രസ്സ് പ്രസിദ്ധീകരിച്ച ജസ്റ്റിസ് &ജുഡിഷ്യറി എന്ന പുസ്തകത്തില്‍ സുധാംഷു രന്‍ജന്‍ എഴുതുന്നു:
ദീര്‍ഘകാലമായി വിധിപറയാതെ നീട്ടിവച്ചു കൊണ്ടിരിന്ന കേസുകളില്‍ തീര്‍പ്പു കല്‍പ്പിക്കാതെ ഒരു കേസും ജസ്റ്റിസ് സിറിയക് ജോസഫിന്റെ ബെഞ്ചില്‍ ലിസ്റ്റ് ചെയ്യില്ലെന്ന് അദ്ദേഹം കേരള ഹൈക്കാടതി ജഡ്ജിയായിരിക്കെ, അന്നത്തെ ചീഫ് ജസ്റ്റിസായിരുന്ന ജസ്റ്റിസ് ജവഹര്‍ ലാല്‍ ഗുപ്ത താക്കീത് ചെയ്തിരുന്നു.ഡല്‍ഹി ഹൈക്കോടതിയില്‍ ന്യായാധിപനായ സമയത്തും വിധിപ്രസ്താവിക്കാത്ത ന്യായാധിപന്‍ എന്ന വിചിത്ര വിശേഷണം അദ്ദേഹം നേടിയിരുന്നു.എന്നിട്ടും ഉത്തര്‍ഖണ്ഡിലെ ഹൈക്കോടതി ചീഫ് ജസ്റ്റിസായി അദ്ദേഹം സ്ഥാനക്കയറ്റം നേടി. പിന്നീട് കര്‍ണാടകയിലും അതേ പദവിയില്‍ എത്തിപ്പെട്ടു.അപ്പോഴും അദ്ദേഹത്തിന്റെ പ്രവര്‍ത്തനശൈലി അതുപോലെ തന്നെ തുടര്‍ന്നു.
ഇതെല്ലാമായിരുന്നിട്ടും സൂപ്രീംകോടതിയിലേക്ക് ജസ്റ്റിസ് സിറിയക് ജോസഫിന് സ്ഥാനക്കയറ്റം നല്‍കി. 2008 ജൂലൈ 7 മുതല്‍ 2012 ജനുവരി 27 വരെയുള്ള (മൂന്നര വര്‍ഷം) സേവനകാലയളവില്‍ വെറും ഏഴ് വിധിപ്രസ്താവമാണ് അദ്ദേഹം തയ്യാറാക്കിയത്. കൂടാതെ 309 വിധിന്യായത്തിലും 135 ഉത്തരവിലും അദ്ദേഹം ഒപ്പുവച്ചെങ്കിലും അവയെല്ലാം എഴുതി തയ്യാറാക്കിയത് അദ്ദേഹമുള്‍പ്പെട്ട ബെഞ്ചിലെ മറ്റു ജഡ്ജിമാരായിരുന്നു.
ഒരു വിധി പോലും എഴുതാതെ ജസ്റ്റിസ് സിറിയക് ജോസഫ് വിരമിക്കുമെന്ന് കോടതി വരാന്തകളില്‍ പിറുപിറുപ്പ് ഉയര്‍ന്ന അവസാനനാളുകളിലാണ് മേല്‍പ്പറഞ്ഞ ഏഴ് വിധിന്യായങ്ങളും അദ്ദേഹം തയ്യാറാക്കിയത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...