Connect with us

Hi, what are you looking for?

Exclusive

പിണറായിയുടെ ധൂർത്ത് മന്ത്രിയുടെ ഓഫീസിൽ ശുചിമുറിയ്ക്ക് 4 ലക്ഷം

പിണറായി വിജയൻ സർക്കാറിൻരെ മറ്റൊരു ധൂർത്തിന്റെ വാർത്തയാണ് ഇന്ന് നിങ്ങൾ പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. കടത്തിൻ മേൽ കടവുമായി കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ഞെരുങ്ങുന്നതിനിടെ വീണ്ടും ധൂര്‍ത്തുമായി സര്‍ക്കാര്‍. സാംസ്കാരിക- യുവജനകാര്യവകുപ്പ് മന്ത്രി സജി ചെറിയാന്‍റെ ഓഫീസില്‍ ശുചിമുറി നിര്‍മ്മിക്കാനായി അനുവദിച്ചത് നാല് ലക്ഷത്തി പതിനായിരം രൂപ. സെക്രട്ടേറിയറ്റിലെ അനക്സ് -1 കെട്ടിടത്തിലുള്ള മന്ത്രിയുടെ ഓഫിസില്‍ ശുചി മുറി നിര്‍മ്മിക്കാനാണ് 4,10000 രൂപ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.

പട്ടിണി പാവങ്ങളും കൊവിഡ് മൂലം ആത്മഹത്യ ചെയ്യേണ്ടി വന്ന കുറച്ചു പേരും ഉള്ള നാടാണ് ഇതെന്ന് മറന്ന് പോകരുത്. ഈ സമയത്ത് അവരെഓക്കെ സഹായിക്കുന്നതിന് പകരം ഒരു ശുചിമുറിക്കായി ലക്ഷങ്ങളാണ് പൊടിപൊടിക്കുന്നത്. കൂനൂരിലെ ഹെലികോപ്റ്റർ അപകടത്തിൽ മരണപ്പെട്ട ധീര ജവാൻ പ്രദീപിന്റെ കുടുംബത്തിന് സഹായിക്കാൻ പിണറായി ചിലാക്കിയത് 5 ലക്ഷമായിരുന്നു. കയറിക്കിടക്കാൻ ഒരു വീടുപോലുമില്ലാത്തവർക്ക് വീട് വച്ചുനൽകുന്ന പദ്ധതിയാണല്ലോ ലൈഫ് മിഷൻ അതിൽ ഒരാളുടെ മുഴുവൻ വീട് നിർമ്മിക്കാൻ 4 ലക്ഷം രൂപയാണ് സർക്കാർ കൊടുക്കുന്നത്. ഇങ്ങനെയൊക്കെ നടക്കുന്നിടത്താണ്. ഒരു മന്ത്രിയുടെ ഓഫീസിൽ പുതിയ ശുചി മുറി നിർമിക്കാൻ 4 ലക്ഷം ചിലവാക്കുന്നത്.

പൊതുജനങ്ങൾ ആവശ്യങ്ങളുമായി രം​ഗത്തെത്തുമ്പോൾ കൈയ്യിൽ കാശില്ല. സർക്കാർ പാപ്പരാണ് എന്ന് പറയാൻ ഒരു മടിയും കാട്ടാറില്ലല്ലോ എന്നാൽ ഇത്തരത്തിൽ ധൂർത്തടിക്കാൻ പണമുണ്ട് താനും.

എന്തായാലും ഈ തുക സെക്രട്ടേറിയേറ്റ് ജനറല്‍ സര്‍വ്വീസ് എന്ന കണക്കിനത്തില്‍ നിന്നും വഹിക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്‍റ് എക്യിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് അനുമതി നല്‍കി. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെയാണ് ലക്ഷങ്ങള്‍ പൊടിച്ച് മന്ത്രിയുടെ ഓഫീസില്‍ ശുചിമുറി പണിയുന്നത്. എന്നാൽ അതിനെക്കാൾ രസം എന്ന് പറയുന്നത് മന്ത്രി സജി ചെറിയാന്റെ വിശദീകരണമാണ്. തന്‍റെ ഓഫീസില്‍ ശുചി മുറി ഇല്ലായിരുന്നെന്നും എത്ര രൂപയാണ് ശുചിമുറി പണിയുന്നതിനായി അനുവദിച്ചതെന്ന് ശ്രദ്ധിച്ചിട്ടില്ലെന്നുമാണ് മന്ത്രിയുടെ വിശദീകരണം.

വിശ്വസിച്ചു പാവപ്പെട്ട ഞങ്ങൾ പൊതുജനം നിങ്ങൾ പറയുന്നത് കേട്ട് പച്ചവെള്ളം തൊടാതെ വിഴുങ്ങിയിട്ടുണ്ട്. ഒന്നുമില്ലെങ്കിലും നിങ്ങൾ പറയുന്നത് കേൾക്കുന്നത് 1വയസായ കുട്ടികളല്ല എന്ന ബോധം ഉണ്ടായാൽ നന്ന്.
ചീഫ് വിപ്പിന്‍റെ പേഴ്സണല്‍ സ്റ്റാഫില്‍ 18 പേരെ കൂടി നിയമിച്ച് കോടികളുടെ ബാധ്യത സര്‍ക്കാര്‍ വരുത്തിവച്ചതിനെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെയാണ് മന്ത്രി ഓഫീസിലെ ശുചിമുറിക്കായി ലക്ഷങ്ങള്‍ ചെലവിടാനുള്ള ഉത്തരവ് പുറത്ത് വന്നത്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരിക്കുമ്പോഴാണ് ചീഫ് വിപ്പിന് വീണ്ടും പേഴ്സണല്‍ സ്റ്റാഫിനെ നിയമിക്കാനുള്ള അനുമതി കൊടുത്തത്. 18 പേരെയാണ് ഒറ്റയടിക്ക് നിയമിച്ചത്. ഇതോടെ ചീഫ് വിപ്പിൻ്റെ പേഴ്സണൽ സ്റ്റാഫുകളുടെ എണ്ണം 25 ആയി. ഉമ്മൻചാണ്ടി സർക്കാരിൻ്റെ കാലത്ത് പി സി ജോർജിന് 30 പേഴ്സണൽ സ്റ്റാഫിനെ അനുവദിച്ചതിനെ എൽഡിഫ് രൂക്ഷമായി വിമർശിച്ചിരുന്നു. അത് അല്ലെങ്കിലും അങ്ങനെയാണല്ലോ അധികാരം കൈയ്യിൽ കിട്ടിയാൽ പിന്നെ എന്തുമാകാമല്ലോ… ഞാൻ പിടിച്ച മുയലിന് മുന്ന് കൊമ്പ് എന്ന ലൈൻ.

23,000 മുതൽ ഒരു ലക്ഷം വരെയാണ് പേഴ്സണ്‍ സ്റ്റാഫുകളുടെ ശമ്പളം. ചീഫ് വിപ്പ് ഡോ. എൻ ജയരാജിന്‍റെ പേഴ്സണൽ സ്റ്റാഫിൽ ഏഴ് പേരെ സർക്കാർ അനുവദിച്ചിരുന്നു. ഡ്രൈവറും പേഴ്സണൽ അസിസ്റ്റൻ്റും അടക്കമാണ് അനുവദിച്ചത്. ഇതുകൂടാതെയാണ് 18 പേരെ കൂടി ഉൾപ്പെടുത്തി പുതിയ ഉത്തരവിറക്കിയത്. പ്രൈവറ്റ് സെക്രട്ടറി ഉള്‍പ്പെടെയാണ് പുതിയ പട്ടികയിലുള്ളത്. ഇതിൽ നാല് പേർ സർക്കാർ സർവ്വീസിൽ നിന്നും ഡെപ്യൂട്ടേഷനിൽ എത്തിവരാണ്.

നിയമസഭയിലാണ് ചീപ് വിപ്പിന്‍റെ ഓഫീസ്. സഭ സമ്മേളിക്കുന്ന സമയത്ത് നിർണായ വോട്ടെടുപ്പുകള്‍ വരുമ്പോള്‍ അംഗങ്ങള്‍ക്ക് വിപ്പ് നൽകുക മാത്രമാണ് ചീഫ് വിപ്പിനുള്ള ജോലി. 99 അംഗങ്ങള്ള ഭരണപക്ഷത്തിന് നിയമസഭയില്‍ ബില്ലുകളുടെ വോട്ടെടുപ്പിൽ നിർണായ ഭൂരിപക്ഷമുള്ളതിനാൽ വിപ്പിന്‍റെ ആവശ്യവുമില്ല. ദൈനംദിനമുള്ള പ്രത്യേക ചുമതലളൊന്നും ചീഫ് വിപ്പിനില്ലെന്നിരിക്കെയാണ് ഇത്രയും സ്റ്റാഫുകളെ ഉള്‍പ്പെടുത്തുന്നത്.

എത്ര വലിയ ധൂർത്തുകളാണ് സംസ്ഥാനത്ത് നടക്കുന്നത്. ഇതെല്ലാം ഇല്ലാതായാൽ തന്നെ സംസ്ഥാനത്തിന് കട ബാധ്യത ഇല്ലാതാക്കൻ കഴിയും. എന്നാൽ അതിന് പകരം കടം കൂട്ടാനാണല്ലോ സർക്കാർ ശ്രമിക്കുന്നത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...