Connect with us

Hi, what are you looking for?

Exclusive

ശോഭ സുബിനെ വറുത്ത് കോരി അഞ്ജു പാര്‍വ്വതി

മേപ്പടിയാൻ എന്ന ചിത്രത്തിനെതിരെ നിരവധി വിമർശനങ്ങൾ ഉയർന്ന് വന്നിരുന്നു. കഴിഞ്ഞ ദിവസം ജിഹാദി കേന്ദ്രങ്ങളിൽ നിന്ന് ചിത്രത്തിനെതിരെ വിമർശങ്ങൾ ഉയർന്നിരുന്നു. അതിന് ചുട്ടമറുപടിയുമായി ശ്രീജിത്ത് പണിക്കരും രംഗത്തെത്തിയിരുന്നു. ഇതുകൂടാതെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥന സെക്രട്ടറി ശോഭ സുബിനും വിമർശനവുമായി വന്നിരുന്നു. ഈ ചിത്രത്തിൽ ഉണ്ണിമുകുന്ദന്‍ ഹൈന്ദവ ബിംബങ്ങളെയും ജനം ടിവിയെയും സേവാഭാരതിയെയും ഉയര്‍ത്തിപ്പിടിക്കുന്നു എന്നും വില്ലനായി മുസ്‌ലിം സമുദായക്കാരനെ പ്രതിഷ്ഠിച്ചെന്നും ആണ് ശോഭ സുബിൻ ആരോപിച്ചത്. എഴുത്തുകാരിയും കോണ്‍ഗ്രസ് അനുഭാവിയുമായ അഞ്ജു പാര്‍വ്വതി പ്രഭീഷ് ഈ പ്രസ്താവനയ്ക്ക് തക്കമറുപടി കൊടുത്തു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അഞ്ചു വിമർശിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

ജയകൃഷ്ണന്‍ എന്ന പേരിലെ കൃഷ്ണന്‍ , ശബരിയെന്നു പേരിട്ട വര്‍ക്ക്ഷോപ്പിലെ ശബരി, ശബരി റെയില്‍പ്പാതയിലെ ശബരി തുടങ്ങി കറുത്ത വസ്ത്രം , അയ്യപ്പ മാല വരെ വര്‍ഗ്ഗീയതയുടെ ചിഹ്നങ്ങളായി മേപ്പടിയാനില്‍ ഉപയോഗിക്കുന്നുവെന്നു പറഞ്ഞു dog whistle ചെയ്യുന്ന ഒരു ഊള പോസ്റ്റ് കണ്ടു . പല തരം സിനിമാ റിവ്യൂ കണ്ടിട്ടുണ്ടെങ്കിലും നായക കഥാപാത്രത്തിന്റെ പേരില്‍ വരെ നെഗറ്റീവ് നരേഷന്‍സ് കണ്ടുപിടിച്ച സൈക്കോ റിവ്യൂ ആദ്യമായിട്ടാണ് കണ്ടത്. ജനം ടിവിക്ക് മാതൃഭൂമിക്കൊപ്പം നന്ദി പറഞ്ഞതും നായക കഥാപാത്രമായ ജയകൃഷ്ണന്‍ സനാതന വിശ്വാസിയായതും നെഗറ്റീവ് ഷേഡുളള കഥാപാത്രങ്ങള്‍ ഇസ്ലാമായതും സേവാഭാരതി ആബുലന്‍സ് കാണിച്ചതുമൊക്കെ മഹാപാതകമായി അക്കമിട്ടു നിരത്തിയിരിക്കുകയാണ്.

മേപ്പടിയാനെതിരെ ഒരുപാട് ഡീഗ്രേഡിംഗ് പോസ്റ്റുകള്‍ കണ്ടെങ്കിലും ഒരു പ്രമുഖ രാഷ്ട്രീയപ്പാര്‍ട്ടിയുടെ അത്യാവശ്യം നല്ലൊരു സ്ഥാനത്തിരിക്കുന്ന ഒരാള്‍ ഇത്തരത്തിലൊന്ന് എഴുതിയത് തീര്‍ത്തും മോശമായി പോയി. പറഞ്ഞത് ശോഭാ സുബിന്‍ എന്ന യൂത്ത് കോണ്‍ഗ്രസ്സുകാരന്റെ പോസ്റ്റിനെ കുറിച്ച്‌ തന്നെയാണ്. ശോഭാ സുബിന്റെ പോസ്റ്റിനുള്ള ആധാരം ഉണ്ണിയെ പോലുള്ള യൂത്ത് ഫോളോവര്‍ ബേസുള്ള ഒരാളുടെ രാഷ്ട്രീയ അഭിപ്രായപ്രകടനത്തോടുള്ള അസഹിഷ്ണുതയാണ്. അതാണ് ഇതിന്റെ അടിവേര്.അത് മനസ്സിലാക്കാന്‍ രണ്ട് തലച്ചോറൊന്നും വേണ്ട. അധികാരത്തിനും വയറ്റുപിഴപ്പിനും വേണ്ടി ന്യൂനപക്ഷപ്രീണനം ആവാം ;പക്ഷേ ഇമ്മാതിരി ഇരവാദം പാടില്ല.

മാലിക് എന്ന സിനിമയില്‍ വ്യക്തമായിട്ടുള്ള മതചിഹ്നങ്ങളും ഇസ്ലാമിക പരിസരങ്ങളും കണ്ടിട്ട് , ഫഹദ് ഫാസില്‍ എന്ന നടന്‍ അഭിനയിച്ച ആ ചിത്രത്തെ ഈ രീതിയില്‍ വിമര്‍ശിക്കാന്‍ ഈ നേതാവിന് നാവ് പൊന്താത്തത് എന്തുകൊണ്ട് ? വൈറസ് എന്ന സിനിമയില്‍ നടത്തിയ അതിഭയങ്കരമായ ഇസ്ലാമിക ബൂസ്റ്റിങ്ങ് അയാള്‍ കാണില്ല .കാരണം അതിനെയൊക്കെ secularism എന്ന വാക്ക് കൊണ്ട് വൃത്തിയായി വെള്ളപ്പൂശാന്‍ കഴിയുന്നത് വോട്ടുബാങ്ക് രാഷ്ട്രീയം എന്ന അമേദ്യത്തിലെ മണിയനീച്ചയായി ഇയാളെപ്പോലുളളവര്‍ മാറിയതുകൊണ്ടാണ്. ഇത്തരം ഇല്ലാത്ത വര്‍ഗ്ഗീയത പൊക്കിപ്പിടിച്ചുകൊണ്ടുവരുന്ന നരേഷന്‍സ് യഥാര്‍ത്ഥത്തില്‍ മതമൗലികവാദത്തിനുള്ള കുട പിടിക്കലാണ്.

മാലിക്കിലെ സിനിമാ പരിസരങ്ങള്‍ ബീമാപ്പള്ളിയെന്ന മുസ്ലീമുകളും ചെറിയതുറ എന്ന ലത്തീന്‍ കത്തോലിക്കരും തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളാണെന്നത് സത്യം !ദര്‍ഗയും അതുമായി ബന്ധപ്പെട്ട നേര്‍ച്ചകളും തീര്‍ത്ഥാടനകേന്ദ്രവുമായി തിരക്കിന്റെ ലോകത്തുള്ള ബീമാപ്പള്ളിയെന്ന പ്രദേശത്തെ നിയന്ത്രിക്കുന്നത് ഒരു സമുദായത്തിലുള്ളവരെന്നുള്ളത് സത്യം. എന്നിട്ടും അതൊരു ഇസ്ലാമിക ചിത്രമാണെന്നു ശോഭാ സുബിനു തോന്നില്ല. അതുപോലെ തന്നെ അതിലെ ചന്ദ്രന്‍ എന്ന കഥാപാത്രവും പൊങ്കാല സമയത്തെ കൊലപാതകവും അഗ്രഹാര തെരുവുകളില്‍ കൊണ്ടു പോയി ഇടുന്ന മാലിന്യവും ഒക്കെ ആ ബീമാപ്പള്ളി – വലിയ തുറ – ചെറിയതുറ പ്രദേശവുമായി യാതൊരു തരത്തിലുള്ള ബന്ധവുമില്ലാത്ത ഒരു സമുദായത്തെ വെറുതെ കഥയില്‍ കലര്‍ത്തി ഇല്ലാത്ത വര്‍ഗ്ഗീയത പൊക്കിപ്പിടിക്കുവാനാണെന്ന് ശോഭാ സുബിന്മാര്‍ക്ക് തോന്നില്ല.

മേപ്പടിയാനിലെ അഹമ്മദ് ഹാജിയെ കാണുന്ന കണ്ണ് കൊണ്ട് മാലിക്കിലെ ചന്ദ്രനെ കാണില്ല . കറുപ്പുടുത്ത് ശബരിമലയ്ക്ക് പോകുന്ന വിശ്വാസിയായ ജയകൃഷ്ണനില്‍ കാണുന്ന വര്‍ഗ്ഗീയത ഹജ്ജിന് പോകുന്ന മാലിക്കിലെ സുലൈമാന്‍ അലിയില്‍ കാണില്ല .
സലിം അഹമ്മദ് എന്ന സംവിധായകന്റെ ആദാമിന്റെ മകന്‍ അബുവിന്റെ പ്രമേയം തന്നെ ഹജ്ജിനു പോകാന്‍ ശ്രമിക്കുന്ന ഒരു ശുദ്ധനായ മുസ്ലീം വിശ്വാസിയുടെ ,തുച്ഛമായ ജീവിതത്തിന്‍റെ ലക്ഷ്യം ദൈവത്തിനരികിലേക്കുള്ള യാത്രയാണെന്ന് ചിന്തിക്കുന്ന ഒരു പാവം മനുഷ്യന്റെ കഥയാണ്. അബു അത്തറു വില്പനക്കാരനാണ് ; ഒപ്പം ഖുറാന്‍ പ്രതികളുടെ വില്‍പ്പനയും ഉണ്ട് .

സലിം അഹമ്മദ് സംവിധാനവും രചനയും നിര്‍വഹിച്ച അഷ്റഫ് ബേദി നിര്‍മ്മിച്ച ഈ ചിത്രത്തിന്റെ പ്ലോട്ടിനെ കുറിച്ചോ അബുവിന്റെ തീവ്രമായ മതവിശ്വാസത്തെ കുറിച്ചോ അയാളുടെ സ്വഭാവ നൈര്‍മ്മല്യത്തെ കുറിച്ചോ സംവിധായകന്റെയോ നിര്‍മ്മാതാവിന്റെയോ മതത്തെ കുറിച്ചോ ചര്‍ച്ചയുണ്ടായില്ല. സലിം കുമാര്‍ എന്ന നടന് ദേശീയ അവാര്‍ഡു ലഭിച്ച ഈ ചിത്രത്തെ കലയായി കാണാന്‍ പത്ത് കൊല്ലം മുമ്ബത്തെ പ്രേക്ഷകനു കഴിഞ്ഞു. കലയെ കലയായി മാത്രം കണ്ടിരുന്ന, സിനിമയെ വിനോദോപാധിയായി മാത്രം കണ്ടിരുന്ന ഇവിടെ നടന്റെയോ സംവിധായകന്റെയോ രാഷ്ട്രീയവും മതവുമൊക്കെ ചര്‍ച്ചയായി തുടങ്ങിയത് ഈ അടുത്ത കാലത്താണ്.

വോട്ടുബാങ്ക് രാഷ്ട്രീയം ഇവിടെയുണ്ടാക്കി വച്ച മത പ്രീണനം എത്രത്തോളം കലാസൃഷ്ടികളെ സ്വാധീനിക്കുമെന്ന് നമ്മള്‍ കണ്ടു തുടങ്ങിയത് അതിനു ശേഷമാണ്. മലയാളസിനിമ തന്നെ ഒരു ലോബിക്ക് (മട്ടാഞ്ചേരി) ചുറ്റും കറങ്ങി തുടങ്ങി. പറ്റാവുന്ന ഇടത്തൊക്കെ മതം തിരുകി കയറ്റി തുടങ്ങി. ഒരു മതവിഭാഗത്തിലെ ആചാരങ്ങളെ അപമാനിക്കുന്ന കലാസൃഷ്ടികള്‍ക്ക് മാര്‍ക്കറ്റ് കിട്ടുമെന്ന നിലയിലേയ്ക്ക് കാര്യങ്ങളെത്തിയപ്പോള്‍ നല്ല കാമ്ബുള്ള പ്രമേയങ്ങളില്‍ പോലും ഹൈന്ദവവിരുദ്ധതയിടുന്നത് കാലത്തിന്റെ അനിവാര്യതയായി. അതിനെതിരെയൊന്നും വിരല്‍ചൂണ്ടാനുള്ള നട്ടെല്ലില്ലാത്ത ശോഭാ സുബിന്‍ ഇപ്പോള്‍ മേപ്പടിയാനെതിരെ നടത്തുന്ന വെര്‍ബല്‍ blasting തികച്ചും dog whistle മാത്രം

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...