Connect with us

Hi, what are you looking for?

Exclusive

പോര് മുറുകുന്നു രാഷ്ട്രപതിയെയും അപമാനിച്ച് പിണറായി

മുഖ്യമന്ത്രി പിണറായി വിജയനും ​ഗവർണർ ആരിഫ് മുഹമ്മദ് ഖാനും തമ്മിലുള്ള പേര് അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണ്. ​ഗവർണർക്ക് പിണറായി അതിന്റെ മാന്യതയും മര്യാദയും നൽകാത്തതാണ് അദ്ദേഹത്തെ ചൊടിപ്പിച്ചിരിക്കുന്നത്. മാത്രമല്ല അതന്റെ നിർദേശങ്ങൾക്ക് പിണറായി പുല്ലുവില കൽപ്പിക്കുന്നതും ​ഗവർണറെ അസ്വസ്തനാക്കിയിട്ടുണ്ട്. മാത്രമല്ല രാഷ്ട്രപതി റാം നാഥ് കോവിന്ദിനെയും പിണറായി അപമാനിച്ചിരിക്കുന്നു എന്നാണ് ​ഗവർണറുടെ പക്ഷം. രാജ്യത്തെ പ്രമുഖരായ വ്യക്തികൾക്ക് അല്ലെങ്കിൽ പലരാജ്യങ്ങളിലും ഏതെങ്കിലും മേഖലകളിൽ വലിയ സംഭാവനകൾ നൽകിയിടുള്ള ആൾക്കാർക്ക് നൽകുന്ന ഒരു ബഹുമതിയാണ് ഡി ലിറ്റ് ബിരുദം. ഇത് രാഷ്ട്രപതിക്ക് നൽകാൻ ​ഗവർണർ ആ​ഗ്രഹിച്ചെങ്കിലും അതിന് പിണറായി ഇടം കോലിട്ടിരിക്കുകയാണ്. ഇതാണ് ഇപ്പോഴത്തെ പോരിന് പിന്നിലെ കാരണം.

പിണറായിയുടെ ഈ പ്രവർത്തി മൂലം രാഷ്ട്രപതി രാം നാഥ് കോവിന്ദിനേയും കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനേയും പിണറായി സര്‍ക്കാറും കേരള സര്‍വകലാശാലയും അപമാനിച്ചിരിക്കുകയാണ്. കേരള സന്ദര്‍ശനത്തിനെത്തിയ രാഷ്ട്രപതിക്ക് ഡി ലിറ്റ് നല്‍കണമെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നിര്‍ദേശം കേരള സര്‍വകലാശാല നിരസിക്കുകയായിരുന്നു. രാജ്യത്തിന്റെ പ്രഥമ പൗരന് ഡി ലിറ്റ് നല്‍കാന്‍ സര്‍ക്കാരിനും കേരള സര്‍വകലാശാല സിന്‍ഡിക്കറ്റിനും താത്പര്യമില്ലെന്നാണ് വൈസ് ചാന്‍സലര്‍ ഡോ.വി.പി.മഹാദേവന്‍ പിള്ള രേഖാമൂലം ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്കു നല്‍കിയ മറുപടി. ഈ മറുപടിയില്‍ അപമാനിതനായാണ് ഗവര്‍ണര്‍ രാജ്യത്തിന്റെ അന്തസിനു ചേരാത്ത പലതും നടന്ന് എന്ന് തുറന്നടിച്ചത്. താന്‍ ചാന്‍സലര്‍ പദവി വഹിക്കുമ്പോള്‍ രാജ്യത്തിന്റെ അഭിമാനത്തിനു ക്ഷതം ഉണ്ടാക്കുന്ന തീരുമാനങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടായെന്നു ഗവര്‍ണര്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.

കേരള വിസിയെ വിളിച്ചു വരുത്തിയാണു രാഷ്ട്രപതിക്കു ഡി ലിറ്റ് നല്‍കണമെന്നു ഗവര്‍ണര്‍ നിര്‍ദേശിച്ചത്. ഇക്കാര്യം അദ്ദേഹം രേഖാമൂലം നല്‍കുകയും ചെയ്തു. ഇതിന് മുന്‍പ് കെ.ആര്‍.നാരായണനു ഡി ലിറ്റ് അനുവദിച്ച കീഴ്‌വഴക്കമുണ്ട്. ഗവര്‍ണറുടെ നിര്‍ദേശം വൈസ് ചാന്‍സലര്‍, സിന്‍ഡിക്കറ്റ് അംഗങ്ങളെ അറിയിച്ചു. അവര്‍ ഭരണ നേതൃത്വത്തിന്റെ അഭിപ്രായം തേടി. എന്നാൽ രാഷ്ട്രപതിക്കു ഡി ലിറ്റ് നല്‍കാന്‍ താല്‍പര്യം ഇല്ലെന്നായിരുന്നു മറുപടി. തുടര്‍ന്നാണു വിസി ഗവര്‍ണറെ നേരില്‍ കണ്ട് രേഖാമൂലം വിവരം അറിയിച്ചത്.

അതേസമയം, സിന്‍ഡിക്കറ്റ് യോഗം ചേരാതെയാണു തീരുമാനം എടുത്തത്. സിന്‍ഡിക്കറ്റ് ചേര്‍ന്നാല്‍ അംഗങ്ങളായ 6 സര്‍ക്കാര്‍ പ്രതിനിധികള്‍ക്ക് അവിടെ സര്‍ക്കാരിന്റെ അഭിപ്രായം പറയേണ്ടി വരുമായിരുന്നു. അത് ഒഴിവാക്കാന്‍ യോഗം തന്നെ വേണ്ടെന്നു വയ്ക്കുകയായിരുന്നു.

തന്നെ അവഹേളിച്ചതിനു മറുപടി എന്ന പോലെ എന്നപോലെ സംസ്‌കൃത സര്‍വകലാശാലയില്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചവര്‍ക്കു ഡി ലിറ്റ് നല്‍കാനുള്ള തീയതി ഗവര്‍ണറും മരവിപ്പിക്കുയായിരുന്നു. മുന്‍ വിസി ഡോ.എന്‍.പി.ഉണ്ണി, നടി ശോഭന, ഡോ.ടി.എം.കൃഷ്ണ എന്നിവര്‍ക്കു ഡി ലിറ്റ് നല്‍കാനാണു സംസ്‌കൃത സര്‍വകലാശാല തീരുമാനിച്ചത്. ഇതു സംബന്ധിച്ച സിന്‍ഡിക്കറ്റ് യോഗത്തിന്റെ നിര്‍ദേശം ഗവര്‍ണര്‍ അംഗീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍, രാഷ്ട്രപതിക്ക് ഡി ലിറ്റ് നല്‍കാന്‍ താത്പര്യമില്ലെന്ന് അറിയച്ചതോടെ കാലടി സര്‍വകലാശാല പരിപാടിയും ഗവര്‍ണര്‍ മരവിപ്പിക്കുകയായിരുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...