Connect with us

Hi, what are you looking for?

Exclusive

മോദിയെ താഴെയിറക്കാനുള്ള ചര്‍ച്ച,പിണറായിയുടെ ഏറ്റവും വലിയ തമാശയെന്ന്, കെ മുരളീധരന്‍

ഗുണ്ടകളില്‍ നിന്ന് സ്വന്തം പോലീസിനെ രക്ഷിക്കാന്‍ കഴിയാത്ത മുഖ്യമന്ത്രിയാണ് ഞങ്ങളെ പേടിപ്പിക്കുന്നതെന്ന് കെ മുരളീധരന്‍ എംപി. പത്ത് ഹിന്ദുക്കളെ ചീത്ത പറഞ്ഞാല്‍ ന്യൂനപക്ഷങ്ങള്‍ അദ്ദേഹത്തിന് വോട്ടു ചെയ്യുമെന്നാണോ ധാരണയെന്നും മുരളീധരന്‍ ചോദിക്കുന്നു. പിണറായി പറഞ്ഞത്, കണ്ണൂരില്‍ ചേരുന്ന പാര്‍ട്ടി കോണ്‍ഗ്രസ് എങ്ങനെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ താഴേയിറക്കാമെന്നാണ് ചര്‍ച്ച ചെയ്യുന്നതെന്നാണ്. ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ തമാശയാണിതെന്ന് കെ മുരളീധരന്‍ പുച്ഛിക്കുന്നു. കെ റെയിലിനെതിരെ പല ചോദ്യങ്ങളും ഉന്നയിക്കുമ്പോള്‍ ഞങ്ങളെയെല്ലാം വികസന വിരോധികളാക്കി, ചുട്ടുകളയുമെന്നൊക്കെ പറഞ്ഞുള്ള മുഖ്യമന്ത്രിയുടെ പ്രസംഗം കേട്ടാല്‍ ഗുണ്ടകളുടെ കൈയ്യീന്നു സ്വന്തം പോലീസിനെ രക്ഷിക്കാന്‍ കഴിയാത്ത മുഖ്യമന്ത്രിയാണ് ഞങ്ങളെ പേടിപ്പിക്കാന്‍ നില്‍ക്കുന്നതെന്നേ പറയാന്‍ കഴിയുകയുള്ളൂ.

പിന്നെ എപ്പോഴും പറയുന്ന സ്ഥിരം പല്ലവി, ഇന്ത്യ മുഴുവന്‍ പിടിച്ചെടുക്കുമെന്ന്. ഒരു സംസ്ഥാനത്തു മാത്രമുള്ള പാര്‍ട്ടിയാണിത്. 25 വര്‍ഷം ഭരിച്ച ത്രിപുരയില്‍ ഭരിച്ച പാര്‍ട്ടിക്ക് ഇപ്പോള്‍ ഇറങ്ങി നടക്കാന്‍ പറ്റാത്ത അവസ്ഥയാണ്. ത്രിപുരയിലെ സഖാക്കളെ രക്ഷിക്കാന്‍ മിഠായിത്തെരുവില്‍ പാട്ടകുലുക്കുകയാണ് ഇവരെന്നും മുരളീധരന്‍ വിമര്‍ശിക്കുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...