Connect with us

Hi, what are you looking for?

Exclusive

തരൂരിന് എന്താ കൊമ്പുണ്ടോ? പുരയ്ക്ക് മീതെ ചാഞ്ഞാല്‍ വെട്ടണം,ഇടഞ്ഞ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍

കെ റെയില്‍ പദ്ധതിയില്‍ വ്യത്യസ്ത നിലപാട് കാണിച്ച ശശി തരൂര്‍ എംപിക്കെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ ഇടയുന്നു. പൊന്ന് കായ്ക്കുന്ന മരമാണെങ്കിലും പുരയ്ക്ക് മീതെ ചാഞ്ഞാല്‍ വെട്ടണമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി പറയുന്നു. തരൂരിന് എന്താ കൊമ്പുണ്ടോ എന്നാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ചോദിക്കുന്നത്. തരൂര്‍ 19 യുഡിഎഫ് എംപിമാരില്‍ ഒരാള്‍ മാത്രമാണ്. തരൂരിന് കൊമ്പൊന്നും ഇല്ലല്ലോയെന്നും അദ്ദേഹം ചോദിച്ചു. അടുത്ത തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കാന്‍ ഇറങ്ങിയാല്‍ കോണ്‍ഗ്രസും യുഡിഎഫും അദ്ദേഹത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ ഇറങ്ങില്ലെന്നും രാജ് മോഹന്‍ ഉണ്ണിത്താന്‍ മുന്നറിയിപ്പ് നല്‍കി.

ശശി തരൂര്‍ ഒരു വിശ്വ പൗരനാണ്. പക്ഷെ കാര്യങ്ങള്‍ തിരിച്ചറിയാന്‍ ഉള്ള കഴിവില്ല. തരൂരിന് പാര്‍ലമെന്റില്‍ മത്സരിക്കാന്‍ സീറ്റ് കൊടുത്തത് പിണറായി വിജയനല്ല, കോണ്‍ഗ്രസാണ്. അദ്ദേഹത്തെ ജയിപ്പിച്ച് അയച്ചത് കോണ്‍ഗ്രസും യുഡിഎഫുമാണ്. റെയില്‍വേ മന്ത്രിക്ക് നല്‍കാനുള്ള കോണ്‍ഗ്രസ് നിവേദനം എല്ലാവരും വായിച്ച് നോക്കിയ ശേഷമാണ് ഒപ്പ് വച്ചത്. അത് വായിച്ച ശേഷമാണ് തരൂര്‍ ഒപ്പ് വയ്ക്കില്ല എന്ന് പറഞ്ഞത്. വായിച്ച് നോക്കിയില്ല എന്ന തരൂരിന്റെ വാദം ശുദ്ധ അസംബന്ധമാണ്. കേരളത്തിലെ മുഴുവന്‍ എം.പിമാര്‍ക്കും ഒപ്പിടാമെങ്കില്‍ അദ്ദേഹത്തിന് ഒപ്പിട്ട് കൂടേയെന്നും അദ്ദേഹത്തിന് എന്താ കൊമ്പുണ്ടോയെന്നും ഉണ്ണിത്താന്‍ ചോദിച്ചു.

സ്വര്‍ണ്ണം കായ്ക്കുന്ന മരമാണെങ്കിലും പുരയ്ക്ക് മുകളില്‍ ചാഞ്ഞാല്‍ അത് വെട്ടി കളയണം. കെ റെയില്‍ വിഷയത്തില്‍ തരൂര്‍ നിലപാട് തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഉറങ്ങുന്നവരെ ഉണര്‍ത്താം, ഉറക്കം നടിക്കുന്നവനെ ഉണര്‍ത്താന്‍ കഴിയില്ല. ഇക്കാര്യത്തില്‍ തരൂര്‍ ഉറക്കം നടിക്കുകയാണെന്നും ഉണ്ണിത്താന്‍ പറഞ്ഞു. കെ റെയിലിനെ എതിര്‍ക്കുന്നവരെ മുഖ്യമന്ത്രി വികസനവിരോധികളാക്കി മുദ്രകുത്തുകയാണെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറയുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...