Connect with us

Hi, what are you looking for?

Exclusive

ഭര്‍ത്താവിന്റെ തലവെട്ടി മാറ്റി കവറിലാക്കി ഭാര്യ പോലീസ് സ്‌റ്റേഷനില്‍

കോട്ടയത്ത് നടന്ന ഷാന്‍ കൊലക്കേസിന്റെ ഞെട്ടല്‍ മാറിയില്ല. ഗുണ്ടാ നേതാവ് ഷാന്‍ ബാബു എന്ന ചെറുപ്പക്കാരനെ കൊന്ന് പോലീസ് സ്‌റ്റേഷനില്‍ കൊണ്ടുപോയി ഇട്ടത് കേരളക്കര ഞെട്ടലോടെയാണ് കേട്ടത്. സമാനമായ സംഭവം നടന്നിരിക്കുന്നത് ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ജില്ലയിലെ റെനിഗുണ്ടയിലാണ്. കുടുംബ വഴക്കിനെ തുടര്‍ന്ന് യുവതി ഭര്‍ത്താവിനെ കഴുത്തറത്ത് കൊലപ്പെടുത്തിയിരിക്കുന്നു. ഭാര്‍ത്താവിന്റെ തല വെട്ടിയെടുത്ത് യുവതി നേരെ എത്തിയത് പോലീസ് സ്‌റ്റേഷനിലാണ്. ഭാഷ്യം രവി ചന്ദ്രന്‍ എന്ന 53 കാരനാണ് ദാരുണമായി കൊല്ലപ്പെട്ടത്.

ഭര്‍ത്താവിന്റെ വെട്ടിയെടുത്ത തലയുമായി ഭാര്യ വസുന്ധര പൊലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങുകയായിരുന്നു. ഒരു കവറിലാണ് തല വെട്ടിയെടുത്തു കൊണ്ടുവന്നത്. തുടര്‍ന്ന് പൊലീസ് വീട്ടിലെത്തി നടത്തിയ പരിശോധനയില്‍ ഭശ്യാം രവി ചന്ദ്രന്റെ മൃതദേഹം തലയറുത്തു മാറ്റിയ നിലയില്‍ കണ്ടെത്തി.

കുടുംബവഴക്കാണ് കൊലപാതകത്തിന് കാരണം എന്നാണ് പൊലീസിന്റെ നിഗമനം. മറ്റ് സ്ത്രീകളുമായുള്ള ഭര്‍ത്താവിന്റെ ബന്ധം ചോദ്യം ചെയ്തുകൊണ്ട് വീട്ടില്‍ വഴക്ക് പതിവായിരുന്നു.
വ്യാഴാഴ്ച്ച ഇവര്‍ തമ്മില്‍ രൂക്ഷമായ വാക്ക് തര്‍ക്കം നടന്നെന്നും തുടര്‍ന്ന് വസുന്ധര കത്തിയെടുത്ത് ഭര്‍ത്താവിനെ ആവര്‍ത്തിച്ച് വെട്ടുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. ദമ്പതികള്‍ 20 വയസ്സുള്ള മകനോടൊപ്പം റെനിഗുണ്ട ടൗണിലെ പൊലീസ് ലൈന്‍സ് സ്ട്രീറ്റിലാണ് താമസിച്ചിരുന്നത്. മകന് മാനസികാസ്വാസ്ഥ്യമുണ്ടെന്നാണ് പറയുന്നത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...