Connect with us

Hi, what are you looking for?

Kerala

സഞ്ജിത് വധക്കേസിൽ കുറ്റപത്രം സമർപ്പിച്ചു;രാഷ്ട്രീയ വിരോധം കൊലയ്ക്ക് കാരണം;പ്രതികൾ എസ് ഡി പി ഐ നേതാക്കളും പ്രവർത്തകരും

പാലക്കാട്ടെ ആർ എസ് എസ് പ്രവർത്തകൻ സഞ്ജിതിന്റെ കൊലപാതകത്തിൽ കുറ്റപത്രം സമർപ്പിച്ചു.11 പ്രതികളിൽ 10 പേരെ ഉൾപ്പെടുത്തിയാണ് കുറ്റപത്രം സമർപ്പിച്ചത്.എസ് ഡി പി ഐ നേതാക്കളും പ്രവർത്തകരുമാണ് കേസിലെ പ്രതികൾ.ആകെ 350 സാക്ഷികളാണ് കേസിലുള്ളത്.നൂറിലേറെ ഫോൺ സംഭാഷണ രേഖകളും 10 ജിബി സി സി ടി വി ദൃശ്യങ്ങളും അടങ്ങുന്നതാണ് കുറ്റപത്രം.പ്രതികൾക്ക് സഞ്ജിത്തിനോടുള്ള രാഷ്ട്രീയ വിരോധമാണ് കൊലപാതകത്തിന് കാരണമായി കുറ്റപത്രത്തിൽ പറയുന്നത്.2021 നവംബർ 15നാണ്
എലപ്പുള്ളി എടുപ്പുകുളം ശരത് നിവാസിൽ സഞ്ജിത്തിനെ ഭാര്യയുടെ മുന്നിലിട്ട് വെട്ടിക്കൊലപ്പെടുത്തിയത്.കാറിലെത്തിയ അക്രമിസംഘം ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന സിൻജിത്തിനെ ഇടിച്ചിട്ട ശേഷം വെട്ടികൊലപ്പെടുത്തുകയായിരുന്നു.കിണാശ്ശേരി മമ്പ്രത്തിന് സമീപത്തുവച്ചായിരുന്നു സംഭവം.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...