Connect with us

Hi, what are you looking for?

Exclusive

മുഖം രക്ഷിക്കാന്‍,ഗവര്‍ണര്‍ക്ക് മറുപടിയായി പിണറായിയുടെ വാര്‍ത്താസമ്മേളനം

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പരാമര്‍ശം സര്‍ക്കാരിന് തലവേദനയായപ്പോള്‍ മുഖം രക്ഷിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വാര്‍ത്താസമ്മേളനം എത്തി. ഗവര്‍ണര്‍ക്ക് മറുപടിയെന്നാണ് ഈ വാര്‍ത്താസമ്മേളനം കൊണ്ട് പുള്ളി ഉദ്ദേശിച്ചത്. എന്നാല്‍, സാധാരണക്കാരായ മലയാളികള്‍ക്ക് ഇത് കേട്ട് കിളി പോയി എന്നു പറഞ്ഞാല്‍ മതിയല്ലോ. പിന്നെയാണോ ഗവര്‍ണര്‍ക്ക് മനസ്സിലാകേണ്ടത്. ഗവര്‍ണറും സര്‍ക്കാരും ഒന്നാണെന്നാണ് ആദ്യത്തെ മുഖ്യമന്ത്രിയുടെ വാക്ക്. ഉന്നത വിദ്യാഭ്യാസ മേഖലയുടെ ശാക്തീകരണമാണ് എല്‍ഡിഎഫിന്റെ നയം. ഇതേ വിഷയം തന്നെയാണ് ഗവര്‍ണറും പങ്കുവെച്ചതെന്ന് മുഖ്യമന്ത്രി പറയുന്നു.

മുഖ്യമന്ത്രിയുടെ വിശദീകരണത്തിന്റെ ഡീറ്റെയിലിലേക്ക് കടന്നാല്‍ മാത്രമേ എന്താണ് ഉദ്ദേശിച്ചതെന്ന് പിടികിട്ടുകയുള്ളൂ. ഗവര്‍ണര്‍ പറഞ്ഞത് വസ്തുതാ വിരുദ്ധമാണെന്നാണ് മുഖ്യമന്ത്രി ഉദ്ദേശിച്ചത്. ഇതാണോ ഗര്‍ണറും സര്‍ക്കാരും ഒന്നാണെന്ന് പറഞ്ഞതിന്റെ അര്‍ത്ഥം.സര്‍ക്കാരിന്റെ നയം അറിയാത്ത ആളല്ല ഗവര്‍ണര്‍ എന്നും സ്‌കൂള്‍ വിദ്യാഭ്യാസത്തിലെ മികവ് സര്‍വ്വകലാശാലകളിലും കൊണ്ടുവരേണ്ടതുണ്ടെന്നും അദ്ദേഹം പറയുന്നു. ഇക്കാര്യം ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിലടക്കം പരാമര്‍ശിച്ചതാണ്. ലക്ഷ്യം കൈവരിക്കാന്‍ ഒട്ടേറെ മുന്നോട്ട് പോകേണ്ടതുണ്ടെന്നാണ് മുഖ്യമന്ത്രി പറയുന്നത്.

സര്‍ക്കാരിന്റെ തുറന്ന മനസ്സ് കാണണമെന്നും ഗവര്‍ണര്‍ പരസ്യമായി ചിലത് പറഞ്ഞതുകൊണ്ടാണ് പരസ്യമായി മറുപടി പറയുന്നതെന്നും മുഖ്യമന്ത്രി പറയുന്നു. ചാന്‍സലര്‍ സ്ഥാനം ഗവര്‍ണര്‍ ഒഴിയരുതെന്നും മുഖ്യമന്ത്രി പറയുകയുണ്ടായി. ഗവര്‍ണറുടെ സ്ഥാനം കവര്‍ന്നെടുക്കാന്‍ ശ്രമിച്ചിട്ടില്ല.

പിന്തിരിപ്പന്‍ ചിന്താഗതിയില്‍ ഗവര്‍ണര്‍ വീണുപോകരുത്. വിസിമാരെ നിയമിക്കുന്നത് പ്രഗത്ഭരായവരാണ്. കേരളം മുന്നോട്ട് പോകരുതെന്ന് ചിന്തിക്കുന്ന ചിലര്‍ ഉണ്ട്. അവര്‍ക്കൊപ്പം ഗവര്‍ണര്‍ നില്‍ക്കരുതെന്നാണ് മുഖ്യമന്ത്രി പറയുന്നത്. മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...