Connect with us

Hi, what are you looking for?

Exclusive

കെ റെയിലിന് വിട – വന്ദേഭാരത് മതിഅലോക് വർമ്മയ്ക്ക് എന്ത് പറ്റി..?

കേരളത്തിന്റെ മനസമാധാനം കെടുത്തുന്ന പദ്ധതിയാണ് കെ റെയിൽ. എന്നാൽ ഇന്നലത്തെ ബജറ്റിൽ ധനമന്ത്രി നിർമ്മലാ സീതാരമൻ കെ റെയിലിന് ബദലായ എന്നാൽ കുറച്ച് കൂടി ആകർഷിണീയമായ വന്ദേഭാരത് ട്രെയിനുകളെക്കുറിച്ച് പറയുകയുണ്ടായി. അടുത്ത് 3 വർഷത്തിനുള്ളിൽ 400 വന്ദേഭാരത് ട്രെയിനുകൾ ഓടിതുടങ്ങുമെന്നാണ് നിർമല സീതാരമൻ ബജറ്റിൽ വ്യക്തമാക്കിയത്. ഇത് കണക്കിലെടുത്ത് ആദ്യ ഘട്ടത്തിൽ കെ റെയിലിന് അനുകൂലമായി ചാഞ്ഞ് നിന്ന കോൺ​ഗ്രസ് എം പി ശശീ തരൂർ പോലും നിലപാട് മാറ്റുകയുണ്ടായി. വന്ദേഭാരത് ഉള്ളപ്പോൾ കെ റെയിൽ ഇനി ആവശ്യമുണ്ടോ എന്നായിരുന്നു തരൂർ ഫേസ് ബുക്ക് വഴി ചോദിച്ചത്. എന്നാൽ ഇപ്പോൾ തരൂരിന് മറുപടിയുമായി രം​ഗത്തെത്തിയിരിക്കുകയാണ് സിലവര്‍ലൈന്‍ സാധ്യതാ പഠന റിപ്പോര്‍ട്ട് തയാറാക്കിയ അലോക് വര്‍മ.

കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ച വന്ദേഭാരത് തീവണ്ടികള്‍ കെ-റെയിലിന് ബദലാകിലെന്നാണ് അലോക് വര്‍മ പറയുന്നത്. വന്ദേഭാരത് ട്രെയിനുകള്‍ക്ക് 160 കിലോമീറ്റര്‍ വേഗമേ ഉണ്ടാകൂ. നിലവിലെ സ്ഥിതിയില്‍ തിരുവനന്തപുരം – കാസര്‍കോട് ലൈനില്‍ 110 കിലോമീറ്റര്‍ വേഗമേ സാധ്യമാകൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കെ-റെയില്‍ പദ്ധതി പുനപരിശോധിക്കണമെന്നും വന്ദേഭാരത് ട്രെയിനുകള്‍ കെ-റെയിലിന് ബദലായേക്കാമെന്നുമുള്ള ശശി തരൂരിന്റെ ട്വീറ്റിനുള്ള മറുപടിയായുള്ള റീട്വീറ്റിലാണ് അലോക് വര്‍മ ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.

നിലവിലെ സ്ഥിതിയില്‍ തിരുവനന്തപുരം – കാസര്‍കോട് ലൈനില്‍ 110 കിലോമീറ്റര്‍ വേഗത്തിൽ മാത്രമേ ട്രെയിന്‍ ഓടിക്കാന്‍ സാധിക്കുകയുള്ളൂ. ഘട്ടം ഘട്ടമായി 30 ശതമാനം അലൈന്‍മെന്റില്‍ മാറ്റം വരുത്തിയാല്‍ മാത്രം ഇത് 200 കിലോ മീറ്റര്‍ വേഗതയിലേക്ക് എത്തിക്കാന്‍ സാധിക്കുകയും ചെയ്യും. പക്ഷേ അതിനായി 25000 കോടി രൂപ ചെലവൊഴിച്ച് ഈ പാതയില്‍ കേരളം നവീകരണം നടത്തേണ്ടി വരും. ഇത്തരത്തില്‍ പാത നവീകരിച്ചാല്‍ മാത്രമേ വന്ദേഭാരത് ട്രെയിന്‍ കേരളത്തില്‍ ഓടിക്കാന്‍ സാധിക്കൂവെന്നാണ് അലോക് വര്‍മ ചൂണ്ടിക്കാട്ടുന്നത്.

ഇപ്പോള്‍ പ്രഖ്യാപിക്കപ്പെട്ട വന്ദേഭാരത് ട്രെയിന്‍ നിലവിലെ പാതയില്‍ ഓടിക്കാന്‍ സാധിക്കില്ലെന്നാണ് അദ്ദേഹത്തിന്റെ മറ്റെരു വാദം. അലൈന്‍മെന്റില്‍ 30 ശതമാനം മാറ്റം വരുത്തിയാല്‍ മാത്രമേ ഇത്രയും വേഗത്തില്‍ ട്രെയിന്‍ ഓടിക്കാന്‍ സാധിക്കൂ എന്നാണ് അലോക് വർമ്മ പറയുന്നത്. അതേസമയം ഇതേകാര്യം തന്നെ കെ-റെയില്‍ വ്യത്തങ്ങളും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നിലവില്‍ വന്ദേഭാരത് ട്രെയിനുകള്‍ രാജ്യത്ത് രണ്ട് റൂട്ടുകളിലാണ് ഓടുന്നത്. ന്യൂഡല്‍ഹി-വാരണാസി, ന്യൂഡല്‍ഹി- ഘട്ടാര റൂട്ടുകളില്‍. ഈ രണ്ട് റൂട്ടുകളിലും പരമാവധി 160 കിലോ മീറ്ററാണ് വേഗം. ചില സ്ഥലങ്ങളില്‍ 130 കിലോ മീറ്റര്‍ വേഗം മാത്രമേ സാധ്യമാകുന്നുള്ളൂ. അതുകൊണ്ടുതന്നെ സിലവര്‍ ലൈനിന് ബദല്‍ അല്ലെന്ന വാദമാണ് കെ റെയിലും ഉയര്‍ത്തുന്നത്.

കെ റെയിൽ അവകാശപ്പെടുന്നത് മണിക്കൂറിൽ 200 കിലോമീറ്റർ വേ​ഗതയാണ്. എന്നാൽ കേരളത്തിന്റെ ഭൂപ്രകൃതിയും ഇപ്പോൾ തയ്യാറാക്കിയിരിക്കുന്ന രൂപ രേഖയും പരി​ഗണിക്കുകയാണെങ്കിൽ ഇത് സാധ്യമാകില്ല എന്നും ഇത്രയും വേ​ഗതയിൽ ഓടിക്കാൻ സാധിക്കില്ല എന്നും ഇതിന് മുമ്പ് അലോക് വർമ്മ തന്നെ പറഞ്ഞിട്ടുള്ള കാര്യമാണ് അപ്പോൾവന്ദേഭാരത് വന്നാലും വലിയ കുഴപ്പമില്ല കാരണം ഏകദേശം അതേ പെർഫോമൻസ് തന്നെയെ കെ റയിലിനും കാഴ്ച്ചവെയ്ക്കാൻ സാധിക്കുകയുള്ളു. പിന്നെ പണചിലവിന്റെ കാര്യം വന്ദേഭാരത് ട്രെയിനുകൾ നല്ല വേ​ഗത്തിൽ പോകണമെങ്കിൽ പാതകൾ നവീകരിക്കണമെന്ന് പറയുന്നു അതിനായി 25000 കോടി ചിലവഴിക്കേണ്ടി വരുമെന്നും പറയുന്നു. എന്നാൽ 1 ലക്ഷ കോടിയോളമാണ് കെ റെയിൽ പൂർത്തിയാകാൻ വേണ്ടി വരുക അത് വച്ച് നോക്കുകയാണെങ്കിലും കെ റെയിൽ ലാഭം തന്നെയല്ലേ….

എന്തായാലും കേരളത്തിലെ ജനങ്ങൾക്ക് കെ റെയിലിനോട് ഒട്ടും താൽപര്യം ഇല്ല എന്നത് തന്നെയാണ് സത്യം. കെ റെയിൽ വേണ്ട കേരള മതി എന്നാണല്ലോ പ്രതിപക്ഷം പറയുന്നത്. അത് തന്നെയാണ് ഇവിടെ പറയാനുള്ളതും.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...