Connect with us

Hi, what are you looking for?

Exclusive

വിശ്വ സുന്ദരി പട്ടമണിഞ്ഞു ഇന്ത്യയുടെ അഭിമാനമായി ഹർനാസ് സന്ധു

രണ്ടു പതിറ്റാണ്ടിനു ശേഷം വിശ്വ സുന്ദരി പട്ടമണിഞ്ഞു ഇന്ത്യയുടെ ഹർനാസ് സന്ധു. 21 വർഷങ്ങൾക്ക് ശേഷം ആണ് കിരീടം വീണ്ടും ഇന്ത്യൻ മണ്ണിലെത്തുന്നത്. 1994 ൽ സുസ്മിത സെന്നിനും 2000 ത്തിൽ ലാറ ദത്തയ്ക്കും ശേഷം ഹർനാസ് സന്ധുവാണ്‌ ഇന്ത്യയിൽ നിന്നും രണ്ടു പതിറ്റാണ്ടുകൾക്കു ശേഷം വിശ്വ സുന്ദരി പട്ടമണിയുന്നത്.പഞ്ചാബ് സ്വദേശിയാണ് ഹർനസ്.ഇസ്രായേലിലെ ഏയ്‌ലെറ്റിൽ നടന്ന എഴുപതാം മിസ് യൂണിവേഴ്‌സ് മത്സരത്തിലാണ് ചന്ദീഗണ്ടിലെ ഇരുപത്തിയൊന്നുകാരി ഒന്നാം സ്ഥാനത്തെത്തിയത്. മത്സരത്തിൽ 79 രാജ്യങ്ങളിൽ നിന്നുള്ള മത്സരാര്ഥികളെയാണ് ഹർനസ് പിന്നിലാക്കിയത്.പാരഗ്വയുടെ നാദിയ ഫെരേര ആണ് രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്.ദക്ഷിണാഫ്രിക്കയുടെ ലാലേല മസ്വ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. രണ്ടു പതിറ്റാണ്ടിനു ശേഷം ഈ ബഹുമതി ഇന്ത്യയിൽ എത്തിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് ഹർനാസ് പ്രതികരിച്ചു. ഇന്ത്യയുടെ ഈ നേട്ടത്തിൽ ഹർനസിനെയോർത്ത് ഓർത്ത് അഭിമാനിക്കുന്നുവെന്നും എല്ലാവിധ ആശംസകളും നേരുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. ഹെർണാസിനെ കിരീടം അണിയിച്ചത് കഴിഞ്ഞ വർഷത്തെ മിസ് യൂണിവേഴ്‌സായ മെക്സിക്കൻ സ്വദേശിനി ആൻഡ്രിയ മെസയാണ്. പതിനേഴാം വയസിൽ ചണ്ഡിഗണ്ടിനെ പ്രതിനിധാനം ചെയ്ത് ടൈംസ് ഫ്രഷ് ഫേസ് ആയി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് ഹർനസ് മത്സര രംഗത്ത് തന്റെ യാത്ര ആരംഭിച്ചത്. സോഷ്യൽ മീഡിയകളിൽ ഹർനസ് സന്ധുവിന്‌ അഭിനന്ദന പ്രവാഹമാണ്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...