Connect with us

Hi, what are you looking for?

Exclusive

കെ റെയില്‍; ‘ഒന്ന് സഹകരിക്ക്, കേരളം ഒന്ന് രക്ഷപ്പെടട്ടെ മക്കളെ’

കേരള സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ കെ റെയില്‍ ജനങ്ങളുടെ എതിർപ്പ് വകവെക്കാതെ സ്ഥലം ഏറ്റെടുക്കുന്നതിന്റെ സര്‍വേ നടപടികളുമായി മുന്നോട്ട് പോകുന്ന സാഹചര്യമാണ് നിലവിലുള്ളത് .ഇതിന്റെ ഭാഗമായി പദ്ധതി നടപ്പിലാക്കാൻ പോകുന്ന പ്രദേശത്ത് അടയാളത്തിനായി കല്ലിടാന്‍ ചെല്ലുന്ന ഉദ്യോഗസ്ഥരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗത്ത് തടയുന്ന ശ്രമങ്ങളും ഇതിനെതിരെയുള്ള പ്രതിഷേധങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഈ അവസരത്തില്‍ കെ റെയില്‍ വന്നാലുള്ള പ്രയോജനത്തെ കുറിച്ച്‌ പറഞ്ഞുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു കെ റൈലിനെപ്പറ്റിയുള്ള അദ്ദേഹത്തിന്റെ പ്രതികരണം.

ഫേസ്ബുക് കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെയാണ് :
ഞാനിപ്പോള്‍ കാസര്‍ക്കോട് ഒരു സിനിമയുടെ ഷൂട്ടിങ്ങുമായി ഇരിക്കുകയാണ്…മറ്റന്നാള്‍ എനിക്ക് രാവിലെ എറണാകുളത്ത് എത്തണം…ഞാന്‍ അന്വേഷിച്ചപ്പോള്‍ ഇവിടെ നിന്ന് ഒരു മണിക്കൂര്‍ ദൂരമുള്ള മംഗലാപുരം എയര്‍പോട്ടില്‍ നിന്ന് കൊച്ചിയിലേക്ക് നോൺ സ്റ്റോപ്പ് വിമാനങ്ങളില്ല…എല്ലാം 6ഉം 9തും മണിക്കൂറുകള്‍ എടുക്കുന്ന യാത്രകള്‍ …റോഡ് മാര്‍ഗ്ഗം 10 ഉം 12ഉം മണിക്കൂറുകള്‍…പിന്നെ ഇവിടെ നിന്ന് രണ്ടര മണിക്കൂര്‍ ദൂരമുള്ള കണ്ണൂര്‍ എയര്‍പോട്ടില്‍ നിന്ന് 8.30ന് ഒരു വിമാനമുണ്ട്..അതിനുവേണ്ടി 10 മണിക്ക് ഷൂട്ടിംങ് കഴിഞ്ഞെത്തുന്ന ഞാന്‍ 3.30ന് എഴുന്നേറ്റ് 4.30ന് കാറില്‍ കയ്റണം..ഞാന്‍ സ്വപ്നം കാണുന്ന കെ.റെയില്‍ ഉണ്ടായിരുന്നെങ്കില്‍ എനിക്ക് നന്നായി ഉറങ്ങി എന്റെ സൗകര്യത്തിനന്നുസരിച്ചുള്ള ഒരു സില്‍വര്‍ലൈന്‍ വണ്ടിയില്‍ കയറിയാല്‍ വെറും രണ്ടുമണിക്കൂറുകള്‍കൊണ്ട് ഞാന്‍ എറണാകുളത്ത് എത്തും..ഞാനും ഹാപ്പി എനിക്ക് ടിക്കെറ്റ്ടുത്ത് തരുന്ന പ്രൊഡ്യൂസറും ഹാപ്പി …ഇതാണ് കെ.റെയിലിന്റെ പ്രസക്തി..

ഇത്രയും പറഞ്ഞതിന് ശേഷം അടുക്കളയില്‍ കല്ലിട്ടാലും ഉമ്മറത്ത് കല്ലിട്ടാലും നഷ്ടപരിഹാരം കൊടുത്തതിനു ശേഷം മാത്രം പദ്ധതി നടപ്പിലാക്കുക..അതില്‍ വിട്ടുവിഴച്ചയില്ലെന്നും നടൻ തന്റെ നിലപാട് വ്യക്തമാക്കുന്നുണ്ട്. സർക്കാർ ആ ഉറപ്പ് നല്‍കുന്നുണ്ട് എന്നും നടൻ ഹരീഷ് പേരാടി പറയുന്നു. വികസനത്തോടൊപ്പം കെ.റെയിലില്‍ പിണറായി സര്‍ക്കാറിനോടൊപ്പമാണ് താനെന്നും …എല്ലാം പറഞ്ഞ് കൊബ്രമൈസാക്കാം..ഒന്ന് സഹകരിക്ക് …കേരളം ഒന്ന് രക്ഷപെടട്ടെ മക്കളെ എന്നും പറഞ്ഞുകൊണ്ടാണ് അദ്ദേഹം തന്റെ ഫേസ്ബുക് കുറിപ്പ് അവസാനിപ്പിക്കുന്നത്. ശെരിയാണ് ഹരീഷ് പേരടി പറഞ്ഞതുപോലെ കുറഞ്ഞ സമയം കൊണ്ട് ലക്ഷ്യസ്ഥാനത് എത്താമായിരിക്കാം. പക്ഷെ പക്ഷെ അത് ജനജീവിതം ദുസ്സഹമാക്കികൊണ്ട് വേണോ? ഫേസ്ബുക് പോസ്റ്റിൽ പറയുന്നുണ്ട് സർക്കാർ നഷ്ടപരിഹാരം നൽകും എന്നു ഉറപ്പു നൽകുന്നുണ്ടെന്ന്…എന്നാൽ പിണറായി സർക്കാരിന്റെ വാക്കുകൾ വിശ്വാസ്യതയിലെടുക്കാൻ ജനങ്ങൾ തയ്യാറല്ല. സംയുക്ത സൈനിക മേധാവി അടക്കം 14 പേര് സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച മലയാളി സൈനികൻ പ്രദീപിന്റെ കുടുംബത്തിന് വരെ ഒരു കൈ സഹായം നൽകാൻ മടിച്ചു നിന്ന സർക്കാരാണ് ഇപ്പോൾ കേരളം ഭരിക്കുന്നത്. അങ്ങനെയൊരു സർക്കാരിനെ കേരളത്തിലെ പാവപെട്ട ജനങ്ങൾ എങ്ങനെ വിശ്വസിക്കും. മാത്രമല്ല പ്രകൃതിയെ ചൂഷണം ചെയ്തതിന്റെ ഫലമായി പ്രളയമായും മറ്റു ദുരന്തങ്ങളായും കേരളജനത അനുഭവിച്ചതാണ്. അതിൽ പോലും സർക്കാർ വേണ്ട രീതിയിൽ ജനങ്ങളെ സഹായിച്ചിട്ടില്ല. ഇനിയും പ്രകൃതിയെ ചൂഷണം ചെയ്ത് ദുരന്തം വിതക്കാൻ ജനങ്ങൾ ഒരുക്കമല്ല. പ്രകൃതിയെ ചൂഷണം ചെയ്തുകൊണ്ടുള്ള സർക്കാരിന്റെ വികസനം ജനങ്ങൾക് ആവശ്യവുമില്ല. ജനങ്ങളെ മറികടന്നു സർക്കാർ നടപ്പിലാക്കാൻ പോകുന്ന ഈ പദ്ധതി എന്തായി തീരുമെന്ന് കണ്ടുതന്നെ അറിയാം.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...