Connect with us

Hi, what are you looking for?

Exclusive

പിണറായിയുടെ പല്ല് ജനങ്ങൾ പറിക്കും ചെന്നിത്തല‌‌

പാവപ്പെട്ടവൻ്റെ ഭൂമി ഏറ്റെടുത്ത് അവനെ വഴിയാധാരമാക്കി കൊണ്ടുവരുന്ന കെ റെയിലിനോട് ആർക്കും യോജിക്കാൻ കഴിയില്ലെന്ന് മുതിർന്ന കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇത്ര ധൃതി പിടിച്ച് ചെയ്യേണ്ട ഒരു പദ്ധതിയല്ല ഇത്. യുഡിഎഫ് ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടു പോകും. കഴിഞ്ഞ യുഡിഎഫ് സർക്കാർ ഒരു ബദൽ പദ്ധതി മുന്നോട്ടു വച്ചിരുന്നു. സബർബൻ ട്രെയിൻ. ഈ സർക്കാർ ആ പദ്ധതി ഏറ്റെടുക്കണം. ഇതിനെ കുറിച്ച് ചർച്ച ചെയ്യുവാൻ നിയമസഭാ സമ്മേളനം വിളിച്ചുകൂട്ടാൻ മുഖ്യമന്ത്രി തയ്യാറാകണം. കാരണം കെ റെയിലിനെക്കാളും ചിലവ് കുറഞ്ഞതും പരിസ്ഥിതിക പ്രശ്നങ്ങൾ ഇല്ലാത്ത പദ്ധതി കൂടിയാണത്. സംസ്ഥാനത്ത് അത് കൊണ്ട് വരുന്നതാകും കുറച്ച് കൂടി നല്ലത്.

ജനങ്ങളുടെ ആശങ്കങ്ങള മനസ്സിലാക്കി അതിൻ്റെ അടിസ്ഥാനത്തിൽ ഈ പദ്ധതി വേണ്ടെന്നു വയ്ക്കണം. അല്ലെങ്കിൽ ജനങ്ങൾ തന്നെ ഈ സർക്കാരിൻ്റെ പല്ലു പറിക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി. പല്ലു പറി പ്രസ്താവന ആദ്യം ഇറക്കിയത് സിപിഎം നേതാവും കണ്ണൂർ ജില്ലാ സെക്രട്ടറിയുമായ ഇ പി ജയരാജനായിരുന്നു . കെ റയിലിനെതിരെ യുഡിഎഫ് നടത്തുന്ന പ്രക്ഷോഭത്തിന് നേരെയാണ് ഇ പി ജയരാജൻ വിമർശിച്ച് രം​ഗത്തെത്തിയത്. ഇ പി ജയരാജന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശനും രം​ഗത്തെത്തിയിരുന്നു. കടലാസു പുലികൾ ബഹളമുണ്ടാക്കിയാൽ അതിനു മുന്നിൽ യുഡി എഫ് തോറ്റു കൊടുക്കില്ല എന്നായിരുന്നു വി ഡി യുടെ പ്രതികരണം.

അതേസമയം, പ്രതിപക്ഷം കടുത്ത നിലപാട് എടുക്കുമ്പോഴും സില്‍വര്‍ ലൈനുമായി മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും ആവർത്തിക്കുകയാണ്. നാടിനെ കൂടുതല്‍ അഭിവൃദ്ധിയിലേക്ക് നയിക്കാന്‍ സില്‍വര്‍ ലൈന്‍ പദ്ധതി ആവശ്യമാണ്. എതിര്‍പ്പിന് വേണ്ടി എതിര്‍പ്പ് ഉയര്‍ത്തുന്ന നിക്ഷിപ്ത താല്‍പ്പര്യകാര്‍ക്ക് മുന്നില്‍ സര്‍ക്കാര്‍ വഴങ്ങില്ലെന്ന് മുഖ്യമന്ത്രിയുടെ ഭാഷ്യം.

സമയലാഭത്തിന് പുറമെ കൂടുതല്‍ സ്ഥാപനങ്ങള്‍ വരാനും പദ്ധതി വഴിവയ്ക്കുമെന്നും കക്ഷിരാഷ്ട്രീയ ഭേദമന്യേ ഏല്ലാവരും പിന്തുണയ്ക്കുകയാണ് വേണ്ടതെന്നും മുഖ്യമന്ത്രി ചൂണ്ടികാട്ടി. കേരളത്തില്‍ ഒന്നും നടക്കില്ലെന്ന് ചിലര്‍ ശാപവാക്കുകള്‍ ഉരുവിട്ടുവെന്നും എന്നാല്‍ വികസനം കൊണ്ട് സര്‍ക്കാര് മറുപടി നല്‍കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

എന്നാൽ ജനങ്ങൾക്ക് വേണ്ടാത്ത ഒരു പദ്ധതി കമ്മീഷൻ അടിച്ചു മാറ്റം എന്ന ലക്ഷ്യത്തോടെ പൊതുജനങ്ങളുടെ മേൽ കെട്ടിവെയ്ക്കുമ്പോൾ ആദ്യം അവർ പ്രതിഷേധം ഉയർത്തും. എന്നാൽ എന്നിട്ടും സർക്കാർ പിന്നോട്ട് പോകുന്നില്ല എങ്കിൽ ചെന്നിത്തല പറഞ്ഞത് പോല ജനങ്ങൾ തന്നെ അടിച്ച് പല്ല് കൊഴിക്കും.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...