Connect with us

Hi, what are you looking for?

Exclusive

പിണറായിയെ അറസ്റ്റ് ചെയ്യണം സർക്കാറിനെ പിരിച്ച് വിടണം പി സി ജോർജ്

പിണറായി ഭരണത്തില്‍ എന്തും നടക്കുമെന്ന നിലയിലേക്ക് കേരളം മാറിയിരിക്കുന്നുവെന്ന് പിസി ജോര്‍ജ്.
ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസനെ പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകര്‍ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പി സി ജോർജിന്റെ പ്രതികരണം ഉണ്ടായിരിക്കുന്നത്. പോപ്പുലര്‍ഫ്രണ്ട് എന്ന കൊള്ള സംഘത്തെ അറസ്റ്റ് ചെയ്യാനുള്ള ബാദ്ധ്യത പിണറായി സര്‍ക്കാരിനുണ്ട്. എന്നാല്‍ ഇത് ചെയ്യാതെ ഇവരുടെ പിന്തുണയോടെ ഭരിക്കുകയാണ് ഇപ്പോൾ സർക്കാർ ചെയ്യുന്നത് എന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മാത്രമല്ല
എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്ക് എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യം സര്‍ക്കാര്‍ നല്‍കിയിരിക്കുകയാണെന്നും പിസി ജോര്‍ജ് കൂട്ടിച്ചേർത്തു.

ബിജെപിയുടെ ഉത്തരവാദിത്വപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരു നേതാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ മാത്രം അഹങ്കാരമുള്ളവരായി പോപ്പുലര്‍ഫ്രണ്ട് മാറി എന്നത് അപകടകരമാണെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്‌തെന്നാണ് പറയുന്നത്. ഇവര്‍ യഥാര്‍ത്ഥ പ്രതികള്‍ ആണോ എന്നതില്‍ സംശയമുണ്ട്. കാരണം പെരിയ കൊലക്കേസ് സിബിഐ അന്വേഷിച്ചപ്പോള്‍ പോലീസ് അറസ്റ്റ് ചെയ്തത് യഥാര്‍ത്ഥ പ്രതികളെയല്ല എന്ന് വ്യക്തമായിരുന്നു. അതുകൊണ്ട് തന്നെ ഇപ്പോൾ അറസ്റ്റ് ചെയ്തിരിക്കുന്നവർ തന്നെയാണോ യഥാർഥ പ്രതികൾ സംശയിക്കേണ്ടിയിരിക്കുന്നു.

എന്തും നടക്കുമെന്ന നിലയിലേക്ക് ഇന്ന് കേരളം മാറിയിരിക്കുന്നു. രഞ്ജിത്ത് ശ്രീനിവാസന്റെ മരണത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണം. പോപ്പുലര്‍ഫ്രണ്ടില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍പേരെയും അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യ-പാക് ക്രിക്കറ്റ് മത്സരത്തില്‍ ഇന്ത്യയുടെ വിക്കറ്റ് വീഴുമ്പോള്‍ സന്തോഷിക്കുന്നവരാണ് ഇവിടെയുള്ളവര്‍. ജനറല്‍ ബിപിന്‍ റാവത്തിന്റെയും സൈനികരുടെയും മൃതദേഹം കൊണ്ടുവന്നപ്പോല്‍ കൈകൊട്ടി ചിരിച്ച ‘റാസ്‌കള്‍സ്’ ഉള്ള നാടാണ് ഇന്ത്യ. ഇത്തരം രാജ്യദ്രോഹികളെ വെടിവെച്ച്‌ കൊല്ലുകയാണ് വേണ്ടത്. എന്നും പി സി ജോർജ് പറഞ്ഞു.

ഞാന്‍ എങ്ങാനും ആയിരുന്നേല്‍ എന്നെ കൊന്നാലും ശരി ഇവൻമാരെയാക്കെ വെടിവെച്ച്‌ കൊന്നേനെയെന്നും പിസി ജോര്‍ജ് വ്യക്തമാക്കി. രാജ്യദ്രോഹികളുടെ താവളമാണ് ഈരാറ്റുപേട്ട. ചിലര്‍ ഇവിടെ നിന്നും പോയിട്ടുണ്ട്. ഇവരെല്ലാം എവിടെയാണെന്ന് ആര്‍ക്കും അറിയില്ല. മൗലവിയായി ആര് ഇറങ്ങിത്തിരിച്ചാലും മുസ്ലീങ്ങള്‍ അത് വിശ്വസിക്കും. അത് കൊള്ളക്കാരനാണോ, രാജ്യദ്രോഹിയാണോ എന്നൊന്നും ആര്‍ക്കും അറിയില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...