Connect with us

Hi, what are you looking for?

Exclusive

തലശേരിയിൽ ഭീകാരന്തരീക്ഷം സൃഷ്ടിച്ച് എസ് ഡി പി ഐ നാട്ടുകാർ തല്ലിയോടിച്ചു വീ‍ഡിയോ വൈറൽ

എസ് ഡി പി ഐ പ്രവർത്തകർ ന​ഗരത്തിൽ ഒരു പ്രകടനം നടത്തുകയാണ് വളരെ പ്രകോപനപരമായ മുദ്രാവാക്യങ്ങളാണ് ആ പ്രകടനത്തിൽ വിളിച്ചു പറയുന്നത്. വെല്ലുവിളികളും ഭീഷണികളും കൊണ്ട് നിറഞ്ഞ ആ പ്രകടനം നാട്ടുകാർ എത്ര എന്ന് വച്ചാണ് സഹിച്ചു നിൽക്കുന്നത്. പിന്നെ നാട്ടുകാരുടെ മുൻപിൽ ഉണ്ടായിരുന്ന വഴി എന്ന് പറയുന്നത് അവരെ തല്ലി ഓടിക്കുക എന്നതാണഅ. അവസാനം ​ഗതി കെട്ടപ്പോൾ അവർ അതും ചെയ്തു. ആ വീഡിയോ ആണ് നിങ്ങൾ ഇപ്പോൾ കണ്ടിരിക്കുന്നത്.

തലശേരിയില്‍ ഇന്നലെ വൈകിട്ട് നടന്ന എസ്ഡിപിഐ പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രകടനത്തിലാണ് പ്രകോപനപരമായ മുദ്രാവാക്യവും വെല്ലുവിളികളും നിറഞ്ഞത്. പ്രകടനം അക്രമാസക്തമായതോടെ നാട്ടുകാര്‍ ഇടപെടുകയും ഇവരെ തല്ലിയൊടിക്കുകയും ചെയ്തത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. നാദാപുരം,കടവത്തൂര്‍,പാറക്കടവ്,തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നടക്കം പ്രവര്‍ത്തകരെ എത്തിച്ചാണ് തലശ്ശേരിയില്‍ എസ് ഡി പിഐ പ്രകടനം നടത്തിയത് .

കെ ടി ജയ കൃഷ്ണന്‍ മാസ്റ്റര്‍ ബലിദാന ദിനത്തോടനുബന്ധിച്ചുയര്‍ത്തിയ ഫ്ളക്സ് ബോര്‍ഡുകളും,കൊടി മരങ്ങളും പ്രകടനക്കാര്‍ തകര്‍ത്തു. ബി ജെ പി മണ്ഡലം കമ്മിറ്റി ഓഫീസായ വാടിക്കല്‍ രാമ കൃഷ്ണന്‍ മന്ദിരം ആക്രമിക്കാന്‍ ശ്രമിച്ചതോടെ സ്ഥലത്തുണ്ടായിരുന്ന ബി ജെ പി ആര്‍ എസ് എസ് പ്രവര്‍ത്തകരും ഓഫീസ് പരിസരത്തെത്തി. ബിജെപി പ്രവര്‍ത്തകരെ പോലീസ് തടഞ്ഞതോടെ സംഭവം കണ്ട് നിന്ന നാട്ടുകാര്‍ അടക്കമുള്ളവര്‍ പോപ്പുലര്‍ ഫ്രണ്ടുകാര്‍ക്കെതിരെ തിരിയുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ തിരിഞ്ഞോടുന്ന വീഡിയോ ആണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായത്.

എന്തായാലും സംഭവം ഇപ്പോൾ വൈറലായിരിക്കുകയാണ്. സോഷ്യൽ മീഡിയ വഴി വീഡോയകൾ പ്രചരിച്ചതോടെ എസ് ഡി പിഐ ആകെ നാണം കെട്ടിരിക്കുകയാണ്. രാഷ്ട്രീയമാകാം എന്നാൽ പരിധിക്കപ്പുറം കടന്നാൽ കൈയ്യും കെട്ടി നോക്കി നിൽക്കില്ല എന്ന് പറഞ്ഞിരിക്കുകയാണ് തലശേരിയിലെ നാട്ടുകാർ.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...