Connect with us

Hi, what are you looking for?

Exclusive

ഒടുവിൽ ​ഗവർണറുടെ കാലിൽ വീണ് പിണറായി

​ഗവർണറും സർക്കാറും തമ്മിലുള്ള അസ്വാരസ്യം തുടങ്ങിയിട്ട് നാളുകൾ ഏറെയായി. ഇതുവരെയും വിഷയത്തിൽ യാതൊരു വിധ നീക്കു പോക്കും ഇല്ലാതെ തർക്കം തുടർന്നു പോവുകയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ വിഷയത്തിൽ നേരിട്ട് കണ്ട് വിഷയത്തിൽ ഇടപെട്ടാൽ ​ഗവർണർ അയയും എന്നായിരുന്നു പല ഭാ​ഗങ്ങളിൽ നിന്നും ഉയർന്ന് വന്ന് അഭിപ്രായം. എന്നാൽ താൻ പിടിച്ച് മുയലിന് നാല് കൊമ്പ് എന്ന് മട്ടിൽ സർക്കാറും ഒട്ടും വിട്ടുകൊടുക്കാൻ തയ്യാറാകാതിരുന്നത് അവസാനം നിവിർത്തികെട്ട് പിണറായി ​ഗവർണറുടെ കാലിൽ വീണിരിക്കുകയാണ്.

സര്‍വ്വകലാശാല വിഷയത്തില്‍ ഗവര്‍ണറെ അനുനയിപ്പിക്കാനുള്ള ശ്രമവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രം​ഗത്തേക്ക് എത്തിയത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ചാന്‍സിലറായി തുടരണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. അമേരിക്കന്‍ യാത്രയ്ക്ക് പോകും മുമ്പേ ആണ് ഗവര്‍ണറെ ഫോണില്‍ വിളിച്ച് അനുനയ ശ്രമം നടത്തിയത്. അമേരിക്കന്‍ യാത്രയെ കുറിച്ചും ഗവര്‍ണറുമായി സംസാരിച്ചു. സര്‍വ്വകലാശാല വിവാദം ഉയര്‍ന്ന ശേഷം ആദ്യമായാണ് മുഖ്യമന്ത്രി ഗവര്‍ണറുമായി സംസാരിക്കുന്നത്. വിദേശ യാത്രയ്ക്ക് പോകുന്ന വിവരമറിയിച്ച് ഗവർണർക്ക് നൽകിയ കത്തിലും ചാൻസിലർ പദവി ഏറ്റെടുക്കണമെന്ന അഭ്യർത്ഥന മുഖ്യമന്ത്രി നടത്തിയിട്ടുണ്ട്. ഇതേ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രി നേരത്തെ മൂന്ന് കത്തുകൾ ഗവർണർക്ക് നൽകിയിരുന്നു. എന്നാൽ ചാൻസിലർ പദവി ഏറ്റെടുക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നും പദവി ഏറ്റെടുത്താൽ കർശന നടപടി സ്വീകരിക്കുമെന്നാണ് ഗവർണറുടെ നിലപാട്.

എന്നാൽ ​ഗവർണറെ നേരിട്ട് കാണുന്നതിന് പകരം ഫോൺ വഴിയാണ് പിണറായി ബന്ധപ്പെട്ടിരിക്കുന്നത്. മാത്രമല്ല മറ്റൊരു ആചാരത്തിനും മാറ്റം കൊണ്ടുവരികയാണ് പിണറായി ഈ നടപടിയിലൂടെ . അതെന്തെന്നാൽ സ്വധവേ മുഖ്യമന്ത്രിമാർ വിദേശ യാത്ര നടത്തുമ്പോൾ ​ഗവർണറെ നേരിൽ കണാറുണ്ട്. എന്നാൽ ആ പതിവിവും മാറ്റം വരുത്തുകയാണ് പിണറായി. വിദ​ഗ്ധ ചികിത്സയ്ക്കായാണ് പിമറായി വിജയൻ ഇന്ന് അമേരിക്കയിലേക്ക് പുറപ്പെട്ടത്.

കൊച്ചിയില്‍ നിന്നും പുലര്‍ച്ചെ 4.40 ഓടെയാണ് മുഖ്യമന്ത്രിയും സംഘവും അമേരിക്കയിലേക്ക് പോയത്. ഭാര്യ കമല, പേഴ്സണല്‍ അസിസ്റ്റന്റ് സുനീഷ് എന്നിവരും മുഖ്യമന്ത്രിയെ അനു​ഗമിക്കുന്നുണ്ട്.രണ്ടാഴ്ചയോളം മുഖ്യമന്ത്രി അമേരിക്കയില്‍ തങ്ങും. ചികിത്സ പൂര്‍ത്തിയാക്കി ഈ മാസം 29 നാണ് മുഖ്യമന്ത്രി തിരികെ എത്തുക. മുഖ്യമന്ത്രി അമേരിക്കയില്‍ കഴിയുന്ന സമയത്തെ ചുമതല മറ്റ് മന്ത്രിമാര്‍ക്ക് ആര്‍ക്കും നല്‍കിയിട്ടില്ല. അവിടെനിന്ന് ഓണ്‍ലൈനായി മന്ത്രിസഭാ യോഗവും കോവിഡ് അവലോകന യോഗവും മറ്റും ചേരാനാണ് തീരുമാനം.

കണ്ണൂർ സർവ്വകാലാശാല വിഷയവുമായി ബന്ധപ്പെട്ടായിരുന്നു പ്രശ്നങ്ങളുടെ തുടക്കം. പിന്നീട് രാഷ്ട്രപതി റാം നാഥ് കോവിന്ദ് കേരളം സന്ദർശിക്കുന്ന സമയത്ത് അദ്ദേഹത്തിന് ഡി ലിറ്റ് നൽകണം എന്നും ​ഗവർണർ ആവശ്യപ്പെടുകയുണ്ടായി എന്നാൽ അതിന് സർക്കാർ വഴങ്ങിയിരുന്നില്ല. ഇതെല്ലാം സംസ്ഥാനത്ത് വലിയ തോതിലുള്ള പ്രശ്നങ്ങളായിരുന്നു സൃഷ്ടിച്ചത്. ​​ഗവർണർ കേരള സർവ്വകലാശാല വിസി നൽകിയ കത്തിലെ അക്ഷര പിശകും മറ്റും വലിയ ചർച്ചാ വിഷയമായി മാറിയിരുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...