Connect with us

Hi, what are you looking for?

Exclusive

ബിന്ദു അമ്മിണിയുടെ ആക്രമണം .. ഉത്തരവാദി സർക്കാരെന്ന് കെ കെ രമ

ആക്ടിവിസ്റ്റായ ബിന്ദു അംമ്മിണി ആക്രമിക്കപ്പെട്ട സംഭവത്തിൽ സംസ്ഥാന സർക്കാരിനെതിർവെ ആഞ്ഞടിച്ച് കെ കെ രമ .
സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ പരാജയമാണ് ഈ സംഭവത്തിലൂടെ വ്യക്തമാവുന്നതെന്ന് കെ കെ രമ തന്റെ ഫേസ്‌ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

കോഴിക്കോട് ബീച്ചില്‍ വെച്ച്‌ യുവാവുമായി അടിപിടി കൂടുന്ന ബിന്ദു അമ്മിണിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ബിന്ദു അമ്മിണിക്ക് നേരെ കൈയാങ്കളി നടത്തുന്ന യുവാവിനെ ചെറുക്കാൻ ബിന്ദു അമ്മിണി നടത്തുന്ന പ്രത്യാക്രമണങ്ങളും, വീഡിയോയിൽ കാണാം . ബിന്ദു അമ്മിണി യുവാവിന്റെ മുണ്ടുരിഞ്ഞ്‌ ഓടയിലെറിഞ്ഞതും അയാളുടെ മൊബൈല്‍ തല്ലിപ്പൊട്ടിച്ചതും വീഡിയോയില്‍ കാണാം.
വാഹനവുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിന് വഴി വെച്ചതെന്നാണ് പോലീസിന്റെ വിശദീകരണം . എന്നാൽ എന്തിന്റെ പേരിലായാലും ഒരു സ്ത്രീക്ക് നേരെ നടന്ന ഇത്തരമൊരു ആക്രമണം സാംസ്കാരിക കേരളത്തിന് അപമാനം തന്നെയാണ് . ഇതിനെതിരെയാണ് കെ കെ രമ രംഗത്തെത്തിയത്.
ഒരു സ്ത്രീയും അഭിമുഖീകരിക്കാന്‍ പാടില്ലാത്ത ആക്രമണവും വേദനയുമാണ് ബിന്ദു അമ്മിണി ഇന്ന് ഏറ്റുവാങ്ങിയത് എന്നായിരുന്നു കെ കെ രമയുടെ പ്രതികരണം.
നിരന്തരമായി അക്രമിക്കപ്പെടുമ്ബോഴും ബിന്ദു അമ്മിണിക്ക് ആവശ്യമായ സുരക്ഷ ഒരുക്കാന്‍ ആഭ്യന്തര വകുപ്പിന്നും പോലീസിന്നും കഴിയാത്തതെന്തുകൊണ്ടാണ് എന്നും കെ കെ രമ ചോദിക്കുന്നു . ശബരിമല ദർശനം നടത്തിയതോടെ ബിന്ദു അമ്മിണി കേരളം ജനനതയ്ക്ക് വെറുക്കപ്പെട്ടവളായി എങ്കിൽ അതിനായി അവർക്ക് എല്ലാ വിധ പിന്തുണയോ നൽകി പോലീസ് സുരക്ഷയോടെ ആരെ അയ്യപ്പ സന്നിധാനത്ത് എത്തിച്ച സർക്കാരും പോലീസും ഒരേ പോലെ ഇതിൽ പങ്കാളികളല്ലേ . എന്നാൽ പിണറായി സർക്കാരിന്റെ വാശി നടപ്പാക്കാൻ ബിന്ദു അമ്മിണിയേയും കൂട്ടരെയും മല കയറ്റി നവോത്‌ഥാന നായികാ പരിവേഷം നൽകിയ ശേഷം ഇപ്പോൾ വര്ഷങ്ങളായി അതിൻെറ അനന്തര ഫലങ്ങൾ അനുഭവിക്കുന്ന ഇവർക്ക് സംരക്ഷണമൊരുക്കാൻ കഴിയാതെ തെരുവ് പട്ടികളെപ്പോലെ തല്ലി ച്ചതാക്കാൻ ഇട്ടെറിഞ്ഞു കൊടുക്കുന്നത് ആഭ്യന്തര വകുപ്പിന്റെയും പോലീസിന്റെയും പിടിപ്പുകേടല്ലാതെ മറ്റൊന്നുമല്ല കാരണം. അത് കൊണ്ട് തന്നെ ബിന്ദു അമ്മിണിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ഈ സര്‍ക്കാര്‍ തന്നെയാണ് ഉത്തരവാദി.

https://www.youtube.com/watch?v=DvD_PEV6jZM


കെ കെ രമയുടെ പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:

അഭിഭാഷകയും കോളജ് അദ്ധ്യാപികയും ആക്ടിവിസ്റ്റുമായ ബിന്ദു അമ്മിണി നിരന്തരമായി ആക്രമിക്കപ്പെടുകയാണ്. ഇന്ന് വൈകുന്നേരം അവര്‍ നേരിട്ട ആക്രമണം കണ്ടു നില്‍ക്കാനാവില്ല. എന്തൊരവസ്ഥയാണ് നമ്മുടെ നാടിന്റേത് ? ഒരു സ്ത്രീയും അഭിമുഖീകരിക്കാന്‍ പാടില്ലാത്ത ആക്രമണവും വേദനയുമാണ് ഇന്ന് അവര്‍ ഏറ്റുവാങ്ങിയത്.

നിരന്തരമായി അക്രമിക്കപ്പെടുമ്ബോഴും ബിന്ദു അമ്മിണിക്ക് ആവശ്യമായ സുരക്ഷ ഒരുക്കാന്‍ ആഭ്യന്തര വകുപ്പിന്നും പോലീസിന്നും കഴിയാത്തതെന്തുകൊണ്ടാണ് ? ആഭ്യന്തര വകുപ്പിന്റെയും പോലീസിന്റെയും പിടിപ്പുകേടല്ലാതെ മറ്റൊന്നുമല്ല കാരണം.
ബിന്ദു അമ്മിണിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ഈ സര്‍ക്കാര്‍ തന്നെയാണ് ഉത്തരവാദി.അഭിഭാഷകയും കോളജ് അദ്ധ്യാപികയും ആക്ടിവിസ്റ്റുമായ ബിന്ദു അമ്മിണി നിരന്തരമായി ആക്രമിക്കപ്പെടുകയാണ്. ഇന്ന് വൈകുന്നേരം അവര്‍ നേരിട്ട ആക്രമണം കണ്ടു നില്‍ക്കാനാവില്ല. എന്തൊരവസ്ഥയാണ് നമ്മുടെ നാടിന്റേത് ?

ഒരു സ്ത്രീയും അഭിമുഖീകരിക്കാന്‍ പാടില്ലാത്ത ആക്രമണവും വേദനയുമാണ് ഇന്ന് അവര്‍ ഏറ്റുവാങ്ങിയത്.
നിരന്തരമായി അക്രമിക്കപ്പെടുമ്ബോഴും ബിന്ദു അമ്മിണിക്ക് ആവശ്യമായ സുരക്ഷ ഒരുക്കാന്‍ ആഭ്യന്തര വകുപ്പിന്നും പോലീസിന്നും കഴിയാത്തതെന്തുകൊണ്ടാണ് ? ആഭ്യന്തര വകുപ്പിന്റെയും പോലീസിന്റെയും പിടിപ്പുകേടല്ലാതെ മറ്റൊന്നുമല്ല കാരണം.
ബിന്ദു അമ്മിണിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ഈ സര്‍ക്കാര്‍ തന്നെയാണ് ഉത്തരവാദി.

ജനാധിപത്യബോധ്യമുള്ള മുഴുവന്‍ മനുഷ്യരും ഒറ്റക്കെട്ടായി ഇതിനെതിരെ രംഗത്തുവരേണ്ടതുണ്ട്.
കെ.കെ രമ.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...