Connect with us

Hi, what are you looking for?

Exclusive

ജനങ്ങളെ പൂട്ടിയിടുന്നതാണ് ഭരിക്കാൻ സുഖം,ഹരീഷ് പേരാടിയുടെ കുറിപ്പ് ശ്രദ്ധേയമാകുന്നു

സമൂഹത്തിൽ നടക്കുന്ന കാര്യങ്ങളൊക്കെ തന്റെ ഫേസ്ബുക് കുറിപ്പിലൂടെ അഭിപ്രായം അറിയിക്കുന്ന വ്യക്തിയാണ് നടൻ ഹരീഷ് പേരടി. കുറച്ച് ദിവസങ്ങൾക്ക് മുൻപ് കെ റെയിൽ ആവശ്യമാണെന്ന അഭിപ്രായവുമായി ഫേസ്ബുക് കുറിപ്പിലൂടെ തന്റെ അഭിപ്രായം അറിയിച്ചു കൊണ്ട് നടൻ രംഗത്ത് വന്നിരുന്നു. കെ റെയിൽ വിഷയത്തിൽ അദ്ദേഹത്തിന്റെ അഭിപ്രായത്തിനു പിന്തുണ ലഭിച്ചില്ലെന്ന് മാത്രമല്ല ജനങ്ങളുടെ ഭാഗത്ത് നിന്നും അദ്ദേഹത്തിന് വിമർശനങ്ങളാണ് നേരിടേണ്ടി വന്നത്. എന്നാൽ ഇപ്പോൾ വിഷയം അതല്ല. ഒമിക്രോണിന്റെ പേരിൽ ലോക്‌ഡോൺ കൊണ്ട് വരാൻപദ്ധതിയുണ്ടെങ്കിൽ അത് ശുദ്ധ അസംബന്ധമാണെന്ന് പറഞ്ഞു കൊണ്ടാണ് നടൻ തന്റെ ഫേസ്ബുക് കുറിപ്പ് പങ്കു വെച്ചിട്ടുള്ളത്. കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെയാണ്:

ലോക്ക് ഡൗൺ ലോക വ്യാപകമായി പരാജയപ്പെട്ട സംഗതിയാണെന്ന് ലോകജനതക്കു മുഴുവൻ അവരുടെ ജീവിതം കൊണ്ട് തന്നെ ബോധ്യപ്പെട്ടതാണ്..ഇനി ഒമിക്രോണിന്റെ പേരും പറഞ്ഞ് പൂട്ടിയിടാനാണ് പരിപാടിയെങ്കിൽ ശുദ്ധ അസംബന്ധമായിരിക്കും…എല്ലാ ഭരണ കൂടങ്ങൾക്കും ഭരിക്കാൻ സുഖം ജനങ്ങളെ പുട്ടിയിടുന്നതാണ് …EMI അടക്കാനുള്ള സാധരണ മനുഷ്യർക്ക് പൊതുജീവിതം തുറന്നു കിടന്നേ പറ്റു…അതുകൊണ്ട് 15 വയസ്സിനുതാഴെയുള്ള കുട്ടികൾക്കും വാക്സിൻ എത്രയും പെട്ടന്ന് കൊടുക്കാനുള്ള സംവിധാനമുണ്ടാക്കുക…വൈറസിനെ ശാസ്ത്രിയമായി നേരിടുക …ഒമിക്രോൺ മോക്രോൺ ആവും മൊക്രോൺ ക്രോൺ ആവും അവസാനം ക്രോൺ വെറും ണർർ ആയി നമ്മുടെ ജീവിതത്തോട് ജലദോഷം പോലെ പൊരുത്തപ്പെടാൻ തുടങ്ങും…ഈ അവസ്ഥകളെ നേരിടാൻ പുതിയ ആയുധങ്ങൾ,പുതിയ വാക്സിനുകൾ തരിക …സ്വയം നിയന്ത്രിതമായ ജീവിതത്തിലൂടെ പോരാടാൻ ജനം തയ്യാറാണ്..അടച്ചുപുട്ടിയിരിക്കാൻ ഞങ്ങളുടെ സാഹചര്യം അനുവദിക്കുന്നില്ല…ഇനി ഇരുന്നേ പറ്റുവെങ്കിൽ കിറ്റ് മാത്രം പോരാ…ഞങ്ങളുടെ EMIയും നിങ്ങൾ തവണ തെറ്റാതെ അടച്ചുതീർക്കണം…ഞങ്ങൾക്ക് ജീവിക്കണം…ജനം ബാക്കിയായാൽ മാത്രമേ വോട്ടു കുത്താൻ ആളുണ്ടാവു…എന്ന് മാത്രം ഓർമ്മിക്കുക…

സർക്കാർ വീണ്ടുമൊരു അടച്ചിടൽ നടപടിയിലേക്കു നീങ്ങുകയാണെങ്കിൽ ജനങ്ങൾ പ്രതിസന്ധിയിലാകുമെന്നും സാധാരണക്കാരെ സംബന്ധിച്ചിടത്തോളം വീണ്ടുംകേരളത്തിൽ ലോക്‌ഡോൺ വരികയാണെങ്കിൽ അത് ഉൾകൊള്ളാൻ കഴിയുന്ന ഒന്നല്ല എന്നും ഹരീഷ് പേരടിവ്യക്തമാക്കുന്നു. കൂടാതെ ഇപ്പോൾ നാം ഭീതിയോടെ കാണുന്ന ഒമിക്രോൺ കാലക്രമേണ നമ്മുടെ ജീവിതത്തോട് ജലദോഷം പോലെ പൊരുത്തപ്പെടുമെന്നും ഹരീഷ് പറയുന്നു. ഒമിക്രോൺ,കൊറോണ തുടങ്ങിയ അവസ്ഥകൾ നേരിടുന്നതിനായി അതിനു ആവിശ്യമായ പുതിയ ആയുധങ്ങളും വാക്സിനുകളും ജനങ്ങൾക്ക് നൽകുകയെന്ന് നടൻ തന്റെ കുറിപ്പിലൂടെ ആവശ്യപെടുന്നു. മാത്രമല്ല ജനങ്ങൾ ബാക്കിയായാൽ മാത്രമേ വോട്ടു കുത്താൻ ആളുണ്ടാകു എന്ന മുന്നറിയിപ്പും സർക്കാരിന് നൽകി കൊണ്ടാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്. ഇതിനു മുന്പും വ്യത്യസ്ത ഫേസ്ബുക് കുറിപ്പുകളുമായി നടൻ രംഗത്ത് വന്നിരുന്നു. അതിലൊന്നാണ് നാടക അക്കാദമിയ്ക്ക് രൂപം നൽകുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന് നടൻ ഒരു കത്തെഴുതിയത് .നാടക രംഗത്തോട് കാണിക്കുന്ന അവഗണനയെ കുറിച്ചായിരുന്നു കത്തിന്റെ ഉള്ളടക്കം.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...