കോഴിക്കോട് താമരശ്ശേരിയിൽ ബഹുനില കെട്ടിടം തകർന്നു വീണു. 3 പേരുടെ നില ഗുരുതരമാണ് നിർമ്മാണത്തിലിരുന്ന കെട്ടിടമാണ് കർന്നത്. 15 ഓളം പേർക്ക് പരിക്ക് പറ്റിയിട്ടുണ്ട് . താമരശ്ശേരി നോളജ് സിറ്റിക്കകത്തെ ബഹുനില കെട്ടിടമാണ് ഇത്.
സംഭവ സ്ഥലത്ത് പരിശോധന നടക്കുകയാണ്. സ്ഥലത്ത് കൂടുതൽ പേർ കുടുങ്ങി കിടക്കുകയാണോ എന്ന് പരിശോധിച്ചു കൊണ്ടിരിക്കുകയാണ്. ഇതുവരെയും കൂടുതൽ വിവരങ്ങളൊന്നും അധികൃതർ പുറത്ത് വിട്ടിട്ടില്ല. പരിക്കേറ്റ 5 പേരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടം നടന്ന സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും അധികൃതർ പുറത്ത് വിട്ടിട്ടില്ല.
ഉച്ചയ്ക്ക് 12 ഓടെയായിരുന്നു അപകടം. നിര്‍മാണത്തിലിരുന്ന കെട്ടിടത്തിന്റെ വാര്‍ക്ക ജോലികളാണ് ഇന്ന് നടന്നിരുന്നത്. ഇത് പൂര്‍ത്തിയാകും മുന്‍പ് മേല്‍ക്കൂര താഴേയ്ക്ക് പതിക്കുകയായിരുന്നു.
കോണ്‍ക്രീറ്റ് മിക്സിന്റെയും അടിയില്‍ കുടുങ്ങിയ തൊഴിലാളികളെ പ്രദേശവാസികളാണ് രക്ഷിച്ചത്. സ്ഥലത്തേക്ക് പോലീസും ഫയര്‍ഫോഴ്സ് സംഘവും എത്തിയിട്ടുണ്ട്.