സംസ്ഥാന സഹകരണ വകുപ്പ് മന്ത്രിയും ഏറ്റുമാനൂര്‍ എംഎല്‍എയുമായ വിഎന്‍ വാസവന്റെ ഔദ്യോഗിക വാഹനം അപകടത്തില്‍പ്പെട്ടു. മന്ത്രിയുടെ ഔദ്യോഗിക വാഹനം പിക്ക് അപ്പ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു .
അപകടത്തിൽ മന്ത്രിയ്ക്ക് പരിക്കുകളൊന്നും ഇല്ല. ഇന്ന് ഉച്ചയ്ക്ക് പാമ്പാടി വട്ടമലപ്പടിയിൽ വെച്ചായിരുന്നു സംഭവം നടന്നത്. മന്ത്രിയുടെ ഗൺമാന് പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
പാമ്പാടി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക പരിശോധനയ്ക്കുശേഷം മന്ത്രി മറ്റൊരു വാഹനത്തിൽ കോട്ടയത്തേക്ക് തിരിച്ചു.