വിഷുവിന് എഴുന്നള്ളത്ത് കണ്ട ഫീല്‍! ഇതാണ് മാധ്യമപ്രവര്ത്തകന് അരുണ്‍ കുമാര്‍ ഇന്ന് ഡല്‍ഹിയില്‍ റിപ്പബ്ലിക്ക് ദിനാഘോഷത്തോടനുബന്ധിച്ച് നടന്ന പരേഡിനെ കുറിച്ച് പരിഹസിച്ചത്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അരുൺ കുമാർ പരിഹാസ വിമർശനം നടത്തിയത്.
ഈ ‘നിശ്ചല ‘ ദൃശ്യങ്ങള്ക്കിടയിലേക്ക് ചലിക്കുന്ന ഗുരുവും’ പെരിയാറും എങ്ങനെ ഇരിക്കാനാണെന്ന ചോദ്യത്തോടെയാണ് അരുൺ കുമാറിന്റെ ഫേസ്ബുക്ക് കുറുപ്പ് തുടങ്ങുന്നത്. ദേശീയത സ്റ്റേറ്റിനെ നിര്‍വ്വചിച്ചു തുടങ്ങിയതാണ് നമ്മള് ഇന്നു കണ്ടത്. സ്റ്റേറ്റ്, നേഷനായി മാറുന്ന കാലം അടുത്താണന്ന ഓര്മ്മപ്പെടുത്തലന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അരുണ്‍ കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം;
ഈ ‘നിശ്ചല ‘ ദൃശ്യങ്ങള്ക്കിടയിലേക്ക് ചലിക്കുന്ന ഗുരുവും’ പെരിയാറും എങ്ങനെ ഇരിക്കാനാണ്. ശ്രമണ പാരമ്പര്യത്തെയും ചര്‍വ്വാക ദര്‍ശനങ്ങളെയും, സൂഫി, മുഗള്‍, ഭക്തിപ്രസ്ഥാനങ്ങളെയുമൊക്കെ വീണ്ടും ഓര്‍മ്മയില്‍ എഴുന്നളിക്കാനാണ് ഈ പരേഡ് എന്ന് നിങ്ങള്‍ കരുതിയോ? ദേശീയത സ്റ്റേറ്റിനെ നിര്‍വ്വചിച്ചു തുടങ്ങിയതാണ് നമ്മള് ഇന്നു കണ്ടത്. സ്റ്റേറ്റ്, നേഷനായി മാറുന്ന കാലം അടുത്താണന്ന ഓര്‍മ്മപ്പെടുത്തലാണ്..
തോന്നിയത്: വിഷുവിന് എഴുന്നള്ളത്ത് കണ്ട ഫീല്‍!