Connect with us

Hi, what are you looking for?

Exclusive

ഊഞ്ഞാല്‍ പൊട്ടി വധൂവരന്മാര്‍ സ്റ്റേജിലേക്ക് വീണു… വീഡിയോ വൈറല്‍

വിവാഹാഘോഷം എങ്ങനെ വെറൈറ്റി ആക്കാമെന്ന് ചിന്തിച്ചവര്‍ക്ക് കിട്ടിയ പണിയാണിപ്പോള്‍ നിങ്ങള്‍ കണ്ടത്. എന്ത് പുതുമ കൊണ്ടുവരാമെന്ന് ചിന്തിക്കുകയും സാഹസിക പ്രകടനം നടത്തുകയും ചെയ്യുന്നവര്‍ സൂക്ഷിക്കുക. ഇതുപോലെ ആപത്ത് എപ്പോള്‍ വേണമെങ്കിലും ഉണ്ടാകാം. ഗംഭീരമായി ആഘോഷിച്ച ഒരു കല്യാണ പാര്‍ട്ടിയിലാണ് ഈ അപകടം നടന്നത്. ഛത്തീസ്ഗഡിലെ റായ്പൂരില്‍ നിന്നാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പ്രത്യേകം തയ്യാറാക്കിയ ഒരു ഫാന്‍സി ഊഞ്ഞാലില്‍ നിന്നാണ് വധൂവരന്മാര്‍ വീണ് പരിക്കേറ്റത്. വീഡിയോയില്‍, വധൂവരന്മാര്‍ ഒരു ഓവല്‍ അകൃതിയിലെ പ്രതലത്തില്‍ ഇരിക്കുന്നത് കാണാം.

ദമ്പതികളെ സ്വാഗതം ചെയ്യാന്‍ പശ്ചാത്തലത്തില്‍ ഡാന്‍സും സ്റ്റേജില്‍ നടക്കുന്നുണ്ട്. ഇടയില്‍ വേദിയില്‍ പടക്കം പൊട്ടിക്കുന്നതും കാണാം. പെട്ടെന്ന്, കയര്‍ പൊട്ടി ദമ്പതികളെ ഊഞ്ഞാലില്‍ നിന്ന് വീഴുന്നതും കാണാം. 12 അടിയോളം ഉയരത്തില്‍ നിന്നാണ് ദമ്പതികള്‍ വേദിയിലേക്ക് വീണത്. പിന്നീട് ആഘോഷ പൂര്‍ണമായ പാര്‍ട്ടി നിലവിളിയും കരച്ചിലുമായി. അതിഥികളും ബന്ധുക്കളും കൂട്ടത്തോടെ നിലവിളിച്ച് വേദിയിലേക്ക് ഓടുകയായിരുന്നു. പരിക്കുകള്‍ കാര്യമല്ലെന്നാണ് വിവരം.

സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത ഇവന്റ് മാനേജ്മെന്റ് കമ്പനി ദമ്പതികള്‍ക്ക് എല്ലാ സഹായവും നല്‍കി. വേദിയിലെ എല്ലാം ഒത്തുതീര്‍പ്പായതോടെ, മണിക്കൂറുകള്‍ക്ക്‌ശേഷം നവ വിവാഹ ചടങ്ങുകള്‍ നടക്കുകയായിരുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...