Connect with us

Hi, what are you looking for?

Exclusive

മമ്മൂട്ടിയെ തോൽപ്പിച്ച് പിണറായി; ഹരീഷ് പേരടിയുടെ കുറിപ്പ് ശ്രദ്ധേയം

ചുറ്റും നടക്കുന്ന കാര്യങ്ങളെ കുറിച്ച് തന്റെ ഫേസ്ബുക് കുറിപ്പിലൂടെ അഭിപ്രായം അറിയിക്കുന്ന ഒരു വ്യക്തിയാണ് നടൻ ഹരീഷ് പേരടി. നടൻ എന്നതിലുപരി അദ്ദേഹം കേരളത്തിലെ അറിയപ്പെടുന്ന ഒരു നാടക കലാകാരൻ കൂടിയാണ്. ഏതൊരു കാര്യത്തെ കുറിച്ചും തന്റേതായ നിരീക്ഷണങ്ങൾ ജനങ്ങളിയെക്കു തന്റെ ഫേസ്ബുക് കുറിപ്പിലൂടെ അറിയിക്കുന്ന അദ്ദേഹം പല കാര്യങ്ങളെ കുറിച്ചും കുറിപ്പ് പങ്കുവെയ്ക്കാറുണ്ട്. മുഖ്യ മന്ത്രി പിണറായി വിജയന്റെയും ഭാര്യ കമലയുടെയും ചിത്രം കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ സാധാരണയായി ധരിക്കാറുള്ള പതിവ് വേഷമായ ഖദറിൽ നിന്നും വ്യത്യസ്തമായി പാന്റും ഷർട്ടും ധരിച്ചാണ് ദുബായിയിൽ എത്തിയത്. എന്നാൽ മുഖ്യമന്ത്രിയുടെ പുതിയ രൂപമാറ്റം കണ്ട് സമൂഹ മാധ്യമങ്ങൾ അത് സ്വീകരിക്കുകയല്ല ചെയ്തത്. മറിച്ച് ആക്ഷേപവും പരിഹാസവുമായിരുന്നു. എന്തു ധരിക്കണം എന്തു കഴിക്കണം എന്നൊക്കെയുള്ളത് ഒരാളുടെ വ്യക്തിപരമായ കാര്യങ്ങളാണ്. എന്നാൽ നാഴികയ്ക്ക് നാല്പതുവട്ടം സാമ്രാജ്യത്വത്തിന് എതിരെ പ്രസംഗിക്കുന്ന പാവങ്ങളുടെ പാർട്ടി നേതാവിന്റെയും ഭാര്യയുടെയും ഈ വേഷ പകർച്ച അംഗീകരിക്കാൻ കേരളീയർക്ക് സാധിക്കുന്നില്ല എന്നു തന്നെയാണ് സത്യം.

അതിസമ്പന്നമായ ബ്രാഹ്മണ കുടുംബത്തിൽ ജനിച്ചു കമ്യൂണിസ്റ് പാർട്ടിയുടെ ഭാഗമായി മാറി ജീവിതം ജനസേവനത്തിനായി മാറ്റി വെച്ച ഇ.എം.എസ് നമ്പൂതിരിപ്പാടും , ദാരിദ്ര്യത്തിൽ നിന്നും പാർട്ടിയിലേക്ക് വന്നു അതിസമ്പന്നനായി മാറിയ പിണറായി സഖാവും ഇന്ന് ജനങ്ങൾക്ക് മുന്നിലെ കമ്യൂണിസ്റ് പ്രസ്ഥാനത്തിന്റെ രണ്ട് തുറന്ന പുസ്തകങ്ങളാണ്. മാത്രമല്ല എന്തിനെയാണോ എതിർക്കുന്നത് പിന്നീട് അവ ഏറ്റവും കൂടുതൽ ഉപയോഗപെടുത്തുന്നതും കമ്മ്യൂണിസ്റ്റുകാർ തന്നെയാണ് എന്നതാണ് മറ്റൊരു വാസ്തവം. ഉദാഹരണം ഇംഗ്ലീഷ് ഭാഷ, കമ്പ്യൂട്ടർ തുടങ്ങിയവയെല്ലാം എതിർത്തിരുന്ന കൂട്ടരായിരുന്നു ഇവർ. ഇവയൊക്കെ അമേരിക്കൻ സാമ്രാജ്യത്തിന്റെ ഉല്പന്നങ്ങളായിരുന്നു എന്നതാണ് ഇവരുടെ വാദം. എന്നാൽ അതേ കൂട്ടത്തില്പെട്ട ആളുതന്നെയാണ് അമേരിക്കയിലേയ്ക്ക് ചികിൽത്സക്കായി പോയതും. എന്തായാലും മുഖ്യമന്ത്രി പിണറായി വിജയനെയും ഭാര്യ കമലയെയും വാനോളം പുകഴ്ത്തികൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് നടൻ ഹരീഷ് പേരടി. ഈ പുകഴ്ത്തലിന്റെ കാരണം മറ്റൊന്നുമല്ല പിണറായിയുടെ പുതിയ ലുക്ക് തന്നെ. ഇതിനെകുറിച്ച് ഹരീഷ് പറഞ്ഞത് നടൻ മമ്മൂട്ടിയെ തോൽപ്പിക്കുന്നതാണ് മുഖ്യമന്ത്രിയുടെ പുതിയ ലുക്ക് എന്നാണ്. ഹരീഷ് പേരടിയുടെ കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെ:

സഖാവേ ഇത് തകർത്തു…70 വയസ്സ് കഴിഞ്ഞവരിൽ എല്ലാ വേഷങ്ങളും ചേരുന്ന ഒരാൾ മമ്മുക്കയാണെന്നായിരുന്നു എന്റെ ഇതുവരെയുള്ള ധാരണ…നിങ്ങൾ അതിനെയും പൊളിച്ചു…എന്തായാലും ടീച്ചറുടെ അടുത്ത് എത്തില്ല…വേഷത്തിൽ സഖാവിനെക്കാൾ ഒരു അഞ്ച് മാർക്ക് ഞാൻ ടീച്ചർക്ക് കൊടുക്കും…ജീവിക്കുന്ന കാലത്തിനനുസരിച്ച് രാഷ്ട്രിയത്തെ പുതുക്കാൻ വേഷങ്ങൾക്ക് വലിയ പ്രാധാന്യമുണ്ട്…പഴയ കോലങ്ങൾ മാറ്റുമ്പോൾ തന്നെയാണ് പുതിയ ചിന്തകൾക്കും പ്രസ്ക്തിയേറുന്നത്..കരിപുരണ്ട പഴയ തീവണ്ടിയേക്കാൾ ഭംഗിയില്ലേ നമ്മുടെ സ്വപ്നത്തിലെ കെ.റെയിലിന് …അതുകൊണ്ട്തന്നെ നിങ്ങൾ രണ്ടുപേരുടെയും ഈ ആധുനികതക്ക്,പുതിയ വേഷത്തിന് സമകാലിക കേരളരാഷ്ട്രീയത്തിൽ വലിയ പ്രസ്ക്തിയുണ്ട്…കൃത്യമായ രാഷ്ട്രിയമുണ്ട്…ലാൽസലാം എന്നു പറഞ്ഞു കൊണ്ടാണ് കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.

കരിപുരണ്ട പഴയ തീവണ്ടിയേക്കാൾ ഭംഗിയില്ലേ നമ്മുടെ സ്വപ്നത്തിലെ കെ.റെയിലിന് എന്നു ഹരീഷ് തന്റെ കുറിപ്പിൽ പരാമര്ശിച്ചിരിക്കുന്നു. തുടക്കത്തിൽ പറഞ്ഞതുപോലെ സമൂഹത്തിലെ ചില വിഷയങ്ങളിൽ അഭിപ്രായമറിയിക്കുന്ന വ്യക്തിയാണ് ഹരീഷ് പേരടി. അതുപോലെ കുറച്ച് കാലം മുൻപ് കെ റെയില് നടപ്പിലാക്കണമെന്ന ആഗ്രഹവുമായി നടൻ രംഗത്ത് വന്നപ്പോൾ വലിയ രീതിയിലുള്ള വിമർശനങ്ങളും ഇദ്ദേഹത്തിനെതിരെ ഉയർന്നിരുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...