Connect with us

Hi, what are you looking for?

Exclusive

തുണിയില്ലാത്ത പെണ്ണുങ്ങളെ ശബരിമല കേറ്റിയ പിണറായി ക്രിസ്ത്യാനിയെ തമ്മിത്തല്ലിക്കുന്നു; ആഞ്ഞടിച്ച് പി സി ജോർജ്

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേരളത്തിലെ വിശ്വാസ സമൂഹത്തിനിടയിൽ ആരാധനാ ക്രമത്തിലെ പുതിയ രൂപ മാറ്റാതെ ചൊല്ലി ചൂടേറിയ ചർച്ചകളാണ് നടക്കുന്നത് . ചർച്ചകൾ എന്നതിനപ്പുറത്തേക്ക് തുറന്ന വാക് പോരിലേക്കും സംഘട്ടനത്തിലേക്കും വരെ കാര്യങ്ങൾ എത്തിയിരിക്കുന്നു എന്നതാണ് വസ്തുത. എന്നാൽ എന്താണ് ഈ തർക്കങ്ങൾക്കും ചേർച്ചക്കുറവുകൾക്കും കാരണമായ വിഷയം എന്നതാണ് ഏറെ കൗതുകകരമായ കാര്യം . പ്രാർഥനാ വേളയിൽ അതായത് ക്രിസ്തീയ ആരാധനാ വേളയിൽ വൈദികർ വിശ്വാസികൾക്ക് അഭിമുഖമായി നിൽക്കണോ അതോ അൾത്താരയ്ക്ക് അഭിമുഖമായി നിൽക്കണോ ? ചുരുക്കത്തിൽ ആർക്ക് നേരെ പുറം തിരിയണം , യേശുവിനു നേരെയോ അതോ വിശ്വാസികൾക്ക് നേരെയോ എന്ന് ചുരുക്കം. വത്തിക്കാൻ മാർപ്പാപ്പയുടെ പുതിയ മാറ്റങ്ങളുടെ ഭാഗമായി പ്രാർത്ഥനയിൽ ഐക്യവും തുല്യതയും ഒക്കെ പറഞ്ഞ് വിശ്വാസികളും പുരോഹിതരും ഒരേ ദിശയിൽ ആരാധനയിൽ പങ്കെടുക്കണം എന്ന ഉത്തരവ് കൊണ്ട് വരികയായിരുന്നു. എന്നാൽ സദാ സമയവും അത് സ്വീകര്യമല്ല എന്ന വാദം ഉയർന്നതോടെ അൽപ സമയം വിശ്വാസികൾക്ക് അഭിമുഖമായി ബാക്കി സമയം മുഴുവൻ വിശ്വാസികളെ പുറം തിരിഞ്ഞ് യേശുവിനു അഭിമുഖമായി അൾത്താരയിലേക്ക് നോക്കി നിൽക്കണം എന്നതാണ് പുതിയ ചട്ടം. എന്നാൽ ഇതോടെ വലിയ രീതിയിലുള്ള വിമർശനങ്ങളാണ് ഈ നയത്തിനെതിരെ വിശ്വാസ സമൂഹത്തിൽ നിന്നും പുരോഹിത സമൂഹത്തിൽ നിന്നുമടക്കം ഉണ്ടായത്. വർഷങ്ങളായി ശീലിച്ചു വരുന്ന ആരാധനാ ക്രമത്തിൽ മാറ്റം വരുത്താൻ തങ്ങൾക്ക് കഴിയില്ല എന്നാണ് പുരോഹിതരുടെ നിലപാട്. എന്നാൽ മാർപ്പാപ്പയുടെ നയത്തോട് ഐക്യ ദാർഢ്യം പ്രഖ്യാപിച്ച മാർ ജോസഫ് ആലഞ്ചേരി ബിഷപ്പ് പുതിയ രീതിയിൽ കുർബാന നടത്താൻ ആഹ്വാനം ചെയ്യുകയും, അത് നിഷേധിച്ച പള്ളിയിൽ താൻ കുർബാന നടത്തില്ല എന്നും, അടുത്ത ദിവസം പള്ളിയിൽ കുർബാന നടത്തുമെന്നും പറഞ്ഞു. ഇതിനെതിരെ ഒരുപറ്റം വിശ്വാസി സമൂഹം ആലഞ്ചേരി പിതാവിനെ വധിക്കുമെന്നും ആലഞ്ചേരിയുടെ ദിവസങ്ങൾ എണ്ണപ്പെട്ടു എന്നും തുടങ്ങിയ ഭീഷണി മുദ്രാവാക്യങ്ങൾ ഉയർത്തികൊണ്ട് പ്രധിഷേധപ്രകടനങ്ങൾ നടത്തുകയാണ്.

എന്നാൽ എന്തിന്റെ പേരിലാണെങ്കിലും ഒരു പുരോഹിതനെതിരെ വധഭീഷണി മുഴക്കുന്നത് വിശ്വാസസമൂഹത്തിനു കളങ്കമുണ്ടാക്കുന്ന ഒന്നാണ് എന്ന വിമർശനങ്ങളും ഒരു കൂട്ടയർ ഉയർത്തുന്നുണ്ട്. മുൻപ് കേരളത്തിൽ ലവ് ജിഹാദ് പോലെ തന്നെ ലഹരി ജിഹാദ്ഉം ഉണ്ട് എന്ന വിവാദ പരാമർശം നടത്തിയ ആളാണ് ബിഷപ് മാർ ആലഞ്ചേരി.ആ ഘട്ടത്തിൽ നിരവധി വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്ന ആലഞ്ചേരി പിതാവിന് പൂർണ പിന്തുണ അറിയിക്കുകയും ആലഞ്ചേരി പിതാവിന്റെ പരാമർശത്തോട് ചേർന്ന് നിൽക്കുകയും ചെയ്ത ശ്രീ പി സി ജോർജിന് ഇപ്പോൾ ഉയർന്നുവരുന്ന ഈ ആരാധനാ ക്രമങ്ങളുടെ മാറ്റങ്ങൾ സംബന്ധിച്ച വിഷയത്തിൽ ആലഞ്ചേരി പിതാവിന് എത്തിയോരെയുള്ള വധഭീഷണികളെ കുറിച്ച് എന്താണ് പറയാനുള്ളതെന്നു കേൾക്കാം.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...