Connect with us

Hi, what are you looking for?

Exclusive

യുവാവിനെ കല്ലുവെച്ച് തലയ്ക്കടിച്ചു, അടിച്ചുകൂട്ടുന്ന നാട്ടുകാര്‍, വീഡിയോ വൈറല്‍

തൃശൂര്‍ ചിയ്യാരത്ത് തിരക്കേറിയ റോഡില്‍ ആളുകള്‍ ഓടി കൂടുന്നതും ഒരു പയ്യനെ അടിച്ച് ഓടിക്കുന്നതുമായ കാഴ്ചയാണ് കണ്ടത്. സംഭവത്തിന്റെ സത്യാവസ്ഥ എന്താണെന്ന് അറിഞ്ഞപ്പോള്‍ ആ ചെറുക്കന് നല്ല തല്ല് കിട്ടേണ്ട ആവശ്യമുണ്ടായിരുന്നുവെന്ന് തോന്നിപ്പോകാം. എങ്കിലും നാട്ടുകാര്‍ ഒരു മയവുമില്ലാതെയാണ് യുവാവിനെ തല്ലി ചതച്ചത്. തിരക്കേറിയ റോഡില്‍ പെണ്‍കുട്ടിക്കൊപ്പം ബൈക്ക് റേസിംഗ് നടത്തിയ വിദ്യാര്‍ത്ഥിയും നാട്ടുകാരും തമ്മില്‍ കൂട്ടയടി നടക്കുകയായിരുന്നു. കൊടകര സ്വദേശിയും ചിയ്യാരം ഗലീലിയില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിയുമായ അമലും നാട്ടുകാരും തമ്മിലാണു സംഘര്‍ഷമുണ്ടായത്.

റേസിംഗിനിടെ ബൈക്കിന്റെ മുന്‍ഭാഗം ഉയര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ പിന്നിലിരുന്ന പെണ്‍കുട്ടി തെറിച്ച് റോഡില്‍ വീഴുകയായിരുന്നു. സഹായിക്കാനെത്തിയ നാട്ടുകാര്‍ ഒത്തുകൂടി അമലിനെ ചോദ്യം ചെയ്തു. ഇതിനിടെ, അമല്‍ നാട്ടുകാര്‍ക്കു നേരെ തിരിയുകയും കയര്‍ക്കുകയുമായിരുന്നു. പിന്നീട് കൈയ്യാങ്കളിയില്‍ എത്തുകയും നാട്ടുകാര്‍ യുവാവിനെ എടുത്തിട്ട് പെരുമാറുകയുമായിരുന്നു.

മര്‍ദ്ദനത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഒരാള്‍ കല്ലുകൊണ്ട് അമലിനെ തലയ്ക്കടിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. അമലിനെതിരെയും നാട്ടുകാരില്‍ കണ്ടാലറിയാവുന്നവര്‍ക്ക് എതിരെയും ഒല്ലൂര്‍ പൊലീസ് കേസെടുത്തു.അമലിന്റെ പരാതിയില്‍ ഒല്ലൂര്‍ പൊലീസ് കൊടകര സ്വദേശി ഡേവിസ്, ചീയാരം സ്വദേശി ആന്റോ എന്നിവര്‍ക്കെതിരെ കേസെടുത്തു. അമല്‍ മര്‍ദ്ദിച്ചെന്ന ഡേവിസിന്റെ പരാതിയില്‍ അമലിനെതിരെയും കേസെടുത്തിട്ടുണ്ട്. അമലും കൂട്ടുകാരും പ്രദേശത്ത് സ്ഥിരം ബൈക്ക് റേസിംഗ് നടത്താറുണ്ടെന്ന് ഒല്ലൂര്‍ പൊലീസ് പറയുന്നത്.

അതേസമയം, തന്നെ മര്‍ദ്ദിച്ചവരെ മുന്‍പരിചയമില്ലെന്നും അവര്‍ തന്നെ എന്തിനാണ് മര്‍ദ്ദിച്ചത് എന്ന് അറിയില്ലെന്നുമായിരുന്നു അമലിന്റെ പ്രതികരണം. പെണ്‍കുട്ടിക്കൊപ്പം ബൈക്കില്‍ യാത്ര ചെയ്തതാണോ അവരെ പ്രകോപിപ്പിച്ചത് എന്ന് അറിയില്ല. അതോ താന്‍ ധരിച്ച ജോക്കര്‍ വസ്ത്രമാണോ അവര്‍ക്ക് ഇഷ്ടമാവാതിരുന്നത് എന്നും അറിയില്ല. ബൈക്കില്‍ നിന്ന് വീണ് പരിക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിക്കാനല്ലേ നാട്ടുകാര്‍ ശ്രമിക്കേണ്ടത്. പകരം തന്നെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. എന്തിനാണ് തല്ല് കിട്ടിയത് എന്നുപോലും അറിയില്ല. മര്‍ദ്ദനത്തിനിടെ കേട്ടാല്‍ അറയ്ക്കുന്ന ഭാഷയില്‍ അസഭ്യം പറയുകയും ചെയ്തുവെന്നും അമല്‍ പറയുന്നു.

സഹപാഠികള്‍ക്കൊപ്പം ഭക്ഷണം കഴിക്കാന്‍ ബൈക്കില്‍ പുറത്തിറങ്ങിപ്പോഴാണ് സംഭവം. ബൈക്കില്‍ പെണ്‍കുട്ടിയുമൊത്ത് സഞ്ചരിച്ചത് ചോദ്യം ചെയ്തായിരുന്നു മര്‍ദ്ദനമെന്നും താന്‍ ധരിച്ചിരുന്ന വസ്ത്രത്തിന്റെ പേരിലും മര്‍ദ്ദിച്ചെന്നും അമല്‍ പറയുന്നുണ്ട്.

https://www.youtube.com/watch?v=SJuSszcPojI

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...