Connect with us

Hi, what are you looking for?

Exclusive

ക്യാമ്പസ്സുകളെ കുരുതിക്കളമാക്കുന്നു, കെഎസ്‌യുവിനെ വെറുത്തുതുടങ്ങിയെന്ന് എം സ്വരാജ്

ഇടുക്കിയിലെ എസ്എഫ്‌ഐ പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ കെഎസ്‌യുവിനെ വിമര്‍ശിച്ച് മുന്‍ എം.എല്‍.എ എം. സ്വരാജ്. കലാലയങ്ങളെ കലാപഭൂമിയാക്കാന്‍ കെ.എസ്.യു കൊലക്കത്തിയെടുത്തത് മുതലാണ് ക്യാംപസ്സുകള്‍ അവരെ വെറുത്തു തുടങ്ങിയതെന്ന് സ്വരാജ് പറയുന്നു.

കലാലയങ്ങളെ കുരുതിക്കളമാക്കാന്‍ കൊലക്കത്തിയുമായി ഉറഞ്ഞുതുള്ളിയ കാലം മുതലാണ് കാമ്പസുകള്‍ കെ.എസ്.യു വിനെ വെറുത്തു തുടങ്ങിയത്. ചോരയിറ്റു വീഴുന്ന കത്തിയുമായി കാമ്പസിലെത്തുന്ന ഈ കൊലയാളിക്കൂട്ടങ്ങളെ അറപ്പോടെ അകറ്റി നിര്‍ത്താന്‍ വിദ്യാര്‍ത്ഥി സമൂഹം ഒന്നടങ്കം തീരുമാനിച്ചപ്പോള്‍ കെ.എസ്.യു വിന്റെ വിജയങ്ങള്‍ പഴങ്കഥയായി മാറി. കേരളീയ കലാലയങ്ങളുടെ മൂലയില്‍ പോലും ഇടമില്ലാത്തവരായി ഇന്ന് കെ.എസ്.യു മാറിക്കഴിഞ്ഞുവെന്നും പോസ്റ്റില്‍ പറയുന്നു.

കലാലയങ്ങളില്‍ വെറുക്കപ്പെട്ടവരായതിന് ശേഷവും അവര്‍ കൊലക്കത്തി താഴെ വെക്കാന്‍ തയ്യാറാവുന്നില്ലെന്നും, ചരിത്രത്തില്‍ നിന്നും ഒരു പാഠവും പഠിക്കാന്‍ തയ്യാറാവുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു.മാനവരാശിയുടെയാകെ ശത്രുക്കളായ കോണ്‍ഗ്രസ് നരാധമന്‍മാര്‍ക്കെതിരെ ,കൊടിയ നരഹത്യകള്‍ക്കെതിരെ ഈ നാടുണരും. കുട്ടികളുടെ ചോരയ്ക്കും അമ്മമാരുടെ കണ്ണുനീരിനും ഈ നരാധമ സംഘത്തെക്കൊണ്ട് കേരളം സമാധാനം പറയിക്കും. ഖദറിട്ട കൊലയാളിക്കൂട്ടങ്ങള്‍ നാടിന്റെ വെറുപ്പേറ്റ് ഒടുങ്ങും തീര്‍ച്ചയെന്നും സ്വരാജ് പറയുന്നു.

ഇന്ന് ഉച്ചയോടെയാണ് ഇടുക്കി എഞ്ചിനിയറിംഗ് കോളേജിലുണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് വിദ്യാര്‍ഥികള്‍ക്ക് കുത്തേറ്റത്. നെഞ്ചിന് കുത്തേറ്റ കണ്ണൂര്‍ സ്വദേശിയായ ധീരജിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...