Connect with us

Hi, what are you looking for?

Exclusive

കുളിക്കാനിറങ്ങിയതിനിടെ അദ്ധ്യാപകൻ ചാലിയാർ പുഴയിൽ മുങ്ങി മരിച്ചു

കുളിക്കാനിറങ്ങിയതിനിടെ മലപ്പുറം ചാലിയാര്‍ പുഴയില്‍ കോളജ് അധ്യാപകന്‍ മുങ്ങിമരിച്ചു. നിലമ്പൂര്‍ അമല്‍ കോളജിലെ കായികാധ്യാപകനാണ് അപകടത്തിൽപെട്ട് മരിച്ചത്. കണ്ണൂര്‍ സ്വദേശിയായ മുഹമ്മദ് നജീബാണ് മരിച്ചത്. പിതാവിനൊപ്പം ചാലിയാര്‍ പുഴയിലെ മയിലാടി കടവില്‍ കുളക്കാനിറങ്ങുന്നതിനിടെയായിരുന്നു അപകടത്തിൽപെട്ടത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. സംഭവം നടക്കുമ്പോൾ ഭാര്യ സഹോദരിയുടെ ഭര്‍ത്താവും പിതാവുമായിരുന്നു നജീബിനൊപ്പമുണ്ടായിരുന്നത്. പുഴയില്‍ മീന്‍ പിടിക്കാനെത്തിയവരാണ് അപകടത്തില്‍പ്പെട്ടവരെ രക്ഷപെടുത്തിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും നജീബിനെ രക്ഷപെടുത്താനായില്ല. അതിനിടെ പൊന്നാനിയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ മൂന്ന് മത്സ്യത്തൊഴിലാളികളെ കാണാതായിട്ടുണ്ട്. പൊന്നാനി അഴീക്കല്‍ സ്വദേശി കളരിക്കല്‍ ബദറു, ജമാല്‍, തമിഴ്‌നാട് സ്വദേശി ശിവ എന്നിവരെയാണ് കാണാതായിരുന്നത്. വെള്ളിയാഴ്ച്ച കരയില്‍ നിന്ന് മത്സ്യബന്ധനത്തിനായി പുറപ്പെട്ട ഇവരുടെ വള്ളം ഇന്നലെ തിരിച്ചെത്തേണ്ടതായിരുന്നു. ഫോണ്‍ ബന്ധവും വിഛേദിക്കപ്പെട്ട നിലയിലാണ്. കോസ്റ്റല്‍ ഗാര്‍ഡിന്റെ നേതൃത്വത്തില്‍ കാണാതായവര്‍ക്കുവേണ്ടി തെരച്ചില്‍ ആരംഭിച്ചു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...