Connect with us

Hi, what are you looking for?

Exclusive

വന്ദേഭാരത് ഉള്ളപ്പോൾ ഇനി എന്തിന് കെ റെയിൽ പിണറായിയെ തേച്ച് തരൂരും

അടുത്ത കാലത്ത് കോൺ​ഗ്രസിനെ തന്റെ പ്രസ്താവനകളിലൂടെയും പ്രവർത്തികളിലൂടെയും വെട്ടിലാക്കിയ നേതാവാണ് ശശി തരൂർ. കെ റെയിൽ വിഷയത്തിൽ അദ്ദേഹം എടുത്ത നിലപാട് പാർട്ടിക്കുള്ളിൽ വലിയ തോതിലുള്ള വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. എന്നാൽ ഇപ്പോൾ തന്റെ നിലപാട് തിരുത്തിയിരിക്കുകയാണ് ശശി തരൂർ. ഇന്നലത്തെ ബജറ്റിൽ ധനമന്ത്രി നിർമല സീതാരാമൻ ഒരു വമ്പൻ പദ്ധതി പ്രഖ്യാപിച്ചിരുന്നു ഇതിന്റെ പശ്ചാത്തലത്തിലാണ് ശശിതരൂർ നിലപാട് തിരുത്തിയിരിക്കുന്നത്. ഇന്നലത്തെ ബജറ്റ് കേരളത്തിന് സമ്മാനിച്ചത് വലിയ ഒരനേട്ടവും എന്നാൽ പിമറായി സർക്കാറിനെ സംബന്ധിച്ച് വലിയ ഒരു തിരിച്ചടിയും തന്നെയായിരുന്നു.

അടുത്ത മൂന്ന് വർഷം കൊണ്ട് 400 വന്ദേഭാരത് ടെയിനുകൾ ഓടിതുടങ്ങുമെന്നായിരുന്നു ധനമന്ത്രിയുടെ പ്രഖ്യാപനം. ഇതോടെ പിണറായിയുടെ കെ റെയിലിന്റെ കട്ടയും പടവും മടങ്ങുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ല. ഇത് മുൻ നിർത്തിയാണ് ശശി തരൂർ നിലപാട് തിരുത്തിയിരിക്കുന്നത്. ഫേസ് ബുക്ക് വഴിയാണ് അദ്ദേഹം നിലപാട് മാറ്റം അറിയിച്ചിരിക്കുന്നത്. വന്ദേഭാരത് ട്രെയിനുകള്‍ കെ-റെയിലിന് ബദലാകുമോ എന്നത് പരിശോധിക്കണം എന്നായിരുന്നു ശശി തരൂർ പറഞ്ഞത്. കേന്ദ്ര ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെയാണ് തരൂര്‍ ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. അതേസമയം തന്നെ വന്ദേഭാരത് ട്രെയിനുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കെ-റെയില്‍ പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.

ഇന്നലെ അവതരിപ്പിക്കപ്പെട്ട കേന്ദ്ര ബജറ്റില്‍ കേരളത്തെ സംബന്ധിച്ചിടത്തോളം ശ്രദ്ധേയമായത് മണിക്കൂറില്‍ 180 കിലോമീറ്റര്‍ വേഗതയുള്ള 400 പുതിയ വന്ദേഭാരത് ട്രെയിനുകളുടെ പ്രഖ്യാപനമാണ്. കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും ഈ പദ്ധതി ഇപ്പോള്‍ കേരളത്തില്‍ പ്രഖ്യാപിച്ചിട്ടുള്ള കെ-റെയില്‍ സില്‍വര്‍ലൈന്‍ പദ്ധതിയെക്കാള്‍ ചെലവ് കുറഞ്ഞതും ഊര്‍ജ്ജ-കാര്യക്ഷമമായതുമായ ഒരു ബദലാകുമോ എന്ന് നോക്കേണ്ടത് അത്യാവശ്യമാണ് ‘ തരൂര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

വന്ദേ ഭാരത് ട്രെയിനുകളുടെ സേവനം കേരളത്തിന് ലഭിക്കുകയാണെങ്കില്‍ കേരളത്തിന്റെ വികസനത്തിന് വേണ്ടി സംസ്ഥാനത്തിന്റെ ഒരറ്റത്ത് നിന്നും മറ്റേ അറ്റത്തേക്ക് വേഗതയുള്ള ഗതാഗത സൗകര്യം എന്ന സര്‍ക്കാരിന്റെ ആവശ്യകതക്കും അതേ സമയം പ്രതിപക്ഷത്തിന്റെ പ്രസ്തുത പദ്ധതിയുടെ സാമ്പത്തിക ബാധ്യത, ഭൂമി ഏറ്റെടുക്കല്‍, പരിസ്ഥിതി ആഘാതവുമായി ബന്ധപ്പെട്ട ആശങ്കകള്‍ക്കുള്ള പരിഹാരവുമായേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേ വന്ദേഭാരത് ട്രെയിനുകൾ എത്തുമ്പോൾ പിന്നെ എന്തിനാണ് കേരളത്തെ തച്ചുടക്കുന്ന തരത്തിലുള്ള കെ റെയിൽ പദ്ധതി. ഇതി അതിന്റെ ആവശ്യകത ഇനി അപ്രസക്തമാണ് എന്ന് തന്നെ പറയാം. വന്ദേഭാരത് ട്രെയിനുകൾ 3 വർഷം കൊണ്ട് എത്തുമെന്നാണ് നിർമ്മല സീതാരാമൻ പറയുന്നത്. അപ്പോൾ പിന്നെ 5 വർഷം എടുത്താലും പൂർത്തിയാകാത്ത കെ റെയിൽ വേണ്ടല്ലോ… പിന്നെ സാമ്പത്തിക കാര്യം പരി​ഗണിക്കുകയാണെങ്കിൽ അവിടെയും ലാഭം. അപ്പോൾ പിണറായി വിജയന് സർ കെ റെയിലിന്റെ ഫയൽ പതിയേ അങ്ങ് മടക്കുകയല്ലേ…..

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...