Connect with us

Hi, what are you looking for?

Exclusive

ഇതെന്താ പൊങ്കാല സീസണോ ? ത്രിശൂർ ജില്ലാ കളക്ടറുടെ ഫേസ്ബുക് പോസ്റ്റിനെ വിമർശിച്ച് ജനങ്ങൾ

ഇപ്പോൾ കൊറോണകാലമാണോ അതോ പൊങ്കാല സീസൺ ആണോ എന്നു സംശയിക്കേണ്ടി വരുന്നു. കാരണം മറ്റൊന്നുമല്ല ഫേസ്ബുക്കിൽ പോസ്റ്റ് ഇടുന്ന എല്ലാവർക്കും വയറു നിറയെ പൊങ്കാല നിവേദ്യം കിട്ടികൊണ്ടിരിക്കുകയാണ്. ആരോഗ്യ മന്ത്രി വീണ ജോർജ് ഉൾപ്പെടെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാരിയർ വരെ തങ്ങളുടെ ഫേസ്ബുക് അക്കൗണ്ടിൽ പങ്കുവെച്ച പോസ്റ്റിനു വലിയ രീതിയിലുള്ള വിമർശനങ്ങളാണ് നേരിടേണ്ടി വന്നത്. ഇപ്പോൾ ഇതാ ത്രിശൂർ കളക്റ്ററാണ് വിമർശനങ്ങളും പരിഹാസങ്ങളും ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നത്. ദിവസങ്ങൾക്കു മുൻപ് ആരോഗ്യ മന്ത്രി വീണ ജോർജിനെതിരെ ജനങ്ങൾ വലിയ രീതിയിലുള്ള വിമർശനങ്ങളാണ് ഉയർത്തിയത്. ഇതിനു പിന്നിലെ കാരണം തുടരെത്തുടരെയുള്ള മന്ത്രിയുടെ ജാഗ്രതാ നിർദ്ദേശം തന്നെയാണ്. കോവിഡ് മൂര്ധന്യാവസ്ഥയിലെത്തി നിൽക്കുമ്പോഴും ഒന്നും ചെയ്യാതെ ആരോഗ്യ വകുപ്പ് കയ്യുകെട്ടി നിൽക്കുകയാണ്. ആകെ ജാഗ്രത പാലിക്കണമെന്ന് മാത്രമാണ് മന്ത്രി വീണ ജോർജിന് പറയാനുള്ളത്. അല്ലാതെ ഇതുവരെ കോവിഡ് മൂന്നാം തരംഗത്തിന്റെ നേരിടുന്നതിനായി യാതൊരു വിധ മുൻകരുതലുകളും സർക്കാരിന്റെ ഭാഗത്ത് നിന്നോ ആരോഗ്യ വകുപ്പിന്റെ ഭാഗത്ത് നിന്നോ ഉണ്ടായിട്ടില്ല. മാത്രമല്ല ഉയർന്നു വരുന്ന കോവിഡിൽ സംസ്ഥാനം കൂടുതൽ നിയന്ത്രണങ്ങൾ കടുപ്പിക്കേണ്ട സാഹചര്യത്തിൽ കോടതിയെയും ജനങ്ങളെയും വെല്ലുവിച്ച് കൊണ്ട് സി പി എം അവരുടെ സമ്മേളനം നടത്തുകയാണ് ചെയ്തത്. ഇതിനെതിരെ വിമർശനങ്ങളും പ്രതിഷേധങ്ങളും ഉയർന്ന സാഹചര്യത്തിലാണ് ജനങ്ങളോട് ജാഗ്രത പാലിക്കാൻ ആവിശ്യപെട്ടുകൊണ്ട് ആരോഗ്യ മന്ത്രി രംഗത്ത് വന്നത്. എന്നാൽ ജനങ്ങൾ ഇതിനു വയറു നിറയെ പൊങ്കാലയാണ് മന്ത്രിയ്ക്ക് കൊടുത്തത്. മുക്കിനു മുക്കിനു സമ്മേളനങ്ങൾ നടത്തുന്നത് ജനങ്ങളല്ല നിങ്ങളാണെന്നായിരുന്നു ജനങ്ങൾ മന്ത്രിയ്ക്ക് നൽകിയ മറുപടി. അതേസമയം ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്ജ് ജാഗ്രതയെന്ന് മാത്രം ആവർത്തിച്ച് പറഞ്ഞു കൊണ്ടിരിക്കുന്നതല്ലാതെ ആരോഗ്യവകുപ്പിന് ഒരു റോളുമില്ലാത്ത സ്ഥിതിയാണ് നിലവിൽ കണ്ടു വരുന്നത് എന്നു വിമര്ശിച്ചുകൊണ്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്ത് വന്നിരുന്നു . സംസ്ഥാന സർക്കാരിന്റെ പക്കൽ ഒരു വിവരവുമില്ല. വകുപ്പ് നിശ്ചലമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഇനി മഞ്ജു വാരിയറിലേയ്ക്ക് വരികയാണെങ്കിൽ ഉണ്ണിമുകുന്ദൻ നായകനായ മേപ്പടിയാണ് എന്ന ചിത്രത്തിന് ആശംസയുമായി മഞ്ജു തന്റെ ഫേസ്ബുക് അക്കൗണ്ടിൽ ഒരു പോസ്റ്റ് പങ്കുവെക്കുകയും പിന്നീട് തനിയ്‌ക്കെതിരെ സൈബർ ആക്രമണം നടന്നതിന് പിന്നാലെ ആഹ് പോസ്റ്റ് റിമൂവ് ചെയ്യുകയും ചെയ്തതിനാലാണ്. സമൂഹത്തിലെ രാഷ്ട്രീയ സാംസ്കാരിക രംഗത്തുള്ളവര് വരെ മഞ്ജുവിനെതിരെ വിമർശനങ്ങളുമായി രംഗത്തെത്തിയിരുന്നു. അതേസമയം മഞ്ജു വാര്യരെ വിമര്ശിക്കരുതെന്നു പറഞ്ഞുകൊണ്ട് നടൻ ഉണ്ണി മുകുന്ദനും രംഗത്തെത്തിയിരുന്നു. ഇപ്പോൾ വിമർശനങ്ങൾ ഉയരുന്നത് ത്രിശൂർ ജില്ലാ കളക്ടർക്കാണ്.

കൂട്ടം കുറച്ചാൽ നേട്ടം കൂടു’മെന്ന് പറഞ്ഞു കൊണ്ട് ത്രിശൂർ ജില്ലാ കളക്ടർ ഔദ്യോഗിക ഫേസ് ബുക്ക് പേജിൽ പങ്കുവെച്ച പോസ്റ്റ് ആണ് ഇപ്പോൾ ചർച്ചാ വിഷയമാകുന്നത്. ഈ പോസ്റ്റ് പങ്കുവെച്ചതിനു തൊട്ടുപിന്നാലെ സി പി എം സമ്മേളനത്തിലെ ഫോട്ടോകളാണ് കമൻറുകളായി എത്തിയത്. ഇതോടെ കമന്‍റ് ബോക്സ് പൂട്ടേണ്ട അവസ്ഥ വരുകയും അവസാനം അത് പ്രാവർത്തികമാക്കുകയും ചെയ്തു. പോസ്റ്റിന്റെ കമ്മന്റ് ബോക്സ് പൂട്ടി. വീണ്ടും കമന്റ് ഓപ്ഷൻ ഓണാക്കിയെങ്കിലും പഴയ കമന്റുകളൊക്കെ ഒളിപ്പിച്ച നിലയിലാണ് ഇപ്പോൾ കാണാൻ സാധിക്കുന്നത്. കൊവിഡ് നിയന്ത്രണങ്ങൾക്കിടെയുള്ള തൃശൂർ സി പി എം സമ്മേളനം നടത്തിപ്പിനെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു. 200 ഓളം പേർ പങ്കെടുത്ത സമ്മേളനം നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ഉൾപ്പെടെ നിരവധി സംഘടനകൾ കളക്ടർക്ക് പരാതി നൽകുകയും ചെയ്തിരുന്നു. എന്നാൽ ഇതിനിടെയാണ് സി പി എം സമ്മേളനം അവസാനിക്കുന്ന ദിവസം തന്നെ കളക്ടറുടെ ഫേസ് ബുക്ക് പോസ്റ്റ്- കൂട്ടം കുറച്ചാൽ നേട്ടം കൂടും എന്നു പറഞ്ഞുകൊണ്ട് പ്രത്യക്ഷപ്പെട്ടത്. പോസ്റ്റ് വന്നതും ഇതിനെ ചുവടെ കമ്മന്റുകളുടെ വിമർശന പ്രവാഹമായിരുന്നു . ഈ പോസ്റ്റ് വലിയ ബോർഡിലാക്കി സമ്മേളന നഗരിക്കു മുന്നിൽ തൂക്കിയിടൂവെന്ന് വരെ ഉപദേശവും വന്നു. സമ്മേളന നഗരിയിലെ ആൾക്കൂട്ടത്തിൻ്റെ വിവിധ ആംഗിളുകളിലെ ഫോട്ടോകളും കമ്മന്റ് ബോക്സിൽ നിറഞ്ഞു. അവസാനം കമൻറുകൾ കൈവിട്ടു തുടങ്ങിയതോടെ കമൻറ് ബോക്സ് കളക്ടർ താഴിട്ടു പൂട്ടി.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...