Connect with us

Hi, what are you looking for?

Exclusive

മുഖ്യമന്ത്രി സുഖം പ്രാപിക്കുന്നതിൽ സന്തോഷം,ഞങ്ങളെ തല്ലിയാൽ, രണ്ട് തിരിച്ചുകൊടുക്കുന്നതാണ് സെമികേഡർ;കെ.മുരളീധരൻ

ഞങ്ങളെ തല്ലിയാൽ, രണ്ട് തിരിച്ചുകൊടുക്കുന്നതാണ് സെമി കേഡർ രീതിയെന്ന് കെ മുരളീധരൻ എംപി തുറന്നടിച്ചു . അതിനോടൊപ്പം തന്നെ ഇടുക്കി എൻജിനിയറിങ് കോളജിലെ വിദ്യാർഥി ധീരജിന്റെ കൊലപാതകത്തെ കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും കെ മുരളീധരൻ ആവശ്യപ്പെട്ടു.

കോൺ​ഗ്രസ് ധീരജിന്റെ കൊലപാതകത്തെ അപലപിച്ചിട്ടുണ്ട് .കോൺഗ്രസ്സ് അക്രമ രാഷ്ട്രീയത്തിന് എതിരാണ്. ആര് പ്രസിഡൻറ് ആയാലും ആ നയത്തിൽ മാറ്റമുണ്ടാകില്ല. പക്ഷെ രീതി മാറുമെന്നും കെ മുരളീധരൻ പറഞ്ഞു. കോൺഗ്രസില് എല്ലാവർക്കും പരസ്പര ബഹുമാനമാണ് എന്നും ആർക്കും ആരോടും ആരാധനയില്ലെന്നും കെ മുരളീധരൻ കൂട്ടിച്ചേർത്തു.

അതോടൊപ്പം മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ചു കൊണ്ട് കഴിഞ്ഞ ദിവസം കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ എഴുതിയ കത്ത് അദ്ദേഹം തന്നെ പിൻവലിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രിയുടെ അമേരിക്കയിലെ ചികിത്സ ചർച്ച ആക്കേണ്ട എന്നാണ് കോൺ​ഗ്രസ് തീരുമാനമെന്നും കെ മുരളീധരൻ വ്യക്തമാക്കി.മുഖ്യമന്ത്രി സുഖം പ്രാപിക്കുന്നതിൽ സന്തോഷമാണെന്നും കെ മുരളീധരൻ പറഞ്ഞു.

കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍റെ കത്തിന്‍റെ പൂര്‍ണരൂപം

ബഹുമാനപ്പെട്ട കേരളാ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ അവർകളുടെ ശ്രദ്ധയ്ക്ക് കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരൻ അയക്കുന്ന കത്ത്. “ആശുപ്രതിയിലാണ്, സുഖമായിരിക്കുന്നു.” കേബിനറ്റ് മീറ്റിങ്ങിൽ ഓൺലൈനായി പങ്കെടുത്ത, മുഖ്യമന്ത്രിയുടെ വാക്കുകൾ ഞങ്ങൾ കേട്ടു. താങ്കൾ സുഖമായിരിക്കുന്നു എന്നറിഞ്ഞതിൽ ഞങ്ങൾക്കെല്ലാം വളരെ സന്തോ ഷമുണ്ട്. പ്രിയപ്പെട്ട വിജയൻ, അങ്ങയുടെ നാട്ടിൽ കേരളത്തിൽ പ്രജകൾ വളരെ സങ്കടത്തി ലാണ്. കോവിഡ് വ്യാപനം രൂക്ഷമാണ്. തലസ്ഥാനത്ത് നിയന്ത്രണാതീതമായി പടരുകയാണ്.

മരുമകൻ തലസ്ഥാനത്തുണ്ട് എന്നതിൽ സന്തോഷം. അങ്ങ് ഞങ്ങളെ തനിച്ചാക്കിയില്ലല്ലോ! അങ്ങ് അമേരിക്കയിലേക്ക് പുറപ്പെടുമ്പോൾ ഞങ്ങളുടെ കാര്യങ്ങൾ ശ്രദ്ധിക്കുന്നതി നായി ചുമതലപ്പെടുത്തിയ മരുമകനും കൊടിയേരിയും തങ്ങളുടെ ഉത്തരവാദിത്വം “നന്നായി” തന്നെ നിർവ്വഹിക്കുന്നുണ്ട് എന്നറിയുക. അസഹനീയമായ ചികിത്സ കൊണ്ടാവാം കൊടിയേരിക്ക് ചിലപ്പോഴൊക്കെ ഉച്ചക്കിറുക്ക് സംഭവിക്കുന്നു എന്നുളളത് താങ്കളറിയണം. കാനത്തിനുള്ള രാഷ്ട്രീയ വിവേകം പോലും മഹാനായ കൊടിയേരിക്ക് ഇല്ലാതെ പോയെന്നും ഇവിടെ പലരും പറഞ്ഞു തുടങ്ങിയിട്ടുണ്ട്.

തിരുവനന്തപുരം പാർട്ടി സമ്മേളനത്തിൽ പങ്കെടുത്ത നേതാക്കളും പ്രതിനിധികളും കിടപ്പിലാണ്. എല്ലാർക്കും കോവിഡ് മഹാമാരി കടന്നു പിടിച്ചത്. കോവിഡിനെ പിടിച്ചു. കെട്ടുമെന്ന് സമ്മേളനത്തിൽ പ്രമേയം പാസ്സാക്കിയിട്ടും “അങ്ങേർക്കത് മനസ്സിലായില്ലെന്നു തോന്നുന്നു. – ഐ. ബി. സതീഷും ടി. എൻ. സീമയും ഉൾപ്പെടെ നേതാക്കളും കിടപ്പിലായി. തിരുവാതിര ക്കാരും കഷ ത്തിലാ ണ്. എല്ലാ ത്തിനും ‘കാര ണ = ത നായ’ അങ്ങ്, എ.കെ. ബാലൻ ഇന്ന് ദേശാഭിമാനിയിൽ പറഞ്ഞതു പോലെ, സാമാജ്യത്വ വിരുദ്ധ പോരാട്ട ത്തിന്റെ ഭാഗമായി “അമേരിക്കയിൽ’ സുഖമായിരിക്കുന്നു എന്നറിഞ്ഞതിൽ വളരെ സന്തോഷമുണ്ട്.

വിജയന്റെ അമേരിക്കയിലേക്കുള്ള യാത്രയ്ക്ക് ശേഷം കേരളാ പോലീസിനും “സുഖമാണ്” എന്നറിയുമല്ലോ. കാരണം ഇപ്പോൾ കുത്തിമലർത്തിയ ശവശരീരങ്ങൾ നിങ്ങളുടെ ഗുണ്ടകൾ പോലീസ് സ്റ്റേഷനിൽ തന്നെ എത്തിക്കുന്നതിനാൽ അവരുടെ ജോലിയും സമാധാനപരമായി നടക്കുന്നു. അങ്ങയുടെ ഭ രണത്തിൽ ഗുണ്ടകൾ പോലും എത്ര മാന്യന്മാർ! അവിടെയുള്ള എല്ലാ പരിവാരങ്ങളോടും കേരളത്തിലുള്ള ഞങ്ങളുടെ സ്നേഹാന്വേഷണം അറിയിക്കുക. എല്ലാ ജില്ലകളിലും പാർട്ടി സമ്മേളനങ്ങൾ നടക്കുന്നതിനാൽ കടുത്ത ജാഗ്രത വേണമെന്ന് വീണാ ജോർജ് അറിയിച്ചിട്ടുണ്ട്.

ഞങ്ങൾ പരമാവധി ജാഗ്രത പാലിക്കു ന്നുണ്ട്. ഇനിയിപ്പോൾ പാർട്ടി കോൺഗ്രസ്സ് നടന്നു കഴിഞ്ഞാൽ ഇന്ത്യയാകെ പടരുമല്ലോ! – പ്രിയപ്പെട്ട സഖാവ് അതുവരെയെങ്കിലും അവിടെ തുടരുന്നതാണ് അങ്ങയുടെയും കേര!ളത്തിന്റേയും ആരോഗ്യത്തിന് നല്ലത്. കാരണം, വറുതി കാലത്ത് അങ്ങയാണല്ലോ ഞഞ്ഞളെ പോറ്റി വളർത്തിയ കാരണഭൂതൻ. അതുകൊണ്ടു തന്നെ അമേരിക്കയിൽ സുഖമാ യിരിക്കേണ്ടത് ഈ പ്രജകളുടെ ആവശ്യമാണല്ലോ.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...