Connect with us

Hi, what are you looking for?

Exclusive

കിറ്റക്സിനെ തെലുങ്കാനയിലേക്ക് ഓടിച്ച് വിട്ട പിണറായി വ്യവസായികളെ തേടി തെലുങ്കാനയിൽ

കേരളത്തിലെ വ്യവസായ ശാലയായ കിറ്റെക്സിനെ കേരളത്തിൽ നിന്നും തെലുങ്കാനയിലേക്ക് ഓടിച്ച് വിട്ട് ഇപ്പോൾ തെലുങ്കാനയിലെ വ്യാവസായികളെ കണ്ട് കൂട്ടികൊണ്ട് വരാനുള്ള തയ്യാറെടുപ്പിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ. തെലങ്കാനയിൽ വ്യവസായ പ്രമുഖരുമായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കൂടിക്കാഴ്ച നടത്തും. ഐടി ഫാർമസി ബയോടെക്നോളജി മേഖലയിലെ മുൻനിര കമ്പനി പ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കും. ഇൻവെസ്റ്റ്മെൻറ് റോഡ് ഷോ എന്ന പേരിൽ ഹൈദരാബാദിലെ പാർക്ക് ഹയാത്ത് ഹോട്ടലിൽ വൈകിട്ട് അഞ്ച് മണിക്കാണ് കൂടിക്കാഴ്ച.

കേരളത്തിലേക്ക് പുതിയ നിക്ഷേപങ്ങൾ ക്ഷണിക്കുന്നതിനായാണ് യോഗം. സംസ്ഥാനത്തെ നിക്ഷേപസാധ്യതകൾ കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി വിശദീകരിക്കും. കേരളത്തിലെ വ്യാവസായ രംഗം നിക്ഷേപ സൌഹൃദമല്ലെന്ന് ആരോപിച്ച് കിറ്റക്സ് ഗ്രൂപ്പ് തെലങ്കാനയിലേക്ക് പോയി മാസങ്ങള്‍ക്കുള്ളിലാണ് തെലങ്കാനയില്‍ നിക്ഷേപകരുമായി മുഖ്യമന്ത്രി നേരിട്ട് കൂടികാഴ്ച നടത്തുന്നത് എന്നതാണ് ഇതിലെ ശ്രദ്ധേയമായ കാര്യം.

കേരളത്തിലെ സര്‍ക്കാര്‍ സംസ്ഥാനത്ത് നിക്ഷേപ സൌഹൃദത്തിനായി ചെയ്ത കാര്യങ്ങള്‍ മുഖ്യമന്ത്രി കൂടികാഴ്ചയില്‍ വിശദീകരിക്കും. സര്‍ക്കാര്‍ പ്രതിനിധികളും സംസാരിക്കും. ബയോടെക്നോളജി, ഐടി മേഖലയില്‍ നിന്നാണ് സംസ്ഥാന കൂടുതല്‍ നിക്ഷേപം പ്രതീക്ഷിക്കുന്നത് ഇതിന് വേണ്ട രീതിയിലാണ് ഇൻവെസ്റ്റ്മെൻറ് റോഡ് ഷോ നടത്തുന്നത്. കേരളത്തിലെ വ്യവസായ അന്തരീക്ഷത്തിനുതകുന്ന നിക്ഷേപകരുടെ നിര്‍ദേശങ്ങളും മുഖ്യമന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും കേള്‍ക്കും. രാജ്യസഭാ എംപി ജോൺ ബ്രിട്ടാസ് , ചീഫ് സെക്രട്ടറി വി പി ജോയ് , നോർക്ക പ്രിൻസിപ്പൾ സെക്രട്ടറി കെ ഇളങ്കോവൻ തുടങ്ങിയവർ പങ്കെടുക്കും.

കഴിഞ്ഞ ജൂലൈ മാസത്തിലാണ് കൊച്ചി ആസ്ഥാനമാക്കിയ കിറ്റക്സ് ഗാര്‍മെന്‍റ്സ് തെലങ്കാനയില്‍ 3500 കോടി നിക്ഷേപം നടത്താന്‍ പോകുന്നതായി പ്രഖ്യാപിച്ചത്. കേരളത്തില്‍ വ്യാവസായിക അന്തരീക്ഷം ഇല്ല എന്ന് ആരോപിച്ചായിരുന്നു കിറ്റക്സിന്‍റെ നീക്കം. പ്രത്യേക വിമാനം അയച്ചാണ് അന്ന് തെലങ്കാന സര്‍ക്കാര്‍ കിറ്റക്സിനെ ഹൈദരാബാദില്‍ വിളിച്ചുവരുത്തിയത്.

എന്തായാലും പിണറായി വെറും കൈയ്യോടെ മടങ്ങേണ്ടി വരുമോ എന്തോ ? ഇവിടെയുള്ളവരെ അടിച്ച് പുറത്താക്കിയിട്ട് മറ്റ് സ്ഥലങ്ങളിൽ പോയി കാല് പിടിച്ച് കൂട്ടിക്കൊണ്ട് വരാൻ നാണമില്ലേ എന്നാണ് സോഷ്യൽ മീഡിയയുടെ ചോദ്യം.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...