Connect with us

Hi, what are you looking for?

Exclusive

സര്‍ക്കാര്‍ എന്താണ് ചെയ്യുന്നത്? അവസ്ഥ സങ്കീര്‍ണമെന്ന് കെ മുരളീധരന്‍

ആലപ്പുഴയില്‍ നടന്ന ഇരട്ടകൊലപാതകത്തില്‍ പ്രതികരിച്ച് കെ മുരളീധരന്‍ എംപി. വര്‍ഗീയ ഏറ്റുമുട്ടല് അപകടകരമെന്ന് അദ്ദേഹം പറയുന്നു. സര്‍ക്കാര്‍ നോക്കുകുത്തിയാകുന്ന അവസ്ഥയാണുള്ളത്. ഇത് രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മിലുള്ള പ്രതികാരമല്ല. ആര്‍എസ്എസും എസ്ഡിപിഐയുമാണ് രണ്ട് ഭാഗത്തുനിന്ന് പോര്‍വിളി നടത്തുന്നതെന്നും മുരളീധരന്‍ പറയുന്നു. ഇത് അപകടകരമായ അവസ്ഥയാണ്. ഭൂരിപക്ഷ വര്‍ഗീയതയും ന്യൂനപക്ഷ വര്‍ഗീയതയും തമ്മിലുള്ള ഒരു ഏറ്റുമുട്ടലാണ്.

മതസൗഹാര്‍ദ്ദമുള്ള കേരളത്തില്‍ ഏറ്റവും കൂടുതല്‍ അപകടം ചെയ്യുന്നതാണ്. കേരളത്തിന്റെ ക്രമസമാധാന നില പൂര്‍ണമായി തകരുന്ന അവസ്ഥയാണ്. ഇവിടെ സര്‍ക്കാര്‍ എന്താണ് ചെയ്യുന്നത്. സിപിഎം തന്നെ പറയുന്നു പോലീസില്‍ ആര്‍എസ്എസ് കടന്നുകൂടിയിരിക്കുന്നുവെന്ന്. ഇങ്ങനെപോയാല്‍ വളരെ സങ്കീര്‍ണമാകുമെന്നും മുരളീധരന്‍ പറയുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...