Connect with us

Hi, what are you looking for?

News

സുകുമാരക്കുറുപ്പ് ഹരിദ്വാറിലോ?ബീവറേജ്‌സ് മാനേജർ കണ്ടത് സാക്ഷാൽ സുകുമാരക്കുറുപ്പിനെ തന്നെയോ?

ഒരു നീണ്ട ഇടവേളയ്ക്കു ശേഷം സുകുമാരക്കുറുപ്പെന്ന അതി ബുദ്ധിമാനായ ക്രിമിനൽ കേരളത്തിൽ ചർച്ചാ വിഷയമാകുകയാണ്.കോവിഡ് പ്രതിസന്ധിക്കിടയിലും ഏവരേയും അമ്പരിപ്പിച്ചു കൊണ്ടായിരുന്നു മലയാള ചലച്ചിത്ര വെള്ളിത്തിരയിൽ കുറുപ്പ് യൂത്ത് സ്റ്റാർ ദുൽഖർ സല്മാനിലൂടെ നിറഞ്ഞാടിയത്,കുറുപ്പ് സിനിമയുടെ അലയൊലികൾ ഒന്നടങ്ങിയപ്പോൾ ദാ വന്നിരിക്കുന്നു,സാക്ഷാൽ സുകുമാരകുറുപ്പിനെ നേരിൽ കണ്ടുവെന്ന വെളിപ്പെടുത്തലുമായി ഒരാൾ.പത്തനംതിട്ട ബിവറേജസ് ഷോപ്പ് മാനേജർ റെൻസി ഇസ്മയിലാണ് ഏറ്റവും ഒടുവിലായി സുകുമാരക്കുറുപ്പിനെ കണ്ടുവെന്ന വെളിപ്പെടുത്തലുമായി രംഗത്തുവന്നിരിക്കുന്നത്.തുടർന്ന് മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് റെൻസി പരാതിയും നൽകി,ഇതോടെയാണ് വീണ്ടും സുകുമാരക്കുറുപ്പിനെ തപ്പി പോലീസ് ഇറങ്ങിയിരിക്കുന്നത്.
കഥ ഇങ്ങനെയാണ്…
നേരത്തെ ഗുജറാത്തിൽ അധ്യാപകനായിരുന്ന റെൻസി അവിടെവെച്ചാണ് ശങ്കരഗിരി എന്ന നാമകാരിയായ സ്വാമിയെ കാണുന്നതും പരിചയപ്പെടുന്നതും.അക്കാലത്തെ ചില പത്രങ്ങളിൽ കുറുപ്പിനെ പറ്റിയുള്ള വാർത്തകളും ചിത്രങ്ങളും കണ്ട റെൻസി സംശയം തോന്നി പോലീസിൽ പരാതി നൽകി.എന്നാൽ അന്ന് വേണ്ടത്ര അന്വേഷണം നടന്നിരുന്നില്ല.
അടുത്തിടെ ഹരിദ്വാറിൽ നിന്നുള്ള ഒരു ബ്ലോഗ് കണ്ട് സംശയം തോന്നിയ റെൻസി വീണ്ടും പോലീസിൽ പരാതി നൽകുകയായിരുന്നു.കാഷായ വേഷത്തിൽ നരച്ച താടിയും മുടിയും രുദ്രാക്ഷ മാലയും ധരിച്ചാണ് സുകുമാരക്കുറുപ്പിനെ കണ്ടതെന്നും റെൻസി തറപ്പിച്ചു പറയുന്നു.
ഇതോടെ അന്യ സംസ്ഥാനങ്ങളിലേക്കും കുറുപ്പിന് വേണ്ടിയുള്ള അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ് പോലീസ്.
റെൻസി കണ്ട ശങ്കരഗിരി സ്വാമി തന്നെയാണോ സുകുമാരക്കുറുപ്പെന്ന വസ്തുത തേടിയുള്ള യാത്രയിലാണ് പോലീസ്,പതിറ്റാണ്ടുകളായി വിരിച്ച വലകളെല്ലാം അതിവിദഗ്ധമായി മുറിച്ചുകടന്ന കുറുപ്പ് ജീവിച്ചിരിപ്പുണ്ടോ എന്ന കാര്യത്തിൽ പോലും വ്യക്തതയില്ല.
പോലീസും കുറുപ്പും തമ്മിൽ എന്ന ഒരു നാട്ടു വർത്തമാനം വരെ ഓണാട്ടുകരയിൽ സർവസാധാരണമായി കേട്ടുതുടങ്ങിക്കഴിഞ്ഞു. പോലീസും സുകുമാരക്കുറുപ്പും തമ്മിലുള്ള പാമ്പും കോണിയും കളി എന്നവസാനിക്കുമോ എന്തോ?
കുറുപ്പിനെ പലസ്ഥലങ്ങളിൽ പലവേഷങ്ങളിൽ രൂപങ്ങളിൽ കണ്ടെന്ന കിംവദന്തികൾ കേട്ട് കാടിളക്കി തിരഞ്ഞ പോലീസ് ഒരിക്കൽ കൂടി ഇളഭ്യരാകുമോ?
അതോ സാക്ഷാൽ കുറുപ്പ് ഒടുവിൽ പോലീസിന്റെ വലയിൽ എന്ന തലക്കെട്ടിൽ വാർത്തകൾ വരുമോ……ഈ ചോദ്യത്തിനുത്തരം നൽകാൻ കാലത്തിന് മാത്രമേ കഴിയൂ…

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...