Connect with us

Hi, what are you looking for?

Exclusive

തന്നെ ചാന്‍സിലറാക്കി ഈ കളി വേണ്ട, പിണറായിയെ എടുത്തിട്ട് പൂശി ഗവര്‍ണര്‍

മുഖ്യമന്ത്രി പിണറായി വിജയനെയും സര്‍ക്കാരിന്റെ സര്‍വ്വകലാശാല നിയമന വിഷയത്തിലും വീണ്ടും രൂക്ഷ വിമര്‍ശനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സര്‍ക്കാരുമായി ഒരു ഏറ്റമുട്ടല്‍ ആഗ്രഹിക്കുന്നില്ലെന്നും ഇതിന് പരിഹാരം മുഖ്യമന്ത്രി പിണറായി വിജയനെ ചാന്‍സിലറാക്കുക എന്നതാണെന്നും ഗവര്‍ണര്‍ പറയുന്നു. തന്നെ ചാന്‍സിലറായി മുന്‍നിര്‍ത്തി ഈ പിന്‍വാതില്‍ നിയമനം നടക്കില്ലെന്നാണ് ഗവര്‍ണര്‍ തിരിച്ചടിച്ചത്. ഇത് സര്‍ക്കാരിനേറ്റ കനത്ത പ്രഹരം തന്നെയാണ്.

രാഷ്ട്രീയ ഇടപെടല്‍ ഉണ്ടാവില്ല എന്ന പരിപൂര്‍ണ ഉറപ്പ് ലഭിക്കാതെ തന്റെ നിലപാട് പുനഃപരിശോധിക്കില്ലെന്നു തന്നെയാണ് ഗവര്‍ണര്‍ ഇന്നും വ്യക്തമാക്കിയത്. ആരെ വേണമെങ്കിലും സര്‍ക്കാരിന് സര്‍വകലാശാലകളില്‍ വൈസ് ചാന്‍സിലറായി നിയമിക്കാം. എന്നാല്‍, തന്നെ ചാന്‍സിലറായി മുന്‍ നിര്‍ത്തി അത് വേണ്ടെന്ന് തീര്‍ത്തു പറഞ്ഞിരിക്കുകയാണ് ഗവര്‍ണര്‍. സര്‍ക്കാരുമായി ഒരു ഏറ്റുമുട്ടലിന് താല്‍പര്യമില്ല, അതുകൊണ്ടാണ് സ്ഥാനം ഒഴിയാമെന്ന് പറഞ്ഞത്.

ചാന്‍സിലര്‍ സ്ഥാനം ഒഴിവാക്കി കൊണ്ട് സര്‍ക്കാരിനെ ഓര്‍ഡിനന്‍സ് ഇറക്കാം. അതില്‍ താന്‍ ഒപ്പിട്ടു നല്‍കാം. ഗവര്‍ണര്‍ എന്നത് പേരിന് മാത്രമാണുള്ളതെങ്കില്‍ തന്റെ സമയം നഷ്ടപ്പെടുത്താന്‍ താല്‍പര്യമില്ല. സംഭാഷണങ്ങള്‍ കൊണ്ടൊന്നും കാര്യമില്ലെന്നും അദ്ദേഹം പറയുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...